മഹാരാഷ്ട്രയിൽ രാത്രി വൈകിയും നാടകീയ രംഗങ്ങൾ; അജിത് പവാറും ഫഡ്നവിസും അടച്ചിട്ട മുറിയിൽ ചർച്ച നടത്തി!
മഹാരാഷ്ട്രയിലെ നാടകീയ സംഭവങ്ങൾക്ക് പിന്നാലെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസും ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറും കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോർട്ട്. ഞായറാഴ്ച രാത്രി വൈകിയായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. അടച്ചിട്ട മുറിയിലെ കൂടിക്കാഴ്ചയിലെ വിശദാംശങ്ങൾ അറിയിവാട്ടില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സംസ്ഥാനത്തെ കർഷകരുടെ പ്രശ്നങ്ങളാണ് ഇരുവരും ചർച്ചചെയ്തതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ലഭിക്കുന്ന വിവരം. മുതിർന്ന ബിജെപി നേതാക്കളായ ചന്ദ്രകാന്ത് പാട്ടീൽ, വിനോദ് തവാഡെ, ഗിരീഷ് മഹാജൻ എന്നിവരും മുഖ്യമന്ത്രിയുടെ വസതിയിൽനടന്ന ചർച്ചയിൽ പങ്കെടുത്തിരുന്നു. തിങ്കളാഴ്ച രാവിലെ സുപ്രീംകോടതി പരിഗണിക്കാനിരിക്കുന്ന ഹർജിയുമായി ബന്ധപ്പെട്ടാണ് ഇവർ ചർച്ചനടത്തിയതെന്നാണ് അറിയുന്നത്.

Recommended Video
രാവിലെ 10.30നാണ് കോടതി ഹർജി പരിഗണിക്കുന്നത്. സർക്കാർ രൂപീകരണത്തിന് ആധാരമായ രേഖകൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ബിജെപിയെ സർക്കാർ രൂപീകരിണത്തിന് ക്ഷണിച്ചുകൊണ്ടുള്ള കത്തും, ഭൂരിപക്ഷമുണ്ടെന്ന് ദേവേന്ദ്ര ഫഡ്നാവിസ് നൽകിയ കത്തുമാണ് കോടതി പരിശോധിക്കുന്നത്. ജസ്റ്റിസുമാരായ എൻവി രമണ, അശോക് ഭൂഷൺ, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.












Click it and Unblock the Notifications