കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലപ്പെട്ട ഭീകരരുടെ കണക്ക് ചോദിച്ചപ്പോള്‍ കൈമലര്‍ത്തി വ്യോമസേന മേധാവി! കണക്ക് സര്‍ക്കാരിനേ അറിയൂ

  • By
Google Oneindia Malayalam News

Recommended Video

cmsvideo
എത്ര പേര് മരിച്ചെന്നു നോക്കണ്ടത് സർക്കാർ

ബാലക്കോട്ടില്‍ എത്ര പേര്‍ മരിച്ചെന്നത് സംബന്ധിച്ച് രാഷ്ട്രീയ വിവാദങ്ങള്‍ നിലനില്‍ക്കുകയാണ്. തിരിച്ചടിയില്‍ 300 നും 400 നും ഇടയില്‍ ആളുകള്‍ മരിച്ചെന്നായിരുന്നു ആദ്യ കണക്കുകള്‍ പുറത്തുവന്നത്. എന്നാല്‍ വ്യോമസേന ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

അതേസമയം ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ ആളപായമില്ലെന്ന പാകിസ്താന്‍റെ വാദം കൂടി വന്നതോടെ തിരിച്ചടിയും മരിച്ച ഭീകരരുടെ കണക്ക് സംബന്ധിച്ചും പ്രതിപക്ഷ പാര്‍ട്ടികള്‍ ചോദ്യമുയര്‍ത്തി. ഇതിന് പിന്നാലെ സര്‍ക്കാരിനെ വെട്ടിലാക്കുന്ന പരാമര്‍ശമാണ് വ്യോമ സേന മേധാവി ബിഎസ് ധനോവയും നടത്തിയിരിക്കുന്നത്.

 മരണ സംഖ്യ സ്ഥിരീകരിക്കാതെ

മരണ സംഖ്യ സ്ഥിരീകരിക്കാതെ

ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം നടത്തിയെന്ന് അവകാശപ്പെടുമ്പോള്‍ ഭീകരാക്രമണത്തില്‍ എത്ര സൈനികര്‍ കൊല്ലപ്പെട്ടുവെന്ന കാര്യത്തില്‍ ഇതുവരെ കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. മരണസംഖ്യയുമായി ബന്ധപ്പെട്ടും ചില സംശയങ്ങള്‍ ഉയരുന്നുണ്ട്

വിമര്‍ശനവുമായി പ്രതിപക്ഷം

വിമര്‍ശനവുമായി പ്രതിപക്ഷം

കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഭീകരാക്രമണത്തിന്‍റെ തെളിവ് ചോദിച്ചും ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്ക് ചോദിച്ചും സര്‍ക്കാരിനെതിരെ രംഗത്തെത്തി കഴിഞ്ഞു.തിരിച്ചടിച്ചെന്ന് വാദിക്കുന്നവര്‍ കൊല്ലപ്പെട്ട ഭീകരരുടെ കണക്ക് പറയാന്‍ മടിക്കുന്നതെന്തിനെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന ചോദ്യം.

ആളപായമില്ല

ആളപായമില്ല

മാധ്യമങ്ങളും ഇതേ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുന്നു. സര്‍ക്കാരിനെ വെട്ടിലാക്കി ഇന്ത്യന്‍ തിരിച്ചടിയില്‍ ആളപായങ്ങള്‍ ഇല്ലെന്ന് പാകിസ്താനും ആവര്‍ത്തിച്ചതോടെ കണക്കുകളെ കുറിച്ച് വ്യക്തമാക്കി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്തെത്തി.

അമിത് ഷായുടെ വാദം

അമിത് ഷായുടെ വാദം

ബാലകോട്ട് പ്രത്യാക്രമണത്തില്‍ 250 തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്നാണ് അമിത് ഷാ പറഞ്ഞു. ഇതുവരെ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഒരു സ്ഥിരീകരണം പോലും ഇല്ലാതിരിക്കേയാണ് അമിത് ഷാ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ ഇങ്ങനെ പറഞ്ഞത്.

പ്രതികരിച്ച് വ്യോമസേന മേധാവി

പ്രതികരിച്ച് വ്യോമസേന മേധാവി

എന്നാല്‍ പിന്നാലെ സര്‍ക്കാരിന്‍റെ അവകാശവാദത്തിന്‍റെ മുനയൊടിക്കുന്ന പരാമര്‍ശമാണ് വ്യോമസേനാ മേധാവി ബിഎസ് ധനോവയും നടത്തിയത്. ബാലക്കോട്ടില്‍ നടത്തിയ വ്യോമാക്രമണം വിജയമായിരുന്നുവെന്ന് ധനോവ പറഞ്ഞു.

കണക്കില്ല

കണക്കില്ല

അതേസമയം ആക്രമണത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പറയാനാവില്ലെന്ന് ധനോവ വ്യക്തമാക്കി. എത്ര പേര്‍ മരിച്ചു എന്ന കണക്ക് വ്യോമ സേനയ്ക്ക്നല്‍കാനാവില്ല.കൊല്ലപ്പെട്ടവരുടെ കണക്ക് എടുക്കലല്ല വ്യോമസേനയുടെ പണി.

സര്‍ക്കാര്‍

സര്‍ക്കാര്‍

സര്‍ക്കാരാണ് അത്തരം കണക്കുകള്‍ പറയേണ്ടത്. അവിടെ എത്ര പേര്‍ ഉണ്ടായിരുന്നോ അവരൊക്കെ കൊല്ലപ്പെട്ടിട്ടുണ്ടാകും, ധനോവ പറഞ്ഞു.ധനോവയുടെ പ്രസ്താവന പ്രതിപക്ഷം ആയുധമാക്കിയേക്കും.

ട്വീറ്റ്

ധനോവയുടെ പത്രസമ്മേളനം

English summary
Air Chief Marshal BS Dhanoa: We hit our target. The air force doesn’t calculate casualty numbers, the government does that-doing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X