കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ വെല്ലുവിളിച്ച് ഒവൈസി; ധൈര്യമുണ്ടെങ്കില്‍ ഇവിടെ വരൂ... ആര്‍ക്കാകും കൂടുതല്‍ സീറ്റ്

Google Oneindia Malayalam News

ഹൈദാരാബാദ്: ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് ഡിസംബര്‍ ഒന്നിനാണ്. പ്രചാരണം അന്തിമ ഘട്ടത്തിലേക്ക് കടന്നു. തെലങ്കാനയില്‍ അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ടിആര്‍എസിനെ ഞെട്ടിപ്പിച്ച് ബിജെപി മികച്ച വിജയം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈദരാബാദ് തിരഞ്ഞെടുപ്പ്. ബിജെപി വലിയ പ്രതീക്ഷയിലാണ് പ്രചാരണം നടത്തുന്നത്.

എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ തട്ടകമാണ് ഹൈദരാബാദ്. അവിടെ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറിയാല്‍ അത് ചരിത്രമാകും. ഈ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് രംഗത്തുവന്നിരിക്കുകയാണ് ഒവൈസി....

മോദിക്ക് ധൈര്യമുണ്ടോ

മോദിക്ക് ധൈര്യമുണ്ടോ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹൈദരാബാദില്‍ വന്ന് പ്രചരണം നടത്താന്‍ ധൈര്യമുണ്ടോ എന്ന് ഒവൈസി ചോദിച്ചു. നിങ്ങള്‍ പ്രചാരണത്തിന് വരൂ. മജ്‌ലിസ് പാര്‍ട്ടിക്കാണോ അതോ ബിജെപിക്കാണോ കൂടുതല്‍ സീറ്റ് ലഭിക്കുക എന്ന് നോക്കാം. മജ്‌ലിസ് പാര്‍ട്ടി മികച്ച വിജയം നേടുമെന്നും ഒവൈസി അവകാശപ്പെട്ടു.

ദേശീയ നേതാക്കളെ ഇറക്കി ബിജെപി

ദേശീയ നേതാക്കളെ ഇറക്കി ബിജെപി

ബിജെപി നരേന്ദ്ര മോദിയെ കൊണ്ടുവരൂ. ഹൈദരാബാദില്‍ പ്രചാരണം നടത്തൂ. എന്ത് സംഭവിക്കുമെന്ന് നോക്കാം- ഹൈദരാബാദില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഒവൈസി. ബിജെപിക്ക് വേണ്ടി ദേശീയ നേതാക്കള്‍ വരെ പ്രചാരണത്തിന് എത്തുന്നു എന്ന പ്രത്യേകതയും ഇത്തവണ ഹൈദരാബാദ് തിരഞ്ഞെടുപ്പിനുണ്ട്.

ബിജെപിയുടെ ലക്ഷ്യം

ബിജെപിയുടെ ലക്ഷ്യം

ഇത് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പാണ്. വികസനത്തെ കുറിച്ച് ബിജെപിക്ക് പറയാന്‍ ഒന്നുമില്ല. കാരണം ഇത് ഹൈദരാബാദ് ആണ്. സമ്പൂര്‍ണ വികസനം നടപ്പായ നഗരമാണിത്. ഇതെല്ലാം തകര്‍ക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ഹൈദരാബാദിന്റെ ബ്രാന്‍ഡ് നെയിം ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഒവൈസി പറഞ്ഞു.

നുഴഞ്ഞുകയറ്റക്കാരുടെ സാന്നിധ്യം

നുഴഞ്ഞുകയറ്റക്കാരുടെ സാന്നിധ്യം

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബാന്‍ഡി സഞ്ജയ്, ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ എന്നിവരടക്കമുള്ള ബിജെപി നേതാക്കള്‍ ഹൈദരാബാദില്‍ പ്രചാരണം നടത്തി. ഉസ്മാനിയ സര്‍വകലാശാലയില്‍ അതിക്രമിച്ചു കടന്നു എന്ന് കാണിച്ച് തേജസ്വി സൂര്യക്കെതിരെ കേസെടുത്തിരിക്കുകയാണ് പോലീസ്. ഹൈദരാബാദില്‍ നുഴഞ്ഞുകയറ്റക്കാരുടെ സാന്നിധ്യമുണ്ട് എന്നായിരുന്നു തേജസ്വി സൂര്യയുടെ ആരോപണം.

സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തും

സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തും

ഹൈദരാബാദില്‍ റോഹിന്‍ഗ്യന്‍ മുസ്ലിങ്ങളും പാകിസ്താനില്‍ നിന്നുള്ളവരും താമസിക്കുന്നുണ്ട്. ഇവര്‍ക്കെതിരെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുമെന്ന് ബിജെപി അധ്യക്ഷന്‍ സഞ്ജയ് ഭീഷണി മുഴക്കി. മജ്‌ലിസ് പാര്‍ട്ടി നേതാവ് ഒവൈസി ആധുനിക ജിന്നയാണെന്ന് തേജസ്വി സൂര്യ അധിക്ഷേപിച്ചതിന് പിന്നാലെയാണ് സഞ്ജയ് പ്രചാരണത്തിന് എത്തിയത്.

ഉത്തരവാദികള്‍ മോദിയും ഷായും

ഉത്തരവാദികള്‍ മോദിയും ഷായും

ബിജെപിയുടെ പ്രചാരമത്തിന് മറുപടിയുമായി ഒവൈസി രംഗത്തുവന്നു. ഹൈദരാബാദില്‍ നുഴഞ്ഞുകയറ്റക്കാര്‍ താമസിക്കുന്നു എങ്കില്‍ അതിന് ഉത്തരവാദികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുമാണെന്ന് ഒവൈസി തിരിച്ചടിച്ചു. ഞാനിന്ന് വരെ പാകിസ്താനികളെ ഹൈദരാബാദില്‍ കണ്ടിട്ടില്ല. ഹിന്ദു-മുസ്ലിം ശത്രുത വളര്‍ത്തുകയാണ് ബിജെപി ചെയ്യുന്നതെന്നും ഒവൈസി കുറ്റപ്പെടുത്തി. ബിജെപി പ്രചാരണത്തിനെതിരെ ടിആര്‍എസും കോണ്‍ഗ്രസും രംഗത്തുവന്നു.

കൊറോണ വാക്‌സിന്‍ വിതരണം ചെയ്യുക ബ്ലോക്ക് തലത്തില്‍; ബിടിഎഫ് രൂപീകരിക്കും, കേന്ദ്ര നിര്‍ദേശംകൊറോണ വാക്‌സിന്‍ വിതരണം ചെയ്യുക ബ്ലോക്ക് തലത്തില്‍; ബിടിഎഫ് രൂപീകരിക്കും, കേന്ദ്ര നിര്‍ദേശം

Recommended Video

cmsvideo
ഉവൈസിയെ ഒറ്റുകാരനെന്ന് വിളിക്കുന്നവര്‍ക്ക്‌

English summary
AIMIM leader Asaduddin Owaisi challenged Narendra Modi to campaign in Hyderabad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X