പുതിയ രൂപത്തില്‍ എയര്‍ ഇന്ത്യ, ലോഗോ പുറത്തിറക്കി, മാറ്റങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: അടിമുടി മാറിയ എയര്‍ ഇന്ത്യ പുതിയ ലോഗോ പുറത്തിറക്കി. പുതിയ രൂപത്തിലും ഭാവത്തിലുമാണ് ടാറ്റ ഗ്രൂപ്പ് ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ വരാന്‍ പോകുന്നത്. 70 ബില്യണ്‍ ഡോളറിന് 470 എയര്‍ക്രാഫ്റ്റുകള്‍ സ്വന്തമാക്കാനുള്ള വമ്പന്‍ തീരുമാനത്തിന് പിന്നാലെയാണ് കമ്പനി റീബ്രാന്‍ഡ് ചെയ്തിരിക്കുന്നത്. കമ്പനിയുടെ പുതിയ ലോഗോ ദ വിസ്റ്റ പുറത്തിറക്കി. പുതിയ ഇന്ത്യയുടെ സത്ത അടങ്ങുന്നതാണ് ഈ ലോഗോ എന്ന് ടാറ്റ ഗ്രൂപ്പ് പറഞ്ഞു.
പരിധിയില്ലാത്ത അവസരങ്ങളെയാണ് പുതിയ ലോഗോ സൂചിപ്പിക്കുന്നതെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. അതേസമയം ഡിസംബര്‍ മുതലുള്ള എയര്‍ ഇന്ത്യാ വിമാനങ്ങളില്‍ പുതിയ ലോഗോ ഉണ്ടായിരിക്കുമെന്നും കമ്പനി അറിയിച്ചു. എയര്‍ ഇന്ത്യയുടെ എ350 വിമാനങ്ങളാണ് ഡിസംബറില്‍ എയര്‍ ഇന്ത്യയുടെ ഭാഗമാവുക. അതേസമയം പുതിയ ഡിസൈനില്‍ എയര്‍ ഇന്ത്യയുടെ ഐതിഹാസിക ചിഹ്നമായ മഹാരാജ മാറ്റങ്ങളോടെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എയര്‍ ഇന്ത്യയെ അടയാളപ്പെടുത്തുന്ന ചിഹ്നമാണ് മഹാരാജ. കമ്പനിയുടെ ഭാവി പദ്ധതികളില്‍ മഹാരാജയെ ഉള്‍പ്പെടുത്തുമെന്നും, ആ ചിഹ്നത്തെ ഒഴിവാക്കിയിട്ടില്ലെന്നും എയര്‍ ഇന്ത്യ സിഇഒ കാംപല്‍ വില്‍സന്‍ പറഞ്ഞു. കമ്പനിയുടെ മാറ്റം എയര്‍ ഇ ന്ത്യയെ ലോകോത്തര എയര്‍ലൈനായി മാറ്റാനുള്ളത്. അതിലൂടെ പുതിയ ഇന്ത്യയെ ആഗോളതലത്തില്‍ അഭിമാനത്തോടെ അടയാളപ്പെടുത്തുകയാണെന്നും വില്‍സന്‍ പറഞ്ഞു.
അതേസമയം എയര്‍ ഇന്ത്യ 470 വിമാനങ്ങള്‍ എയര്‍ ബസ്സില്‍ നിന്നും വാങ്ങാനുള്ള കരാറാണ് കഴിഞ്ഞ ദിവസം ഒപ്പിട്ടത്. ഇതുപ്രകാരം നവംബര്‍ മുതല്‍ വിമാനങ്ങള്‍ എയര്‍ ഇന്ത്യക്ക് ലഭിച്ച് തുടങ്ങും. ജൂണിലാണ് പര്‍ച്ചേസ് കരാര്‍ ഒപ്പിട്ടത്. 20 ബോയിംഗ് 787 ഡ്രീം ലൈനേഴ്‌സ്, 10 ബോയിംഗ് 777എക്‌സ് പോലുള്ള വിമാനങ്ങള്‍ എയര്‍ ഇന്ത്യ വാങ്ങുന്നവയുടെ കൂട്ടത്തിലുണ്ട്. പുതിയ ലോഗോ, പുതിയ വിമാനങ്ങള്‍ എന്നിവ എയര്‍ ഇന്ത്യയിലെ മാറ്റത്തെ അടയാളപ്പെടുത്തും.
20 വൈഡ്‌ബോഡി എയര്‍ക്രാഫ്റ്റുകള്‍ ഈ വര്‍ഷം എയര്‍ഇന്ത്യ വാങ്ങുന്നുണ്ട്. നിലവിലുള്ള 43 വൈഡ്‌ബോഡി വിമാനങ്ങളുടെ ഇന്റീരിയറുകളില്‍ അടിമുടി മാറ്റം വരുത്തുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. 2024ലായിരിക്കും ഇവ ആരംഭിക്കുക.എയര്‍ ഇന്ത്യയുടെ എയര്‍ലൈന്‍സില്‍ അടിമുടി മാറ്റമാണ് വരുന്നത്. പുതിയൊരു വെബ്‌സൈറ്റും, മൊബൈല്‍ ആപ്പും കമ്പനി പുറത്തിറക്കും. കൂടുതല്‍ മികച്ച വെബ് സര്‍വീസുകള്‍ ഇനി ലഭ്യമാക്കും.
ഡിജിറ്റല്‍ ടൂള്‍സ് ഫീച്ചറുകളും ലഭ്യമാക്കും. ഡല്‍ഹിയിലെയും, ന്യൂയോര്‍ക്കിലെ ജെഎഫ്‌കെ വിമാനത്താവളം എന്നിവിടങ്ങളില്‍ പുതിയ ലൗഞ്ചുകളും എയര്‍ലൈന്‍ സ്ഥാപിക്കുന്നുണ്ട്. 5000 പുതിയ തൊഴിലാളികളെയാണ് എയര്‍ ഇന്ത്യ നിയമിച്ചിരിക്കുന്നത്. ഇതില്‍ 3200 ക്യാബിന്‍ ക്രൂ, 1000 കോക്പിറ്റ് ജീവനക്കാര്‍. എന്നിവര്‍ അടങ്ങുന്നതാണ്. അഞ്ച് വര്‍ഷത്തെ ടാര്‍ഗറ്റ് മുന്നില്‍ കണ്ടുള്ള മാറ്റങ്ങളാണ് എയര്‍ ഇന്ത്യ നടത്തുന്നത്.












Click it and Unblock the Notifications