കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അജിത് പവാറിന് 22 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് അവകാശ വാദം; സത്യപ്രതിജ്ഞാ ചടങ്ങിന് കുടുംബം മാത്രം

Google Oneindia Malayalam News

മുംബൈ: അപ്രതീക്ഷിത നീക്കങ്ങൾക്കൊടുവിൽ മഹാരാഷ്ട്രയിൽ ബിജെപി വീണ്ടും അധികാരത്തിലേക്ക് എത്തിയിരിക്കുകയാണ്. അവസാന നിമിഷം വരെ ശിവസേനയുമായി കൈകൊടുക്കാൻ മുൻ പന്തിയിൽ നിന്ന് എൻസിപി അർദ്ധരാത്രിയോടെ മറുകണ്ടം ചാടിയതാണ് ശിവസേനയേയും കോൺഗ്രസിനേയും ഞെട്ടിച്ചിരിക്കുന്നത്. ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയും എൻസിപിയുടെ അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.

 മഹാരാഷ്ട്ര: എന്‍സിപി കാണിച്ചത് രാഷ്ട്രീയത്തിലെ ഏറ്റവും ചതിയെന്ന് കോണ്‍ഗ്രസ് മഹാരാഷ്ട്ര: എന്‍സിപി കാണിച്ചത് രാഷ്ട്രീയത്തിലെ ഏറ്റവും ചതിയെന്ന് കോണ്‍ഗ്രസ്

അജിത് പവാറിന്റെ തീരുമാനം വ്യക്തിപരമാണെന്നും പാർട്ടിയുടെ അറിവോടെയല്ലെന്നുമാണ് ശരദ് പവാറിന്റെ പ്രതികരണം. ഇതോടെ എൻസിപി പിളർന്നുവെന്ന സൂചനയാണ് പുറത്ത് വരുന്നത്. 54 എൻസിപി എംഎൽഎമാരിൽ 22 പേരുടെ പിന്തുണ അജിത് പവാറിനുണ്ടെന്നാണ് സൂചന. എൻസിപിയുടെ സംസ്ഥാനത്തെ പ്രമുഖ നേതാക്കളായ ധനഞ്ജയ് മുണ്ടെ, സുനിൽ തട്കരെ എന്നിവർ അജിത് പവാറിനൊപ്പം ഉണ്ടെന്നാണ് സൂചന. മറുവശത്ത് ശിവസേനയുടെ 17 എംഎൽഎമാരുമായി ചർച്ച നടത്തുകയാണെന്നും സൂചനയുണ്ട്.

സഖ്യം തള്ളി പവാർ

സഖ്യം തള്ളി പവാർ

നാടകീയ നീക്കങ്ങൾക്കൊടുവിലാണ് കോൺഗ്രസിനും ശിവസേനയ്ക്കും തിരിച്ചടി നൽകി എൻസിപി ബിജെപിയെ പിന്തുണയ്ക്കുന്നത്. രാജ്യം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അട്ടിമറികളിൽ ഒന്നായിരുന്നു അത്. വെള്ളിയാഴ്ച രാത്രി നടന്ന കോൺഗ്രസ്-എൻസിപി- ശിവസേനാ നേതാക്കളുടെ യോഗത്തിൽ പോലും അജിത് പവാർ പങ്കെടുത്തിരുന്നു. അജിത് പവാറിന്റേത് വ്യക്തിപരമായ തീരുമാനമാണെന്നും പാർട്ടി അറിഞ്ഞിട്ടില്ലെന്നും ശരദ് പവാർ വ്യക്തമാക്കി. ഇതോടെ എൻസിപി പിളർപ്പിലേക്ക് എന്നത് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. കുടുംബവും പാർട്ടിയും പിളർന്നെന്ന ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെയുടെ വാട്സാപ്പ് സ്റ്റാറ്റസും ഈ സൂചന തന്നെയാണ് നൽകുന്നത്.

 അജിത് പവാറിന് പിന്തുണ

അജിത് പവാറിന് പിന്തുണ

മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ 105 സീറ്റുകളിൽ വിജയിച്ചാണ് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായത്. എൻസിപി 54 സീറ്റുകളും നേടി, മഹാരാഷ്ട്രയിലെ 288 അംഗ നിയമസഭയിൽ അധികാരം പിടിക്കണമെങ്കിൽ 145 എംഎൽഎമാരുടെ പിന്തുണയാണ് വേണ്ടത്. എൻസിപിയുടെ 22 എംഎൽഎമാർ അജിക് പവാറിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് സൂചന. അതേ സമയം എൻസിപിയുടെ 54 എംഎൽഎമാരും അജിത് പവാറിനൊപ്പമുണ്ടെന്ന് ബിജെപി അവകാശപ്പെടുന്നുണ്ട്. എന്നാൽ അജിത് പവാറിന്റെ സത്യപ്രതിജ്ഞയ്ക്ക് മറ്റ് എൻസിപി നേതാക്കൾ ആരും ഉണ്ടായിരുന്നില്ലെന്നത് ശ്രദ്ധേയമാണ്. അജിത് പവാറിന്റെ കുടുംബാംഗങ്ങൾ മാത്രമാണ് ചടങ്ങിന് സാക്ഷിയാകാൻ എത്തിയിരുന്നത്.

