Get Updates
Get notified of breaking news, exclusive insights, and must-see stories!

11 ലക്ഷം രൂപയുടെ കറന്‍സി നോട്ടുകളുമായി എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ദില്ലിയില്‍ നിന്നും സ്വദേശമായ രോഹ്തക്കിലേക്ക് പോവുകയായിരുന്നു പരംജീത്ത്. അമിതവേഗതയില്‍ പോയ ഇയാളുടെ വാഹനത്തെ പോലീസ് പിന്തുടരുകയായിരുന്നു

ദില്ലി: 11 ലക്ഷം രൂപയുടെ കറന്‍സി നോട്ടുമായി എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ പോലീസ് പിടികൂടി. കഴിഞ്ഞദിവസം ഹരിയാണയിലെ രോഹ്തക്കില്‍ വെച്ചായിരുന്നു പരംജീത്ത് എന്ന ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തത്. അമിതവേഗതയില്‍ സഞ്ചരിച്ച പരംജീത്തിനെ പോലീസ് പിന്തുടര്‍ന്ന് പിടികൂടിയപ്പോഴാണ് നോട്ടുകള്‍ കണ്ടെടുത്തതെന്നാണ് റിപ്പോര്‍ട്ട്.

ദില്ലിയില്‍ നിന്നും സ്വദേശമായ രോഹ്തക്കിലേക്ക് പോവുകയായിരുന്നു പരംജീത്ത്. അമിതവേഗതയില്‍ പോയ ഇയാളുടെ വാഹനത്തെ പോലീസ് പിന്തുടരുകയായിരുന്നു. തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോള്‍ പുതിയതും അസാധുവാക്കിയതുമായ നോട്ടുകെട്ടുകള്‍ കണ്ടെത്തി. നോട്ടിന്റെ ഉറവിടത്തെക്കുറിച്ച് വെളിപ്പെടുത്താന്‍ ഇയാള്‍ക്ക് സാധിച്ചിട്ടില്ല.

black-money-list

3 ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍, 1.6 ലക്ഷം രൂപയുടെ അസാധുവാക്കിയ നോട്ടുകള്‍, ശേഷിച്ചവ 100, 50, 20 നോട്ടുകളുമായിരുന്നെന്ന് പോലീസ് പറഞ്ഞു. വഞ്ചനയ്ക്കും അമിത വേഗതയില്‍ കാറോടിച്ചതിനും പരംജീത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി രോഹ്തക്ക് പോലീസ് ഉദ്യോഗസ്ഥന്‍ സുനിത അറിയിച്ചു.

അതേസമയം, ദില്ലിയിലെ ഒരു സുഹൃത്തില്‍ നിന്നും വാങ്ങിയതാണ് പണമെന്ന് പരംജീത്തിന്റെ സഹോദരന്‍ പറയുന്നു. പരംജീത്തിന്റെ ഭാര്യയുടെ പിറന്നാള്‍ ഡിസംബര്‍ 31നാണ്. അന്നേദിവസം കാര്‍ സമ്മാനമായി നല്‍കാനാണ് ബാങ്കില്‍ നിന്നും പണമെടുത്തതെന്നും സഹോദരന്‍ വിശദീകരിക്കുന്നു. സംഭവത്തില്‍ പോലീസ് ഇന്‍കം ടാക്‌സ് വകുപ്പിന് ഇതേക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+