കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെറ്റയില്‍ നിന്ന് പടിയിറങ്ങി അജിത് മോഹന്‍; ഇന്ത്യന്‍ മേധാവി സ്ഥാനം രാജിവച്ചു

Google Oneindia Malayalam News

ദില്ലി: സോഷ്യല്‍ മീഡിയ കമ്പനിയായ മെറ്റയുടെ ഇന്ത്യന്‍ മേധാവി സ്ഥാനത്ത് നിന്ന് അജിത് മോഹന്‍ രാജിവച്ചു. അജിത് മോഹന്‍ മറ്റൊരു അവസരത്തിനായി രാജിവച്ചു എന്നാണ് മെറ്റ പ്രസ്താവനയിലൂടെ അറിയിച്ചത്.

മെറ്റയുടെ എതിരാളിയായ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ സ്‌നാപ്പില്‍ ചേരാന്‍ പോകുന്നു എന്നാണ് കമ്പനി പ്രഖ്യാപിച്ചത്. കമ്പനിക്ക് പുറത്ത് മറ്റൊരു അവസരത്തിനായി മെറ്റയിലെ തന്റെ പദവിയില്‍ നിന്ന് ഒഴിയാന്‍ അജിത് തീരുമാനിച്ചെന്ന് മെറ്റയിലെ ഗ്ലോബല്‍ ബിസിനസ് ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റ് നിക്കോള മെന്‍ഡല്‍സണ്‍ പറഞ്ഞു.

meta

2019 ജനുവരിയിലാണ് അജിത് മോഹന്‍ ഫേസ്ബുക്ക് ഇന്ത്യ മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റെടുത്തത്. അജിത് ഇന്ത്യയുടെ മേധാവിയായി തുടര്‍ന്ന കാലത്ത് 200 ദശലക്ഷത്തിലധികം ഉപയോക്താക്കള്‍ പിന്നിട്ടിരുന്നു. മെറ്റയില്‍ ജോയിന്‍ ചെയ്യുന്നതിന് മുമ്പ് സ്റ്റാര്‍ ഇന്ത്യയുടെ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ഹോട്‌സ്റ്റാറിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായിരുന്നു അദ്ദേഹം. അജിത് ചുമതല ഒഴിഞ്ഞ സാഹചര്യത്തില്‍ മെറ്റയുടെ പാട്ണര്‍ഷിപ്പ് വിഭാഗം തലവനും ഡയറക്ടറുമായ മനീഷ് ചോപ്ര ഇടക്കാല മാനേജിംഗ് ഡയറക്ടറാവും.

'നൂറ്റൊന്ന് ഡിഗ്രി പനിയാണ്, ഡ്രിപ്പിട്ട് കിടപ്പായിരുന്നു': മഞ്ജു വാര്യറെ കണ്ടതും ഓടിച്ചെന്ന് റോബിന്‍'നൂറ്റൊന്ന് ഡിഗ്രി പനിയാണ്, ഡ്രിപ്പിട്ട് കിടപ്പായിരുന്നു': മഞ്ജു വാര്യറെ കണ്ടതും ഓടിച്ചെന്ന് റോബിന്‍

കഴിഞ്ഞ നാല് വര്‍ഷമായി, ദശലക്ഷക്കണക്കിന് ഇന്ത്യന്‍ ബിസിനസുകള്‍ക്കും പങ്കാളികള്‍ക്കും ആളുകള്‍ക്കും സേവനമനുഷ്ഠിക്കുന്നതിന് നമ്മുടെ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുന്നതിലും സ്‌കെയില്‍ ചെയ്യുന്നതിലും അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു. ഞങ്ങള്‍ ഇന്ത്യയോട് അഗാധമായ പ്രതിബദ്ധത പുലര്‍ത്തുന്നു, ഞങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും പങ്കാളിത്തങ്ങളും മുന്നോട്ട് കൊണ്ടുപോകാന്‍ ശക്തമായ ഒരു നേതൃത്വമുണ്ടെന്ന് മെറ്റ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. ഹോട്ട്സ്റ്റാറിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി അജിത് മോഹന്‍ നാല് വര്‍ഷമാണ് സേവനമനുഷ്ഠിച്ചത്.

ട്വിറ്റര്‍ ഇലോണ്‍ മസ്‌കിന്റെ കൈയ്യില്‍; മുന്‍ കാമുകി ആമ്പര്‍ ഹേഡിന്റെ അക്കൗണ്ട് അപ്രത്യക്ഷം?ട്വിറ്റര്‍ ഇലോണ്‍ മസ്‌കിന്റെ കൈയ്യില്‍; മുന്‍ കാമുകി ആമ്പര്‍ ഹേഡിന്റെ അക്കൗണ്ട് അപ്രത്യക്ഷം?

English summary
Ajit Mohan steps down from Meta; Indian chief Post resigned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X