ആകാശ് മിസൈല്‍ പരാജയം!!! 3600 കോടി രൂപ വെള്ളത്തിൽ!! സിഎജി റിപ്പോർട്ട്!!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത മധ്യദൂര-കര വ്യോമ ആകാശ മിസൈലിന്റെ പരീക്ഷണം പരാജയമെന്ന് സിഎജി റിപ്പോർട്ട്. വിക്ഷേപണത്തിലും യന്ത്രഭാഗങ്ങളുടെ പ്രവര്‍ത്തനത്തിലുമുള്ള തകരാറുകളാണ് മിസൈൽ പരീക്ഷണം പരാജയപ്പെടാന്‍ കാരണമെന്ന് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സിഎജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

4000 കോടി രൂപ ചെലവിട്ട് വാങ്ങിയ മിസൈലുകള്‍ ആറ് കേന്ദ്രത്തില്‍നിന്ന് 2015നകം വിന്യസിക്കാനായിരുന്നു പദ്ധതി. ഇതില്‍ ഒന്നുപോലും ഇന്നേവരെ വിന്യസിക്കാന്‍ സാധിച്ചിട്ടില്ല.

മേക്കിങ് ഇന്ത്യയിലുണ്ടായ തിരിച്ചടി

മേക്കിങ് ഇന്ത്യയിലുണ്ടായ തിരിച്ചടി

ആകാശ മിസൈലുകളുടെ വിക്ഷേപണം പരാജയപ്പെട്ടത്, പ്രതിരോധ മേഖലയിലെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയ്ക്കുണ്ടായ തിരിച്ചടിയാണെന്ന് സിഎജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പരീക്ഷണ വിക്ഷേപണത്തില്‍ മിസൈല്‍ ലക്ഷ്യത്തിലെത്തിയില്ല. വേണ്ടിയിരുന്ന വേഗത കൈവരിക്കാന്‍ മിസൈലിന് സാധിച്ചില്ല. പ്രധാന യന്ത്രഭാഗങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കാതിരുന്നതും പരാജയത്തിന് കാരണമായി.

മിസൈലുകളുടെ പരാജയം

മിസൈലുകളുടെ പരാജയം

2008 ഡിസംബറിലാണ് വ്യോമസേന ആദ്യമായി ആകാശ് മിസൈലിന്റെ പരീക്ഷണം നടത്തിയിരുന്നത്. പിന്നീട് ആറ് മിസൈലുകൾ നിർമിക്കാൻ കരാർ നൽകി. 2014 നവംബർ വരെ ലഭിച്ച 80 മിസൈലുകളിൽ 20 എണ്ണം പരീക്ഷിച്ചപ്പോൾ ആറെണ്ണം പരാജയപ്പെട്ടുവെന്നും സി.എ.ജി റിപ്പോർട്ടിൽ പറയുന്നു.

3600 കോടി രൂപയുടെ പദ്ധതി

3600 കോടി രൂപയുടെ പദ്ധതി

ആകാശ്, ആകാശ് എംകെ2 എന്നീ മോഡലുകളിലുള്ള മിസൈലുകള്‍ വികസിപ്പിക്കുന്നതിനും നിര്‍മിക്കുന്നതിനുമായി സർക്കാർ 3,600 കോടി രൂപയാണ് ചെലവായത്. പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്‌സ് ആണ് ആകാശ് മിസൈലുകള്‍ നിര്‍മിച്ചത്. മിസൈല്‍ നിര്‍മാണത്തിനായി ഏഴ് വര്‍ഷത്തെ കരാറാണ് കമ്പനിയുമായി ഉണ്ടായിരുന്നത്. ആറ് കേന്ദ്രങ്ങളില്‍ വിന്യസിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഒരിടത്തുപോലും ഇവ സ്ഥാപിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

