കോണ്‍ഗ്രസ് ബിഗ് ബോസ് ആകേണ്ട, ബിജെപിക്കെതിരെ മൂന്നാം മുന്നണി; എസ്പിക്കും തൃണമൂലിനുമൊപ്പം ബിജെഡിയും
ദേശീയ രാഷ്ട്രീയത്തിലെ പുത്തന്‍ മുന്നണി സമവാക്യം രചിക്കാനാണ് മമതയും അഖിലേഷും ശ്രമിക്കുന്നത്. നവീന്‍ പട്‌നായിക്കും ഇതില്‍ ചേര്‍ന്നേക്കും എന്നാണ് റിപ്പോര്‍ട്ട്

ന്യൂദല്‍ഹി: ബി ജെ പിക്ക് എതിരെ കോണ്‍ഗ്രസ് ഇതര മൂന്നാം മുന്നണിക്ക് നീക്കവുമായി എസ് പി നേതാവ് അഖിലേഷ് യാദവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും. ഇന്ന് കൊല്‍ക്കത്തയില്‍ നടന്ന കൂടിക്കാഴ്ചയില്‍ അഖിലേഷ് യാദവും മമതയും തന്ത്രങ്ങള്‍ ആലോചിച്ചു. അടുത്ത ആഴ്ച മമത ബാനര്‍ജി ബിജു ജനതാദള്‍ നേതാവും ഒഡീഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്നായിക്കുമായും കൂടിക്കാഴ്ച നടത്തും.
പ്രതിപക്ഷത്തെ നേതാവായി രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തി കാണിക്കുന്നത് ബി ജെ പിയാണ് എന്നും അതുവഴി മൊത്തം പ്രതിപക്ഷത്തിന്റെ വായടപ്പിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത് എന്നും തൃണമൂല്‍ കോണ്‍ഗ്രസ് എം പി സുദീപ് ബന്ദ്യോപാധ്യായ പറഞ്ഞു. കോണ്‍ഗ്രസ് പ്രതിപക്ഷത്തിന്റെ 'ബിഗ് ബോസ്' ആണെന്ന് കരുതുന്നത് തെറ്റാണെന്നും സുദീപ് ബന്ദ്യോപാധ്യായ പറഞ്ഞു.
മുഖ്യമന്ത്രി മമത ബാനര്‍ജി മാര്‍ച്ച് 23 ന് നവീന്‍ പട്നായിക്കിനെ കാണു എന്നും തങ്ങള്‍ ബി ജെ പിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും തുല്യ അകലം പാലിക്കാനുള്ള പദ്ധതി നടപ്പിലാക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുമായി വിഷയം തങ്ങള്‍ ചര്‍ച്ച ചെയ്യും എന്നും ഇത് മൂന്നാം മുന്നണിയാണെന്ന് തങ്ങള്‍ പറയുന്നില്ല എന്നും സുദീപ് ബന്ദ്യോപാധ്യായ കൂട്ടിച്ചേര്‍ത്തു.
Beauty Tips with Potato: സൗന്ദര്യം കൂട്ടാന്‍ ഉരുളക്കിഴങ്ങോ..? കള്ളമല്ല, സത്യമാണ്
ബി ജെ പിയെ നേരിടാന്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് ശക്തിയുണ്ട് എന്നും സുദീപ് ബന്ദ്യോപാധ്യായ വ്യക്തമാക്കി. കോണ്‍ഗ്രസില്‍ നിന്നും ബി ജെ പിയില്‍ നിന്നും തുല്യ അകലം പാലിക്കണം എന്ന് എസ് പി നേതാവ് അഖിലേഷ് യാദവും സ്ഥിരീകരിച്ചു. ബംഗാളില്‍ തങ്ങള്‍ മമതക്കൊപ്പമാണ് എന്നും അഖിലേഷ് യാദവ് കൊല്‍ക്കത്തയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ബി ജെ പിയില്‍ ചേരുന്നവരെ സിബിഐയോ ഇ ഡിയോ ആദായ നികുതി വകുപ്പോ ബുദ്ധിമുട്ടിക്കുന്നില്ല എന്നും അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു. ബി ജെ പിയില്‍ ചേര്‍ന്നതിന് ശേഷം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മുന്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ കേസുകള്‍ ഒഴിവാക്കി എന്നും അദ്ദേഹം പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയുടെ മനീഷ് സിസോദിയയും ആര്‍ ജെ ഡിയുടെ ലാലു പ്രസാദ് യാദവും ഏറ്റവും ഒടുവിലായി കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം നേരിടുകയാണ് എന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications