അസദുദ്ദീന്‍ ഒവൈസിയുടെ വീടിന് നേര്‍ക്ക് അജ്ഞാതരുടെ ആക്രമണം, കല്ലേറിൽ ജനാലകൾ തകർന്നു
അസദുദ്ദീന്‍ ഒവൈസി വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് വീടിന് നേർക്ക് കല്ലേറുണ്ടായിരിക്കുന്നത്

ദില്ലി: ആള് ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുള്‍ മുസ്ലിമീന് നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ വീടിന് നേര്‍ക്ക് അജ്ഞാതരുടെ ആക്രമണം. ദില്ലിയിലുളള ഒവൈസിയുടെ വീടിന് നേര്‍ക്ക് അജ്ഞാതര്‍ കല്ലേറ് നടത്തുകയായിരുന്നു. ഞായറാഴ്ച വൈകിട്ടാണ് സംഭവം. കല്ലേറില്‍ വീടിന്റെ ജനാലകള്‍ തകര്‍ന്നുവെന്ന് ഒവൈസി വ്യക്തമാക്കി. സംഭവത്തില്‍ ഒവൈസി പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്.
ആക്രമിക്കപ്പെട്ട വീടിന്റെ വീഡിയോ ഒവൈസി ട്വീറ്റ് ചെയ്തിട്ടുണ്ട്. ''ദില്ലിയിലെ എന്റെ വീട് വീണ്ടും ആക്രമിക്കപ്പെട്ടിരിക്കുന്നു. 2014ന് ശേഷം ഇത് നാലാമത്തെ സംഭവമാണ്. ജയ്പൂരില്‍ നിന്ന് രാത്രിയോടെ ഞാന്‍ തിരിച്ച് വന്നപ്പോള്‍ വീട്ടില്‍ സഹായത്തിന് നില്ക്കുന്നയാള് പറഞ്ഞു ഒരു കൂട്ടം അക്രമികള്‍ വീടിന് നേര്‍ക്ക് കല്ലെറിഞ്ഞ് ജനല്‍ ചില്ലുകള്‍ തകര്‍ത്തുവെന്ന്. ദില്ലി പോലീസ് ഉടനെ തന്നെ അക്രമികളെ പിടികൂടണം'' ഒവൈസി ട്വിറ്ററിൽ കുറിച്ചു.
ദില്ലിയില്‍ അശോക് റോഡ് പരിസരത്താണ് അസദുദ്ദീന്‍ ഒവൈസിയുടെ വീട്. വൈകിട്ട് അഞ്ചരയോട് കൂടിയാണ് അജ്ഞാതര്‍ വീടിന് നേര്‍ക്ക് കല്ലേറ് നടത്തിയത്. ഒവൈസിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സംഘം വീട്ടിലെത്തി പരിശോധന നടത്തി. അഡീഷണല്‍ ഡിസിപിയുടെ നേതൃത്വത്തിലുളള സംഘമാണ് ഒവൈസിയുടെ വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചത്.

ഞാന്‍ രാത്രി 11.30തോട് കൂടിയാണ് വീട്ടിലെത്തിയത്. താന്‍ രാജസ്ഥാനിലെ ഭരത്പൂരിലായിരുന്നു. ജുനൈദിന്റെയും നസീറിന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോയതായിരുന്നു. തിരിച്ച് വന്നപ്പോഴാണ് വീടിന്റെ ജനലുകള്‍ തകര്‍ന്ന് കിടക്കുന്നത് കണ്ടത്. കല്ലുകള്‍ വീടിന് സമീപത്തുണ്ടായിരുന്നു. ആരൊക്കെയാണ് ഇതിന് പിന്നിലെന്ന് തനിക്ക് അറിയില്ല. പോലീസിന് പരാതി കൊടുത്തിട്ടുണ്ട്. പക്ഷേ ഇന്ത്യയില്‍ ജുനൈദിനേയും നസീറിനേയും ജീവനോടെ കത്തിക്കാനാകുമെങ്കില് അസദുദ്ദീന്‍ ഒവൈസിയൊക്കെ എന്താണ്, ഒവൈസി പ്രതികരിച്ചു.
ഇതൊക്കെ ചെയ്യുന്ന ആളുകള്‍ക്ക് അവരുടെ പാര്‍ട്ടിയാണ് അധികാരത്തിലിരിക്കുന്നത് എന്നുളള വലിയ ആത്മവിശ്വാസമുണ്ട്. ഇത് നാലാമത്തെ തവണയാണ് തന്റെ വീട് ആക്രമിക്കപ്പെടുന്നത്. നാഥുറാം ഗോഡ്സെയുടെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്ന ആളുകള്‍ ആയിരിക്കാം അവര്‍ എന്നും ഒവൈസി പറഞ്ഞു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications