കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ അഖിലേഷിനൊപ്പം 4 പാര്‍ട്ടികളുടെ സഖ്യം, എസ്പിയുടെ ലക്ഷ്യം സര്‍വേയില്‍ പറഞ്ഞ കാര്യങ്ങള്‍

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി പ്രാദേശിക പാര്‍ട്ടികളുടെ സഖ്യം ശക്തമാക്കുന്നു. അമ്മാവനായ ശിവ്പാല്‍ യാദവിന്റെ പ്രഗതിശീല്‍ സമാജ് വാദി പാര്‍ട്ടിയാണ് അഖിലേഷേ് യാദിവിനൊപ്പം ചേര്‍ന്നിരിക്കുന്നത്. ഇതോടെ നാല് പാ്ര്‍ട്ടികളുള്ള സഖ്യവുമായിട്ടാണ് എസ്പിയുടെ മത്സരം. ബിജെപി നേരിടാന്‍ അവരുടെ വോട്ടുബാങ്കില്‍ കൂടി കടന്നുകയറുന്ന പാര്‍ട്ടികളെയാണ് എസ്പി നോട്ടമിട്ടത്.

സാമന്ത കുടുംബത്തെ ചതിച്ചു? ഫാമിലി മാനിലെ സെക്‌സ് സീന്‍ കണ്ട് നാഗചൈതന്യ ഞെട്ടിയെന്ന് റിപ്പോര്‍ട്ട്സാമന്ത കുടുംബത്തെ ചതിച്ചു? ഫാമിലി മാനിലെ സെക്‌സ് സീന്‍ കണ്ട് നാഗചൈതന്യ ഞെട്ടിയെന്ന് റിപ്പോര്‍ട്ട്

അഖിലേഷും ശിവപാലും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെ സഖ്യം പ്രഖ്യാപിച്ചത്. യുപി തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമാണ് ഉള്ളത്. ബിജെപിയുടെ വോട്ടുബാങ്കില്‍ കൃത്യമായി വിഭജിക്കാന്‍ അഖിലേഷിനൊപ്പമുള്ള പാര്‍ട്ടികള്‍ക്ക് സാധിക്കും.

1

ഇവരെ കൂടാതെ മറ്റൊരു തന്ത്രവും അഖിലേഷ് മുന്നില്‍ കാണുന്നുണ്ട്. കോണ്‍ഗ്രസിനെ തുടര്‍ച്ചയായി ആക്രമിച്ച്, അവരുമായി യാതൊരു ബന്ധവുമില്ല എന്ന് സ്ഥാപിച്ച തന്ത്രമാണിത്. ഇതിലൂടെ കോണ്‍ഗ്രസിന് ലഭിക്കേണ്ട വോട്ട് കൃത്യമായി അവര്‍ക്ക് തന്നെ ലഭിക്കും. ബിജെപി വോട്ടുകളെ നേരിട്ട് ചോര്‍ത്താന്‍ കോണ്‍ഗ്രസിന് ഇത്തവണ സാധിക്കുമെന്നാണ് ബിജെപിയുടെയും എസ്പിയുടെയും രാഷ്ട്രീയ നിരീക്ഷണം. നരേന്ദ്ര മോദി കഴിഞ്ഞ ദിവസം കോണ്‍ഗ്രസിനെ ലക്ഷ്യമിട്ടത് ഈ ഭയം കൊണ്ടാണ്. പ്രിയങ്ക ഗാന്ധിയുടെ കൂടുതല്‍ റാലികള്‍ ബിജെപിയില്‍ നിന്ന് നല്ലൊരു ശതമാനം ഹിന്ദു വോട്ടുകള്‍ തട്ടിയെടുക്കുമെന്നാണ് കരുതുന്നത്.

