കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെയ് പകുതിയോടെ എയർ ഇന്ത്യ സർവ്വീസ് നടത്തിയേക്കും; തയ്യാറെടുക്കാൻ ജീവനക്കാർക്ക് നിർദ്ദേശം

  • By Aami Madhu
Google Oneindia Malayalam News

ദില്ലി; മെയ് പകുതിയോടെ വിമാന സര്‍വീസ് ഭാഗികമായി പുനരാരംഭിക്കാൻ എയർ ഇന്ത്യ, പൈലറ്റുമാരോടും കാബിന്‍ ക്രൂ അംഗങ്ങളോടും പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ എയര്‍ ഇന്ത്യ ആവശ്യപ്പെട്ടു. എഎൻഐ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

25 ശതമാനം മുതൽ 30 ശതമാനം വരെ സർവ്വീസുകൾ മെയ് പകുതിയോടെ പുനരാരംഭിക്കാൻ സാധ്യതയുണ്ട്. കാബിൻ ക്രൂ, പൈലറ്റുമാർ എന്നിവരുടെ വിവരങ്ങൾ അറിയിക്കണമെന്ന് സ്റ്റാഫുകൾക്ക് അയച്ച കത്തിൽ എയർ ഇന്ത്യ ആവശ്യപ്പെട്ടു. ക്രൂവിന് ആവശ്യമായ ക്രമീകരണങ്ങളും കർഫ്യൂ പാസുകളും ഉറപ്പാക്കാൻ എയർ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടറോട് (ഇഡി) ആവശ്യപ്പെട്ടിട്ടുണ്ട്.ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ക്കുള്ള തയ്യാറാടെപ്പുകളാണ് നടത്തുന്നത്.

air-india2-15748694

ഗൾഫിൽ നിന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും പ്രവാസികളെ തിരികെ എത്തിക്കാൻ തയ്യാറായിരിക്കാൻ അടുത്തിടെ കേന്ദ്ര സർക്കാർ എയർ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ഉടൻ നിർദ്ദേശം പുറപ്പെടുവിക്കുമെന്നാണ് കണക്കാക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഏപ്രിൽ 14 വരെയാണ്​ വിമാനസർവീസുകൾ ആദ്യം നിർത്തിവെച്ചിരുന്നത്. പിന്നീട് മെയ് 3 വരെ ലോക്ക് ഡൗൺ നീട്ടിയതോടെ തുടർന്നും സർവ്വീസുകൾ നിർത്തിവെയ്ക്കാൻ തിരുമാനിക്കുകയായിരുന്നു.

ട്രെയിൻ സർവ്വീസുകളും ഭാഗികമായി പുനരാരംഭിക്കാൻ റെയിൽവേയും ആലോചിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.മന്ത്രാലയത്തിൻറzന്റഅനുമതി ലഭിച്ചാൽ സ്ലീപ്പർ ട്രെയിനുകളാകും ആദ്യ ഘട്ടത്തിൽ സർവ്വീസ് നടത്തുക. ടിക്കറ്റുകൾ ഉറപ്പായ യാത്രകൾ മാത്രമേ അനുവദിക്കുകയുള്ളൂ. മാത്രമല്ല ജനറൽ കംമ്പാർട്ട്മെന്റിലുള്ള യാത്രയും അനുവദിക്കില്ല. ആളുകൾ തിങ്ങി നിറഞ്ഞ് യാത്ര ചെയ്യുന്നത് ഒഴിവാക്കാനാണ് ഇത്.

ഗ്രീൻ സോണിലായിരിക്കും ആദ്യഘട്ടത്തിൽ സർവ്വീസ് നടത്തിയേക്കുക. ഹോട്ട് സ്പോട്ടുകളിൽ നിർത്താതതെയോ അല്ലേങ്കിൽ അവിടെ വെച്ച് ട്രെയിൻ വഴിതിരിച്ച് വിടുകയോ ആവും ചെയ്യുക.ഐസോലേഷൻ ബെഡുകൾ സജ്ജമാക്കിയ കോച്ചുകളാകും ആദ്യ ഘട്ട ട്രെയിനിൽ ഉണ്ടാകുക.

Recommended Video

cmsvideo
Two-phase evacuation in May, Gulf a priority | Oneindia Malayalam

കൊവിഡിന്റെ പശ്ചാത്തലത്തിൽ ട്രെയിനുകളുടെ കോച്ചകളിൽ ഐസോലേഷൻ ബെഡുകൾ ഒരുക്കിയിരുന്നു. എന്നാൽ ഇതുവരെ ഉപയോഗിക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. അതുകൊണ്ട് ഇവ സ്ലീപ്പർ കോച്ചായി ഉപയോഗിക്കുന്നത് വഴി സാമൂഹിക അകലം പാലക്കുന്നത് ഉററപ്പാക്കാൻ കഴിയുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്.അതേസമയം ലോക്ക് ഡൗൺ കഴിഞ്ഞാലും ട്രെയിൻ, വിമാന സർവ്വീസുകൾ പൂര്‍ണമായി പുനരാരംഭിക്കുന്നത് വൈകിയേക്കുമെന്നാണ് റിപ്പോർട്ട്.

രാഹുൽ ഗാന്ധി തുടങ്ങി; രഘുറാം രാജനുമായി നിർണായക ചർച്ച!! ഇന്ത്യയ്ക്ക് വേണ്ടത് 65000 കോടിയുടെ പാക്കേജ്രാഹുൽ ഗാന്ധി തുടങ്ങി; രഘുറാം രാജനുമായി നിർണായക ചർച്ച!! ഇന്ത്യയ്ക്ക് വേണ്ടത് 65000 കോടിയുടെ പാക്കേജ്

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സ്ഥിതി മെച്ചപ്പെട്ടതെന്ന് രാഹുല്‍ ഗാന്ധി; കാരണമിതാണ്ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സ്ഥിതി മെച്ചപ്പെട്ടതെന്ന് രാഹുല്‍ ഗാന്ധി; കാരണമിതാണ്

English summary
Air india may start service by may second week,air india,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X