കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ ഇന്ത്യ പൈലറ്റ് സണ്‍ഗ്ലാസ് മോഷ്ടിച്ചു, 2.4 ലക്ഷം പിഴ, നാണക്കേട്!

  • By Muralidharan
Google Oneindia Malayalam News

മുംബൈ: വിമാനം വൈകുന്നതിന്റെയും മോശം സര്‍വ്വീസിന്റെയും കാര്യത്തില്‍ ഇഷ്ടം പോലെ പഴി കേള്‍ക്കേണ്ടി വരാറുണ്ട് ദേശീയ വിമാന സര്‍വ്വീസായ എയര്‍ ഇന്ത്യയ്ക്ക്. ഇപ്പോഴിതാ സ്വന്തം പൈലറ്റ് മോഷണം നടത്തിയതിന് പിടിയിലാകുന്ന നാണക്കേട് കൂടി എയര്‍ ഇന്ത്യയ്ക്ക് വരുത്തിവെച്ചിരിക്കുകയാണ്. മുംബൈ വിമാനത്താവളത്തില്‍ വെച്ച് സണ്‍ഗ്ലാസ് മോഷ്ടിക്കാന്‍ ശ്രമിച്ച എയര്‍ ഇന്ത്യ പൈലറ്റിനെയാണ് കയ്യോടെ പിടികൂടിയിരിക്കുന്നത്.

മുംബൈ - തിരുവനന്തപുരം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന എയര്‍ ഇന്ത്യ വിമാനത്തിന്റെ പൈലറ്റാണ് സണ്‍ഗ്ലാസ് മോഷ്ടിച്ചതിന് പിടിക്കപ്പെട്ടത്. മുംബൈ വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലാണ് സംഭവം. 24000 രൂപയാണത്രെ ഗ്ലാസിന്റെ വില. ഇതിന്റെ പത്തിരട്ടി തുകയാണ് ഇയാള്‍ക്ക് പിഴയിട്ടിരിക്കുന്നത്. ഇത് പ്രകാരം 2.4 ലക്ഷം രൂപ പൈലറ്റ് പിഴയടക്കണം.

air-india

പിഴയടക്കാന്‍ പൈലറ്റ് സമ്മതിച്ചതായി പേര് വെളിപ്പെടുത്താത്ത ഒരു എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഡി എന്‍ എ റിപ്പോര്‍ട്ട് ചെയ്യുന്നു. പൈലറ്റും ഷോപ്പുടമകളും തമ്മിലുള്ള സ്വകാര്യ ഇടപാടാണ് ഇതെന്നും എയര്‍ ഇന്ത്യയ്ക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നുമാണ് എയര്‍ ഇന്ത്യ വക്താവ് പ്രതികരിച്ചത്. അതേസമയം, പൈലറ്റിനെ തെറ്റിദ്ധരിക്കുകയാണ് ഉണ്ടായതെന്ന് കോ പൈലറ്റ് പറഞ്ഞു. രണ്ട് സണ്‍ഗ്ലാസുകള്‍ ഇയാള്‍ വാങ്ങിയിരുന്നത്രെ. അബദ്ധത്തില്‍ മൂന്നെണ്ണം എടുത്ത് പുറത്തിറങ്ങാന്‍ ശ്രമിച്ചപ്പോള്‍ പിടിക്കപ്പെടുകയായിരുന്നത്രെ.

English summary
Air India pilot lifts sunglasses from shop, fined Rs 2.4 lakh at the Mumbai airport.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X