ബിജെപിയെ വിടാന്‍ ഒരുക്കമില്ലാതെ അഖിലേഷ്, 2024 മുന്നില്‍ കണ്ട് നീക്കം, നോട്ടം ലോക്‌സഭയിലേക്ക്

ദില്ലി: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിക്ക് വലിയ തിരിച്ചടിയുണ്ടായിരുന്നു. സീറ്റുകള്‍ വര്‍ധിച്ചെങ്കിലും അധികാരം നേടാന്‍ സാഝിച്ചിരുന്നില്ല. എന്നാല്‍ തോല്‍വിയെ തുടര്‍ന്ന് എസ്പി തകര്‍ന്നിട്ടില്ല എന്ന് തെളിയിക്കുന്നതാണ് പുതിയ നീക്കങ്ങള്‍. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നീക്കങ്ങള്‍ തുടങ്ങിയിരിക്കുകയാണ് അഖിലേഷ് യാദവ്. ബിജെപിയെ പരാജയപ്പെടുത്തണമെങ്കില്‍ ദീര്‍ഘകാല പ്ലാന്‍ വേണമെന്നാണ് അഖിലേഷ് കരുതുന്നത്. ലോക്‌സഭ മുന്നില്‍ കണ്ട് യുപിയില്‍ ചില നീക്കങ്ങള്‍ അഖിലേഷ് തുടങ്ങാനിരിക്കുകയാണ്. അഖിലേഷും സീനിയര്‍ നേതാവും അസം ഖാനും എംഎല്‍എ സ്ഥാനം ഒഴിയാനാണ് നീക്കം നടക്കുന്നത്.

1

ഇവര്‍ രണ്ട് പേര്‍ക്കും എംപി സ്ഥാനമുണ്ട്. അത് രാജിവെക്കേണ്ട എന്നാണ് തീരുമാനം. പക്ഷേ അതിലേറെ വലുതാണ് രാജിവെച്ചാലുള്ള പ്രശ്‌നം. കര്‍ഹാലില്‍ നിന്നുള്ള പ്രതികരണം മോശമാകാന്‍ സാധ്യതയുണ്ട്. ഇപ്പോഴുള്ള കരുത്ത് അവിടെ ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ ചോര്‍ന്ന് പോകാനും സാധ്യതയുണ്ട്. പക്ഷേ തീരുമാനവുമായി അഖിലേഷ് മുന്നോട്ട് പോകും. ലോക്‌സഭയില്‍ തന്നെ തുടരാന്‍ സമാജ് വാദി പാര്‍ട്ടി കാരണങ്ങള്‍ ഒരുപാടുണ്ട്. നിലവില്‍ ആകെ അഞ്ച് എംപിമാരാണ് എസ്പിക്കുള്ളത്. അതില്‍ നിന്ന് രണ്ട് പേര് പോയാല്‍ പാര്‍ലമെന്റില്‍ എസ്പിയുടെ ശബ്ദമേ ഉണ്ടാവില്ല. ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ ഈ സീറ്റില്‍ വിജയിക്കാനാവുമോ എന്നും ഉറപ്പില്ല.

ഈ സാഹചര്യത്തില്‍ ലോക്‌സഭയില്‍ തന്നെ തുടരാനാണ് തീരുമാനം. അസം ഖാന്‍ രാംപൂരില്‍ നിന്നാണ് വിജയിച്ചത്. അസംഗഡില്‍ നിന്നുള്ള എംപി കൂടിയാണ് അഖിലേഷ് യാദവ്. പക്ഷേ യാദവ കോട്ടകളില്‍ അടക്കം ബിജെപി നേട്ടമുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് തിരഞ്ഞെടുപ്പില്‍ ഇനി സുരക്ഷിത മണ്ഡലങ്ങളില്ലെന്ന് അഖിലേഷ് തിരിച്ചറിഞ്ഞിട്ടുണ്ട്. പാര്‍ലമെന്റ് അംഗമായി തുടരാനുള്ള തീരുമാനം ഔദ്യോഗികമായി തന്നെ പാര്‍ട്ടി അറിയിക്കും. അതേസമയം നിയമസഭാ ഉപതിരഞ്ഞെടുപ്പ് എസ്പി നേരിടുന്നതാണ് റിസ്‌ക് കുറഞ്ഞ തീരുമാനമെന്നാണ് നേതാക്കളുടെ അഭിപ്രായം. ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ മോദി ഫാക്ടര്‍ ശക്തമാകും. അത് ജയം സമ്മാനിക്കില്ലെന്നാണ് എസ്പി കരുതുന്നത്.

കഴിഞ്ഞ ദിവസം സുഹല്‍ദേവ് സമാജ് പാര്‍ട്ടി അധ്യക്ഷന്‍ ഓംപ്രകാശ് രാജ്ബര്‍, മഹാന്‍ ദള്‍ പ്രസിഡന്റ് കേശവ് ദേവ് മൗര്യ, പ്രഗതിഷീല്‍ സമാജ് വാദി പാര്‍ട്ടി നേതാവ് ശിവപാല്‍ യാദവ് എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനമുണ്ടായത്. മെയിന്‍പുരി എംപി തേജ് പ്രതാപ് യാദവും, മുന്‍ ബദായൂന്‍ എംപി ധര്‍മേന്ദ്ര യാദവും കര്‍ഹാലില്‍ മത്സരിക്കാന്‍ താല്‍പര്യം കാണിക്കുന്നുണ്ട്. യാദവ ബെല്‍റ്റ് പിടിക്കാന്‍ ഇവര്‍ ബെസ്റ്റാണ്. രാംപൂരില്‍ അസം ഖാന്റെ ഭാര്യ തസീന്‍ ഫാത്തിമ മത്സരിച്ചേക്കും. മാര്‍ച്ച് 21ന് എസ്പിയുടെ എംഎല്‍എമാരുടെ യോഗമുണ്ട്. അതില്‍ ഇക്കാര്യം ചര്‍ച്ചയാവും. കര്‍ഹാലില്‍ 67504 വോട്ടിനാണ് അഖിലേഷ് യാദവ് വിജയിച്ചത്.

യുപിയില്‍ പ്രതിപക്ഷ നേതാവായി ശിവപാല്‍ യാദവ് വരുമെന്നാണ് സൂചന. മുന്‍ പ്രതിപക്ഷ നേതാവ് രാം ഗോവിന്ദ് തോറ്റതിനെ തുടര്‍ന്നാണ് ഇങ്ങനൊരു തീരുമാനം വരുന്നത്. ശിവപാല്‍ നേരത്തെ ജസ്വന്ത്‌നഗര്‍ സീറ്റ് നിലനിര്‍ത്തിയിരുന്നു. അതേസമയം ബന്‍സിദില്‍ നിന്ന് മത്സരിച്ച രാം ഗോവിന്ദ് 21352 വോട്ടിന് ബിജെപിയുടെ കേതകി സിംഗിനോടാണ് പരാജയപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+