എയർ ഇന്ത്യ ജീവനക്കാരിയെ യാത്രക്കാരി കരണത്തടിച്ചു.. ജീവനക്കാരി തിരിച്ചടിച്ചു.. സംഭവം കൈവിട്ടുപോയി!!

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  എയർ ഇന്ത്യ ജീവനക്കാരിയെ യാത്രക്കാരി തല്ലി, കയ്യാങ്കളി! | Oneindia Malayalam

  ദില്ലി: യാത്രക്കാരനെ ഇൻഡിഗോ വിമാനത്തിലെ ജീവനക്കാർ മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ‌ വൈറലായിട്ട് ഒരു മാസം പോലും തികഞ്ഞില്ല. തലസ്ഥാന നഗരമായ ദില്ലിയിൽ നിന്നും ഇതാ സമാനമായ മറ്റൊരു സംഭവം. എയർ ഇന്ത്യ വിമാനത്തിലാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടായത്. യാത്രക്കാരിയും എയർ ഇന്ത്യ ജീവനക്കാരും തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും തല്ല് കൂടുകയായിരുന്നു. എന്താണ് സംഭവിച്ചത് എന്ന് വിശദമായി കാണാം.

  യാത്രക്കാരനെ പിടിച്ച് തള്ളി നിലത്തിട്ട് ചവിട്ടിക്കൂട്ടി ഇൻഡിഗോ വിമാനത്തിലെ ജീവനക്കാർ!! വീഡിയോ വൈറൽ!!!

  എത്താൻ വൈകിയതാണ്

  എത്താൻ വൈകിയതാണ്

  ദില്ലിയിൽ നിന്നും അഹമ്മദാബാദിലേക്ക് പോകേണ്ടിയിരുന്ന യാത്രക്കാരി വിമാനത്താവളത്തിൽ എത്താൻ വൈകിയതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതേത്തുടർന്ന് യുവതിയും എയർ ഇന്ത്യ ജീവനക്കാരിയും തമ്മിൽ വാക്ക് തർക്കത്തിൽ ഏർപ്പെടുകയായിരുന്നു.

  മാനേജരുടെ അടുത്ത്

  മാനേജരുടെ അടുത്ത്

  വാക്കുതർക്കം രൂക്ഷമായതോടെ ഇവരെ ഉദ്യോഗസ്ഥ മാനേജരുടെ മുറിയിലേക്ക് കൊണ്ടുപോയി. ഇവിടെ വെച്ച് യാത്രക്കാരിയായ യുവതി ജിവനക്കാരിയുടെ മുഖത്തടിക്കുകയായിരുന്നു. അടികിട്ടിയ ജീവനക്കാരി തിരിച്ച് യാത്രക്കാരിയെയും അടിച്ചു. സംഭവം കയ്യാങ്കളിയായി മാറുകയായിരുന്നു.

  സംഭവം സെറ്റിലാക്കി

  സംഭവം സെറ്റിലാക്കി

  യാത്രക്കാരിയാണ് ജീവനക്കാരിയെ ആദ്യം തല്ലിയത് എന്നാണ് പോലീസ് പറയുന്നത്. രണ്ടുപേരെയും പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി. പരസ്പരം ക്ഷമ പറഞ്ഞ് സംഭവം ഒത്തുതീർപ്പാക്കുകയാണ് ഉണ്ടായത്. എന്തായാലും എയർലൈൻ കമ്പനികൾക്ക് ചീത്തപ്പേരുണ്ടാക്കുന്ന സംഭവമാണ് ഉണ്ടായിരിക്കുന്നത്.

  ഇൻഡിഗോയിൽ സംഭവിച്ചത്

  ഇൻഡിഗോയിൽ സംഭവിച്ചത്

  ഇൻഡിഗോ ജീവനക്കാർ യാത്രക്കാരോട് പെരുമാറുന്ന വിധം എന്ന് പറഞ്ഞാണ് ഈ മാസം ആദ്യം ഒരു വീഡിയോ വൈറലായത്. ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വീഡിയോ ആണ് വൈറലായത്. യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥർ മർദ്ദിക്കുന്ന 45 സെക്കൻഡ് വീഡിയോ ആയിരുന്നു ഇത്.

  വീഡിയോയിൽ ഇങ്ങനെ

  വീഡിയോയിൽ ഇങ്ങനെ

  രാജീവ് കത്യാൽ എന്ന യാത്രക്കാരനാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടുപോകാനുള്ള വാഹനം എത്താൻ വൈകിയത് ചോദ്യം ചെയ്തതിനാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥർ തന്നെ മർദ്ദിച്ചത് എന്നാണ് ഇയാൾ പറയുന്നത്. ബസിൽ ബലമായി കയറാൻ ശ്രമിക്കുന്ന യാത്രക്കാരനെ സെക്യൂരിറ്റി ജീവനക്കാർ തടയുന്ന ദൃശ്യത്തോടെയാണ് വീഡിയോ തുടങ്ങുന്നത്.

  മർദ്ദനവും കയ്യാങ്കളിയും

  മർദ്ദനവും കയ്യാങ്കളിയും

  എന്തിനാണ് നിങ്ങളെന്നെ പിടിച്ചു തള്ളിയത് എന്ന് ചോദിച്ച് യാത്രക്കാരനായ രാജീവ് കത്യാൽ ജീവനക്കാരോട് തട്ടിക്കയറുന്നത് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും സംഭവം വിവാദമാകുകയും ചെയ്തതോടെ ഇൻഡിഗോ യാത്രക്കാരനോട് മാപ്പ് പറഞ്ഞു.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Air India passenger slaps official at Delhi airport and she slaps back.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്