 ഭൂരിപക്ഷം തെളിയിക്കുമെന്ന് ബിജെപി

ഭൂരിപക്ഷം തെളിയിക്കുമെന്ന് ബിജെപി

മഹാരാഷ്ട്ര നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനാകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബിജെപി. 170 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് ബിജെപി അവകാശപ്പെടുന്നത്. അതേ സമയം ശിവസേനയുടെ 17 എംഎൽഎമാരുമായി ബിജെപി ചർച്ചകൾ നടത്തുന്നുണ്ടെന്നാണ് സൂചന. കൂടുതൽ നേതാക്കൾ ഉടൻ തന്നെ ബിജെപിയിൽ എത്തുമെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് പ്രതികരിച്ചിരുന്നു.20 സ്വതന്ത്രന്മാരുടെ പിന്തുണയും ബിജെപി അവകാശപ്പെടുന്നുണ്ട്.

 അധികാരപ്പോര്

അധികാരപ്പോര്

പവാർ കുടുംബത്തിൽ അധികാരത്തിനായി നടന്നുവന്നിരുന്ന പോരാണ് ബിജെപി മുതലെടുത്തതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അനന്തിരവനായ അജിത് പവാറാണ് ശരദ് പവാറിന്റെ പിൻഗാമിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നതെങ്കിലും പവാറിന്റെ മകൾ സുപ്രിയ സുലെയുടെ ദേശീയ രാഷ്ട്രീയത്തിലെ വളർച്ച അജിത് പവാറിനെ ആശങ്കയിലാക്കിയിരുന്നു. ഈ അധികാര വടംവലി മഹാരാഷ്ട്രയിൽ ബിജെപിക്ക് കാര്യങ്ങൾ അനുകൂലമാക്കി മാറ്റി എന്നാണ് വിലയിരുത്തപ്പെടുന്നത്.

പവാറിനെ വിശ്വാസം

പവാറിനെ വിശ്വാസം

ശരദ് പവാറിനെ വിശ്വാസത്തിലെടുക്കുന്നുവെന്നാണ് ശിവസേന വ്യക്തമാക്കുന്നത്. ഉദ്ധവ് താക്കറെയും ശരദ് പവാറും മാധ്യമങ്ങളെ കാണുന്നുണ്ട്. ജാർഖണ്ഡിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്ന അമിത് ഷാ തിരിച്ചെത്തിയതോടെയാണ് മഹാരാഷ്ട്രയിൽ ചടുല നീക്കങ്ങൾ നടന്നത്. ബിജെപിയുടെ മുതിർന്ന നേതാക്കൾക്ക് മഹാരാഷ്ട്രയിലെ പദ്ധതികളെക്കുറിച്ച് ബോധ്യമുണ്ടായിരുന്നുവെന്നാണ് സൂചന.

Recommended Video

cmsvideo
Maharashtra; KC Venugopal's reaction on govt formation | Oneindia Malayalam
 ആശങ്കയോടെ കോൺഗ്രസ്

ആശങ്കയോടെ കോൺഗ്രസ്


170 എംഎൽഎമാരുടെ പിന്തുണ ബിജെപി അവകാശപ്പെട്ട സാഹചര്യത്തിൽ ആശങ്കയോടെയാണ് കോൺഗ്രസും കാര്യങ്ങൾ നോക്കിക്കാണുന്നത്. ഏറ്റവും വലിയ രാഷ്ട്രീയ വഞ്ചനയെന്നാണ് പുതിയ സംഭവവികാസങ്ങളോട് കോൺഗ്രസ് പ്രതികരിച്ചത്. എംഎൽഎമാരെ ബിജെപി തട്ടിയെടുക്കുമോ എന്ന ആശങ്ക കോൺഗ്രസിനും ഉണ്ട്. മഹാരാഷ്ട്രയിൽ കോൺഗ്രസ്-എൻസിപി സഖ്യത്തിൽ ചില ഭിന്നതകളുണ്ടെന്ന സൂചന നേരത്തെ പുറത്ത് വന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ശരദ് പവാറിന്റെ കൂടിക്കാഴ്ചയിൽ കോൺഗ്രസിന് അതൃപ്തിയുണ്ടായിരുന്നു.

English summary
Ajit Pawar has support of 22 NCP MLA's, sources
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X