മധ്യ ദൂര മിസൈൽ

മധ്യ ദൂര മിസൈൽ

ശര്രു രാജ്യങ്ങളിലെ യുദ്ധവിമാനങ്ങളെയും മിസൈലുകളെയും 1830 കിലോമീറ്ററുകള്‍ ദൂരെവെച്ച് തകര്‍ക്കാന്‍ ലക്ഷ്യമിട്ട് രൂപകല്‍പന ചെയ്ത മിസൈലുകളിണിവ. 2008 ഡിസംബറില്‍ വ്യോമസേന ആകാശ് മിസൈലിന്റെ പരീക്ഷണം നടത്തിയിരുന്നു. തുടര്‍ന്ന് ആറ് മിസൈലുകള്‍ നിര്‍മിക്കാന്‍ ഭാരത് ഇലക്ട്‌രോണിക്‌സിന് നിര്‍ദ്ദേശം നല്‍കി. 2014 നവംബര്‍ വരെ ലഭിച്ച 80 മിസൈലുകളില്‍ 20 എണ്ണമാണ് പരീക്ഷണ വിക്ഷേപണത്തിന് വിധേയമാക്കിയത്. ഇതില്‍ ആറ് പരീക്ഷണങ്ങളാണ് പരാജയപ്പെട്ടത്.

മിസൈൽ നിർമ്മാണ കരാർ

മിസൈൽ നിർമ്മാണ കരാർ

കരാറിലുള്ള അവ്യക്തതകള്‍, പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ എടുത്ത കാലതാമസം, വിന്യാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിലുണ്ടായ വീഴ്ച, സംഭരണ കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിലുണ്ടായ പരാജയം തുടങ്ങിയവയുടെ പരാജയവും മിസൈൽ വിക്ഷേപണത്തിന് തിരിച്ചടിയായിരുന്നു.

പ്രതിരോധ മന്ത്രാലയത്തിന്റെ വീഴ്ച

പ്രതിരോധ മന്ത്രാലയത്തിന്റെ വീഴ്ച

മിസൈൽ നിർമ്മാണത്തിൽ പ്രതിരോധ മന്ത്രാലയത്തിനു വീഴ്ച സംഭവിച്ചിരുന്നു. പ്രതിരോധമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഏജന്‍സികളെപ്പോലും സമയബന്ധിതമായി ചലിപ്പിക്കാന്‍ സാധിച്ചില്ല. മിസൈല്‍ വിന്യാസകേന്ദ്രങ്ങളില്‍ മൂന്നിടത്തെ പണി ആരംഭിച്ചിട്ടുപോലുമില്ല. മറ്റ് മൂന്നു സ്ഥലത്ത് നിര്‍മാണജോലികള്‍ ഭാഗികമാണ്. 23 ഡിഗ്രി സെല്‍ഷ്യസ് താപനിലയിലാണ് മിസൈലുകള്‍ സൂക്ഷിക്കേണ്ടത്. ബദല്‍ സംവിധാനത്തിലാണ് മിസൈലുകള്‍ സംഭരിച്ചുവച്ചിരിക്കുന്നത്.

മിസൈലിന്റെ സംഭരണം

മിസൈലിന്റെ സംഭരണം

നിർമ്മാണ കാലം മുതൽ 10 വർഷമാണ് ആകാശ് മിസൈലുകളുടെ കാലാവധി. ശരിയായ രീതിയിൽ സംരക്ഷിച്ചില്ലെങ്കിൽ അത് മിസൈലുകളുടെ പ്രവർത്തനത്തെ കാര്യക്ഷമമായി ബാധിക്കും.23 ഡിഗ്രി സെല്‍ഷ്യസ് താപനിലയിലാണ് മിസൈലുകള്‍ സൂക്ഷിക്കേണ്ടത് എന്നാൽ ഇപ്പോൾ ബദല്‍ സംവിധാനത്തിലാണ് മിസൈലുകള്‍ സംഭരിച്ചുവച്ചിരിക്കുന്നത്.

English summary
The Comptroller and Auditor General (CAG) has severely criticised India’s home-made Akash air defence missile system. It stated that the missile systems ordered by the Indian Air Force to counter China is “deficient in quality” and has a 30% failure rate, which posed an “operational risk during hostilities
Please Wait while comments are loading...