എംയിസ് എംബിബിഎസ് അഡ്മിഷന് അപേക്ഷിക്കുമ്പോള്‍ അറിയേണ്ടതെല്ലാം...

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: രാജ്യത്തെ ഏറ്റവും പ്രശസ്തമായ മെഡിക്കല്‍ സ്ഥാപനമായ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്കുള്ള അഡ്മിഷന്‍ ഫെബ്രുവരി 14ന് തുടങ്ങും. അഞ്ച് വര്‍ഷത്തെ എംബിബിഎസ് പഠനവും, ഒരു വര്‍ഷത്തെ നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പും അടങ്ങുന്നതാണ് എംയിംസ് കോഴ്‌സ്. ഫെബ്രുവരി വരയൊണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി.

Aiims

aiimsexams.org എന്ന വെബ്‌സൈറ്റ് വഴിയാണ് വിദ്യാര്‍ത്ഥികള്‍ കോഴ്‌സിന് അപേക്ഷിക്കേണ്ടത്. ഈ സൈറ്റില്‍ തന്നെ കോഴ്‌സിന്‌റെ വിശദാംശങ്ങളും അഡ്മിഷന്‍ നടപടി ക്രമങ്ങളും വിശദീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ കിട്ടുന്നതിനായി ഇ-മെയില്‍ അഡ്രസ്സും, മൊബെല്‍ നമ്പറും രജിസ്റ്റര്‍ ചെയ്യണം. സൈറ്റില്‍ നിന്ന് തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോസ്പക്റ്റസ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

വെബ്‌സൈറ്റിന്‌റെ ഇടത് ഭാഗത്തുള്ള ലോഗിന്‍ ഓപ്ഷന്‍ വഴിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് സൈന്‍ ഇന്‍ ചെയ്യാനാവുക. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ശേഷം അപ്ലിക്കേഷന്‍ ഫോമിന്‌റെ പ്രിന്റ്ഔട്ട് സൂക്ഷിക്കുന്നത് നന്നായിരിക്കും. ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യേണ്ടതില്ല. എന്നാല്‍ സ്‌കാന്‍ ചെയ്ത പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും, വിരലടയാളവും അപ്ലിക്കേഷന്‍ ഫോമിന് ഒപ്പം ചേര്‍ക്കേണ്ടതുണ്ട്.

ഫെബ്രുവരി 23വരെയാണ് അപേക്ഷകള്‍ സ്വീകരിക്കുക.

English summary
Applicants are required to note that before the applicants proceed with the application process, candidates are required to ensure that they have a valid Email ID and mobile number.
Please Wait while comments are loading...