കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഎഎക്കെതിരായ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിച്ച് അഖിലേഷ്; 5 ലക്ഷം രൂപ കൈമാറി

  • By Desk
Google Oneindia Malayalam News

ലഖ്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ ഫിറോസാബാദില്‍ കൊല്ലപ്പെട്ട 6 പേരുടെ കുടുംബങ്ങളെ സമാജ്‌വാദി പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവ് സന്ദര്‍ശിച്ചു. ഓരോ കുടുംബത്തിനും 5 ലക്ഷം രൂപ കൈമാറിയ അഖിലേഷ് അനുശോചനം അറിയിക്കുകയും ചെയ്തു. പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട നബി ജാന്‍, റാഷിദ്, അര്‍മാന്‍, മുഹമ്മദ് ഹാരൂണ്‍, മക്കീം ഖുറേഷി, മുഹമ്മദ് ഷാഫി എന്നിവരുടെ കുടുംബങ്ങളെയാണ് അഖിലേഷ് സന്ദര്‍ശിച്ചത്.

പ്രതിഷേധങ്ങള്‍ക്കിടെ ഖത്തര്‍ അമീര്‍ ഇറാനില്‍; വിദേശകാര്യ മന്ത്രിക്ക് പിന്നാലെ, കൂടെ വന്‍ സംഘവുംപ്രതിഷേധങ്ങള്‍ക്കിടെ ഖത്തര്‍ അമീര്‍ ഇറാനില്‍; വിദേശകാര്യ മന്ത്രിക്ക് പിന്നാലെ, കൂടെ വന്‍ സംഘവും

പ്രക്ഷോഭത്തിനിടെ 21 പേരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം തന്റെ പാര്‍ട്ടി നിലകൊള്ളുമെന്ന് അഖിലേഷ് കുടുംബങ്ങള്‍ക്ക് ഉറപ്പ് നല്‍കി. സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് കഴിഞ്ഞ ഞായറാഴ്ച സമാജ്‌വാദി പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. ഫിറോസാബാദിലെ സന്ദര്‍ശനത്തിന് മുന്‍പ് ലഖ്നൗവിലെയും കാണ്‍പൂരിലെയും രക്തസാക്ഷികളുടെ കുടുംബാംഗങ്ങളുമായി അഖിലേഷ് കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രതിഷേധത്തിനിടെ ലഖനൗവില്‍ ഒരാളും കാണ്‍പൂരില്‍ മൂന്ന് പേരുമാണ് കൊല്ലപ്പെട്ടത്.

akhilesh

കണ്ണൗജില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ച സംഭവത്തില്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ അഖിലേഷ് ദു:ഖം രേഖപ്പെടുത്തി. മരിച്ചവര്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും പരിക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ സൗജന്യ ചികിത്സ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം ഉത്തര്‍പ്രദേശില്‍ നടന്ന പ്രതിഷേധത്തിനിടെ 57 പൊലീസുകാര്‍ക്ക് വെടിയേറ്റെന്ന അവകാശവാദവുമായി യുപി പൊലീസ് നേരത്തെ രംഗത്തെത്തിയിരുന്നു. പ്രതിഷേധത്തിനിടെ മുന്നൂറോളം പോലീസുകാര്‍ക്ക് പരിക്കേറ്റെന്നും അതില്‍ 57 പേര്‍ക്ക് വെടിയേറ്റെന്നുമുള്ള അവകാശവാദവുമായാണ് പൊലീസ് രംഗത്തെത്തിയത്. എന്നാല്‍ വെടിയേറ്റ മുറിവുകളുള്ള പോലീസുകാരുടെ വിശദാംശങ്ങള്‍ പൊലീസ് പുറത്തു വിട്ടിരുന്നില്ല.

English summary
Akhilesh Yadav hands over compensation to relatives of anti-CAA protest victims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X