കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

137 യുദ്ധവിമാനങ്ങളുമായി അതിര്‍ത്തിയല്‍ തീ തുപ്പി വ്യോമസേന; പരിശീലനത്തില്‍ ആകാശ്, അസ്ത്ര മിസൈലുകളും

Google Oneindia Malayalam News

ദില്ലി: പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് കേന്ദ്രസര്‍ക്കാറും സൈന്യവും. ഇന്ത്യ തിരിച്ചടിക്കുമെന്ന് ഉറപ്പുള്ളതിനാല്‍ പാക് സൈന്യവും സര്‍ക്കാറും കടുത്ത ജാഗ്രതിയിലാണ്.

അതിര്‍ത്തി ലഘിച്ചുള്ള സൈനിക നീക്കങ്ങള്‍ യുദ്ധത്തിലേക്ക് നയിക്കുമെന്നതിനാല്‍ അക്കാര്യത്തിലും കൂടുതല്‍ ശ്രദ്ധയോടെ നീങ്ങാനാണ് സൈന്യത്തിന്‍റെ തീരുമാനം. വീരമ‍ൃത്യുവരിച്ച ജവാന്മാരുടെ ജീവന് പകരം ചോദിക്കുന്നത് ആളില്ല വിമാനങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണത്തിലൂടെയായിരിക്കാനാണ് സാധ്യത. ഇതിന്‍റെ സൂചനകളാണ് അതിര്‍ത്തിയില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.. വിശദാംശങ്ങള്‍ ഇങ്ങനെ..

യുദ്ധപരിശീലനം

യുദ്ധപരിശീലനം

ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ സൈനിക നീക്കവും പരിശീലനവും ശക്തമാക്കിയിരിക്കുകയാണ് ഇന്ത്യ. പാകിസ്താനോടു ചേര്‍ന്നുള്ള പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ സര്‍വ്വസന്നാഹങ്ങളുമായി യുദ്ധപരിശീലനം നടത്തിയ വ്യോമസേന ഇന്ത്യ എന്തിനും തയ്യാറാണെന്ന മുന്നറിയിപ്പാണ് നല്‍കുന്നത്.

ഏതു ദൗത്യവും

ഏതു ദൗത്യവും

രാജ്യം ഏല്‍പ്പിക്കുന്ന ഏതു ദൗത്യവും നടപ്പാക്കാന്‍ തയ്യാറാണെന്നു വ്യക്തമാക്കിയ വ്യോമസേനാ മേധാവി എയര്‍മാര്‍ഷര്‍ ബിഎസ് ധനോവ, പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരായ നടപടകളില്‍ നിന്ന് ഇന്ത്യ പിന്നോട്ടില്ലെന്ന സൂചനയാണ് നല്‍കുന്നത്.

ആകാശ്, അസ്ത്ര

ആകാശ്, അസ്ത്ര

യതാര്‍ത്ഥ യുദ്ധസാഹചര്യം പുനരാവിഷ്കരിച്ചായിരുന്നു അതിര്‍ത്തിയില്‍ വ്യോമസേനയുടെ പരിശീലനം. അത്യുഗ്രന്‍ ആക്രമണ മിസൈലുകളായ ആകാശ്, അസ്ത്ര എന്നിവ ഉപയോഗിച്ചായിരുന്നു പരിശീലനം. ശത്രുമേഖലയില്‍ മിന്നലാക്രമണം നടത്തുന്നതിന് കമാന്‍ഡോ വിഭാഗമായ ഗരുഡ് സേനാംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനവും നല്‍കിയതായി പ്രതിരോധ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.

137 യുദ്ധവിമാനങ്ങള്‍

137 യുദ്ധവിമാനങ്ങള്‍

137 യുദ്ധവിമാനങ്ങളാണ് പരിശീനലത്തില്‍ പങ്കെടുത്തത്. ശത്രുവിനെതിരെ പകല്‍ രാത്രി-വ്യത്യാസമില്ലാതെ ആക്രമണം നടത്തുന്നതിനുള്ള സേനയുടെ ശേഷിയാണ് പരിശീലനത്തില്‍ പ്രധാനമായും വിലയിരുത്തിയത്. സുഖോയ്30 എംകെഐ, മിറാഷ് 2000 മിഗ്, ജാഗ്വാര്‍ തേജസ് യുദ്ധവിമാനങ്ങളും ഹെലിക്കോപ്റ്ററുകള്‍ പരിശീലനത്തില്‍ അണിനിരന്നു.

