ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; സ്കൂളുകൾ ഓൺലൈനിലേക്ക് മാറാൻ നിർദേശം
രാജ്യതലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷം. വായു ഗുണനിലവാര സൂചിക 400ലെത്തി നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ ഡൽഹിയിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മലിനീകരണം രൂക്ഷമായതിനാല്‍ 9ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഓൺലൈൻ ആക്കിയതായി സർക്കാർ അറിയിച്ചു. ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിൻ്റെ (GRAP) സ്റ്റേജ് 4 പ്രകാരം കർശനമായ മലിനീകരണ നിയന്ത്രണ നടപടികൾ കൈക്കൊള്ളാൻ കേന്ദ്രം നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രഖ്യാപനം.
തിങ്കളാഴ്ച രാവിലെ 8 മുതൽ ഗ്രേഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിന്റെ നാലാം ഘട്ടം ഡലഹിിയിൽ നിലവിൽ വരുമെന്ന് മുഖ്യമന്ത്രി അതിഷി അറിയിച്ചു. നാലാം ഘട്ടത്തിലെ നിയമങ്ങൾ പ്രകാരം ട്രക്കുകൾക്ക് ഡൽഹിയിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. അവശ്യ സാധനങ്ങൾ കൊണ്ടുപോകുന്നവയോ എൽ എൻ ജി, സി എൻ ജി, ബിഎസ്-VI ഡീസൽ അല്ലെങ്കിൽ വൈദ്യുതോർജ്ജം പോലുള്ള ട്രെക്കുകൾ ഒഴികെയുള്ളവക്കായിരിക്കും നിയന്ത്രണം. ഡൽഹിക്ക് പുറത്ത് നിന്നുള്ള അവശ്യേതര ലൈറ്റ് കൊമേഴ്ഷ്യൽ വാഹനങ്ങളും നിരോധിക്കും. ഇവികൾ, സി എൻ ജി, ബി എസ്-VI ഡീസൽ വാഹനങ്ങൾക്ക് ഇളവുണ്ടാകും. മാത്രമല്ല ഹൈവേകൾ, റോഡുകൾ, മേൽപ്പാലങ്ങൾ, വൈദ്യുതി ലൈനുകൾ, പൈപ്പ് ലൈനുകൾ തുടങ്ങി സർക്കാർ പദ്ധതികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കും.

അതീവ ഗുരുതരമാണ് നിലവിൽ ഡൽഹിയിലെ സാഹചര്യം. രാജ്യത്തെ ഏറ്റവും മലിനമായ രണ്ടാമത്തെ നഗരമായി ഡൽഹിയെ ഞായറാഴ്ച പട്ടികപ്പെടുത്തിയിരുന്നു. 441 ആണ് പലപ്പോഴും നഗരത്തില വായു ഗുണനിവാരം.ര രാജ്യത്ത് ഏറ്റവും കൂടുതല് രേഖപ്പടുത്തിയ സ്ഥലം ഹരിയാനയിലെ ബഹദൂർഗഢ് ആണ്. ഇവിടെ 445 ആണ് ഐക്യുഎം. ഹരിയാനയിലെ തന്നെ ഭിവാനിയാണ് രണ്ടാം സ്ഥാനത്ത്. രാജസ്ഥാനിലെ ബിക്കാനീറാണ് ഡൽഹി കഴിഞ്ഞാൽ നാലാം സ്ഥാനത്ത് ഉള്ളത്.
മലിനീകരണ സാന്ദ്രതയുടെ അടിസ്ഥാനത്തിൽ ആറായിട്ടാണ് എക്യുഐ തരംതിരിച്ചിരിക്കുന്നത്. 0 നും 50 നും ഇടയിലുള്ള എക്യുഐയാണ് 'നല്ലത്'. 51 മുതൽ 100 വരെ 'തൃപ്‌തികരം', 101 നും 200 നും ഇടയിലുള്ള ലെവലുകൾ 'മിതമായത്', 201 മുതൽ 300 വരെ ദയനീയം, 301 മുതൽ 400 വരെ വളരെ മോശം, 401 മുതൽ 450 വരെ 'കടുത്ത' വായു മലിനീകരണം' എന്നിങ്ങനെയാണ് പട്ടികപ്പെടുത്തിയത്.












Click it and Unblock the Notifications