കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനുമായി സൗഹൃദം ആവശ്യമാണെന്ന് രാജ്‌നാഥ്, കിട്ടിയ അനുഭവങ്ങളൊന്നും പോരേയെന്ന് ആന്റണി

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: പാക്‌സിതാനുമായുള്ള ചര്‍ച്ച പരാജയപ്പെടാന്‍ കാരണം വേണ്ടത്ര ഗൃഹപാഠമില്ലാത്തിനാലാണെന്ന് മുന്‍ പ്രതിരോധ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.കെ ആന്റണി. ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നതൊക്കെ കണക്കിലെടുക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്‌ക്കൊരുങ്ങിയത്.

തീവ്രവാദവും ചര്‍ച്ചയും ഒന്നിച്ചു നടക്കില്ലെന്നും എ.കെ ആന്റണി പറഞ്ഞു. അതേസമയം, ചര്‍ച്ച വേണ്ടെന്ന് വെച്ചത് നിര്‍ഭാഗ്യകരമായെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ചര്‍ച്ച നടക്കേണ്ടതായിരുന്നു, അവസാനനിമിഷം പാകിസ്താന്‍ വേണ്ടെന്ന് വെക്കുകയായിരുന്നു. എന്നാല്‍, ഇനിയും പാകിസ്താനുമായുള്ള ചര്‍ച്ചയ്ക്ക് ഇന്ത്യ ഒരുക്കമാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

ak-antony-rajnadsingh

പാകിസ്താനുമായി സൗഹൃദം ഇന്ത്യയ്ക്ക് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ-പാക് ചര്‍ച്ചയ്ക്കിടെ വിഘടനവാദികളുമായി ചര്‍ച്ച നടത്താന്‍ അനുവദിക്കില്ലെന്നും ഭീകരവാദമൊഴികെയുള്ള വിഷയങ്ങളില്‍ ചര്‍ച്ചയില്ലെന്നുമുള്ള ഇന്ത്യയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് പാകിസ്താന്‍ ചര്‍ച്ചയില്‍ നിന്നു പിന്മാറിയത്.

തീവ്രവാദം മാത്രമല്ല കശ്മീരും പ്രധാന വിഷയമാണെന്നും ഹുറിയത്ത് നേതാക്കളെ കാണാന്‍ അനുവദിക്കില്ലെങ്കില്‍ ഇന്ത്യയിലേക്കില്ലെന്നും പാകിസ്താന്‍ അറിയിച്ചു. ഉഫയില്‍ വെച്ച് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലുള്ള ചര്‍ച്ചകള്‍ മാത്രമേ അനുവദിക്കുകയുള്ളുവെന്നായിരുന്നു ഇന്ത്യയുടെ നിലപാട്.

English summary
India has hit out at Pakistan a day after the latter called off the NSA level talks, with Union home minister Rajnath Singh asking that if Pakistan was keen on raising the Kashmir issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X