വായു ശക്തി

വായു ശക്തി

നേരിട്ടുള്ളൊരു യുദ്ധത്തിലൂടെ ഇന്ത്യയെ തോല്‍പ്പിക്കാനാവില്ലെന്ന ശത്രുവിനറിയാം. അതിനാലാണ് അവര്‍ മറ്റു മാര്‍ഗങ്ങള്‍ തേടുന്നത്. ശത്രുവിനെ ശിക്ഷിക്കാനുള്ള നമ്മുടെ കരുത്തിന്‍റെ നേര്‍ക്കാഴ്ച്ചയാണ് വായു ശക്തി അഭ്യസപ്രകടനമെന്നാണ് വ്യോമസേന മേധാവി ബിഎസ് ധനോവ അറിയിച്ചത്.

അനുമതി

അനുമതി

പുല്‍വാമയിലെ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നല്‍കാന്‍ സൈന്യത്തിന്‍ കേന്ദ്രം അനുവാദം നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച്ച രാവിലെ നടന്ന സുരക്ഷാ സമിതി യോഗത്തില്‍ തിരിച്ചടിക്കാനുള്ള സമയവും സ്ഥലവും സ്വഭാവവും സംബന്ധിച്ച് തീരുമാനിക്കാന്‍ സൈനിക മേധാവിമാര്‍ പ്രധാനമന്ത്രി സ്വാതന്ത്രം നല്‍കിയിരുന്നു.

നരേന്ദ്ര മോദി

നരേന്ദ്ര മോദി

പുല്‍വാമയില്‍ ഭീകരാക്രമണം നടത്തിയ തീവ്രവാദികള്‍ എവിടെയൊക്കെ ചെന്നൊളിച്ചാലും രക്ഷപ്പെടില്ല. അവരെ പിടികൂടി ശിക്ഷിക്കുമെന്ന് നരേന്ദ്ര മോദി കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചിരുന്നു. തിരിച്ചടിക്കാന്‍ രാജ്യത്തെ സുരക്ഷാ സേനയ്ക്ക് സര്‍ക്കാര്‍ പൂര്‍ണസ്വാതന്ത്ര്യം നല്‍കിയിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

പേരെടുത്ത് പറയാതെ

പേരെടുത്ത് പറയാതെ

പാകിസ്താന്റെ പേരെടുത്ത് പറയാതെ ആയിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം. ഇന്ത്യയെ വിഭജിച്ച ശേഷം രൂപം കൊണ്ട ഒരു രാജ്യം തീവ്രവാദത്തിന് അഭയം നല്‍കുന്നുവെന്നും ഈ രാജ്യം തീവ്രവാദത്തിനുളള പര്യായമായി മാറിയിരിക്കുന്നുവെന്നും നരേന്ദ്ര മോദി കുറ്റപ്പെടുത്തി.

സേനയുടെ വിശ്വാസം

സേനയുടെ വിശ്വാസം

സേനയുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്ന തരത്തിലുള്ള ആക്രമണത്തിനാണ് ഉന്നത സൈനികതലത്തില്‍ പദ്ധതി ആസുത്രണം ചെയ്യുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യോമസേനയുടെ പരിശീലനം ഇതിന്‍റെ ഭാഗമാണ്.

ആളില്ലാ വിമാനം

ആളില്ലാ വിമാനം

തിരഞ്ഞെടുക്കുന്ന കേന്ദ്രങ്ങളില്‍ കരസേനയുടെ നേതൃത്വത്തില്‍ എല്ലാ സേനകളേയും ഏകോപിപ്പിച്ച് ആളില്ലാ വിമാനം ഉപയോഗിച്ചുള്ള അക്രമണത്തിനാണ് സാധ്യതയെന്നാണ് സൈനിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

എളുപ്പമാവില്ല

എളുപ്പമാവില്ല

മിന്നലാക്രമണമല്ലെങ്കിലും സമാനമായ ഈ നീക്കം കൂടുതല്‍ സുരക്ഷിതമായിരിക്കും. സ്ഥലവും സമയവുമൊക്കെ അതീവ രഹസ്യമായിരിക്കും. കശ്മീരിന്‍റെ കാലാവസ്ഥപരമായി സവിശേഷതകളാല്‍ പെട്ടെന്നുള്ള പ്രതിരോധമോ തിരിച്ചടിയോ പാകിസ്താന് എളുപ്പമാവില്ല.

പരിശീലനം

എഎന്‍ഐ

English summary
indian air force conducted massive exercise at pokharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X