കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ ഭീതി: സര്‍വീസ് റദ്ദാക്കി എയര്‍ഇന്ത്യ, ഇറ്റലിയും ഫ്രാന്‍സും കുവൈത്തും പട്ടികയില്‍!!

Google Oneindia Malayalam News

ദില്ലി: കൊറോണ ബാധിത രാഷ്ട്രങ്ങളിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കി എയര്‍ ഇന്ത്യ. ഇറ്റലി, ഫ്രാന്‍സ്, ദക്ഷിണ കൊറിയ, കുവൈത്ത്, മാഡ്രിസ്, കൊളംബോ എന്നീ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകളാണ് നിര്‍ത്തിവെച്ചിട്ടുള്ളത്. ഇതോടെ ഏപ്രില്‍ 30വരെ എയര്‍ ഇന്ത്യാ വിമാനങ്ങള്‍ ഈ രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തില്ല.

കൊറോണ: രോഗ ബാധിതരെ പരിചരിച്ച നേഴ്‌സുമാരെ വാടക വീട്ടില്‍ നിന്നും ഇറക്കി വിട്ടതായി പരാതികൊറോണ: രോഗ ബാധിതരെ പരിചരിച്ച നേഴ്‌സുമാരെ വാടക വീട്ടില്‍ നിന്നും ഇറക്കി വിട്ടതായി പരാതി

കര്‍ണാടകത്തില്‍ 76 കാരന്‍ കൊറോണ ബാധിച്ച് മരിച്ചതോടെ രാജ്യത്ത് ആദ്യ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്ത് ഇതിനകം കൊറോണ ബാധിച്ചവരുടെ എണ്ണം 76ലെത്തിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ബെംഗളൂരുവില്‍ നിന്നും ദില്ലിയില്‍ നിന്നുമാണ് രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 16 ഇറ്റിലാക്കാര്‍ ഉള്‍പ്പെടെയുള്ളവരാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്. അടുത്തിടെ യൂറോപ്പ് സന്ദര്‍ശിച്ച് മടങ്ങിയെത്തിയ ദില്ലി സ്വേദേശിക്കാണ് ഏറ്റവുമൊടുവില്‍ രോഗം സ്ഥിരീകരിച്ചത്.

air-india-15631

ദില്ലിയില്‍ ഏറ്റവുമധികം പേര്‍ക്ക് രോഗം ബാധിച്ചത് ഇറ്റലിയില്‍ നിന്നെത്തിയ വിനോദസഞ്ചാരികളുടെ സംഘത്തില്‍പ്പെട്ടവര്‍ക്കാണ്. ഇവര്‍ ദില്ലി ഛാവ് ലയിലെ ഐടിബിപി സെന്ററില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞുവരികയാണ്. 14 ഇറ്റാലിയന്‍ പൗരന്മാര്‍ക്കൊപ്പം ഒരു ഇന്ത്യാക്കാരനും ക്യാമ്പില്‍ നിരീക്ഷണത്തിലുണ്ട്. ഇതേ സംഘത്തില്‍ ഉള്‍പ്പെട്ട രണ്ടുപേര്‍ ജെയ്പൂരിലും നിരീക്ഷത്തിലുണ്ട്. ഗുരുഗ്രാമില്‍ പേടിഎം ജീവനക്കാരനും കഴിഞ്ഞ ആഴ്ചയില്‍ ദില്ലിയില്‍ കൊറോണ സ്ഥിരീകരിച്ചിരുന്നു. ആഗോളത്തില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതിനകം 4000 കടന്നിട്ടുണ്ട്. ചൈനയും ഇന്ത്യയും ഇറ്റലിയും ഇറാനും ഉള്‍പ്പെടെ നൂറിലധികം രാജ്യങ്ങളിലായി 121,00൦ പേര്‍ക്ക് ഇതിനകം രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

കൊറോണയുടെ പശ്ചാത്തലത്തില്‍ സിനിമാ തിയേറ്ററുകള്‍, ഷോപ്പിംഗ് മാളുകള്‍, കോളേജുകളും സ്കൂളുകളും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ ദില്ലി സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. മാര്‍ച്ച് 31 വരെ അടച്ചിടാനാണ് ഉത്തരവ്. എന്നാല്‍ നേരത്തെ പ്രഖ്യാപിച്ചിട്ടുള്ള പരീക്ഷകള്‍ മാറ്റമില്ലാതെ തന്നെ തുടരും. ദില്ലിയിലെ ഓഫീസുകളും ഷോപ്പിംഗ് മാളുകളും പൊതുസ്ഥലങ്ങളും അണുവിമുക്തമാക്കാനും നിര്‍ദേശമുണ്ട്.

കൊറോണ: രോഗ ബാധിതരെ പരിചരിച്ച നേഴ്‌സുമാരെ വാടക വീട്ടില്‍ നിന്നും ഇറക്കി വിട്ടതായി പരാതികൊറോണ: രോഗ ബാധിതരെ പരിചരിച്ച നേഴ്‌സുമാരെ വാടക വീട്ടില്‍ നിന്നും ഇറക്കി വിട്ടതായി പരാതി

ഉത്തര്‍പ്രദേശില്‍ ആറ് പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചത്. ഇതോടെ സംസ്ഥാനത്ത് പത്ത് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കര്‍ണാടത്തില്‍ നാല് പേര്‍ക്കും മഹാരാഷ്ട്രയില്‍ ഒരാള്‍ക്കും ലഡാക്കില്‍ മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രാജസ്ഥാന്‍, തെലങ്കാന, തമിഴ്നാട്, ആന്ധ്രപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ ഓരോ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലും ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തില്‍ 17 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

English summary
Air India cancels all its flights to Italy, France, South Korea, Kuwait, Madrid and Colombo till April 30 over coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X