2

എസ്പിക്കൊപ്പം ശിവപാല്‍ വരുന്നതോടെ യാദവ വോട്ടുകള്‍ ഒറ്റക്കെട്ടായി നില്‍ക്കും. ഇത് ബിജെപിക്ക് ചോരാതെ എസ്പിയില്‍ തന്നെ നിര്‍ത്തുമെന്ന് ഉറപ്പിക്കാനും ഇതോടെ അഖിലേഷിന് സാധിച്ചു. ഇനിയുള്ള രണ്ട് പാര്‍ട്ടികളും എസ്പിക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ നേട്ടം സമ്മാനിക്കുന്നവരാണ്. ആര്‍എല്‍ഡിയാണ് ഒരു സുപ്രധാന പാര്‍ട്ടി. ഇവര്‍ കര്‍ഷകരുടെയും ജാട്ടുകളുടെയും പാര്‍ട്ടിയാണ്. 2017ല്‍ ഇവര്‍ ബിജെപിക്ക് വന്‍ തോതില്‍ വോട്ട് ചെയ്തിരുന്നു. എന്നാല്‍ കര്‍ഷക സമരത്തിന് പിന്നാലെ ഇവരുടെ മനസ്സ് മാറിയിട്ടുണ്ട്. ജാട്ടുകളുടെ പാര്‍ട്ടിയെന്ന പേരുള്ളത് കൊണ്ട് ആ നേട്ടവും ആര്‍എല്‍ഡിക്ക് ലഭിക്കും. പശ്ചിമ യുപിയിലും ഈ രണ്ട് വോട്ടുബാങ്കും ബിജെപിയെ കൈവിടുമെന്ന് ഉറപ്പാണ്.

3

എസ്പിക്ക് ഇതിലൂടെ 50 സീറ്റുകളുടെ വരെ നേട്ടം ആര്‍എല്‍ഡിയിലൂടെ ഉണ്ടാവും. നേരിയ മാര്‍ജിനിലുള്ള മത്സരങ്ങള്‍ വിജയിപ്പിക്കാനും ഇവരിലൂടെ സാധിക്കും. ഇത് തിരിച്ചറിഞ്ഞാണ് ബിജെപി യോഗിയുടെ പ്രചാരണത്തെ തന്നെ പിന്നോട്ട് നീക്കിയത്. പകരം നരേന്ദ്ര മോദിയില്‍ കേന്ദ്രീകരിച്ചുള്ള പ്രചാരണമാണ് നടക്കുന്നത്. എന്നാല്‍ പ്രശ്‌നം വേറെയുണ്ട്. ആരാണ് യുപി ഭരിക്കാന്‍ പോകുന്നതെന്നും, ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാരാണെന്നും ജനങ്ങള്‍ക്കറിയാം. മറ്റൊരാള്‍ ഓംപ്രകാശ് രാജ്ബറിന്റെ എസ്ബിഎസ്പിയാണ്. ഇവര്‍ ദളിതുകളുടെ പാര്‍ട്ടിയാണ്. അഞ്ച് വര്‍ഷം മുമ്പ് ബിജെപിക്ക് ദളിത് വോട്ടുകള്‍ അനുകൂലമാക്കുന്നതില്‍ രാജ്ബറിന്റെ സാന്നിധ്യം വലുതായിരുന്നു.

4

ദളിതുകള്‍ക്കെതിരായ അതിക്രമവും അവഗണനയും അതിരൂക്ഷമാണ് യുപിയില്‍. യോഗി സര്‍ക്കാരില്‍ നിന്ന് വേണ്ടത്ര പിന്തുണയും ഇവര്‍ക്ക് ലഭിച്ചിട്ടില്ല. നല്ലൊരു ശതമാനം വോട്ടും ഇതിലൂടെ ബിജെപിക്ക് നഷ്ടമാകും. നിലവില്‍ കടുത്ത മത്സരം നടക്കുന്നത് ഒബിസി വോട്ടിലാണ്. താക്കൂറുകളും ഒപ്പം ബ്രാഹ്മണരും ബിജെപി ഭരണത്തില്‍ സംതൃപ്തരല്ല. ഇവരെ ഒപ്പം കൂട്ടാന്‍ ബിജെപിക്ക് മുമ്പ് സാധിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഇവര്‍ക്ക് ബിജെപിയെ താല്‍പര്യമില്ല. അഖിലേഷ് ആ വിടവിലേക്കാണ് ഇടിച്ചു കയറിയത്. ക്ഷേത്രങ്ങളും ഹിന്ദുക്കളുമെല്ലാം അഖിലേഷിന്റെ പ്രചാരണത്തില്‍ നിറഞ്ഞത് ഇവരുടെ മനസ്സ് മാറ്റിയിട്ടുണ്ട്. ബിഎസ്പിയിലെ നല്ലൊരു വിഭാഗവും എസ്പിക്കായി ഇത്തവണ വോട്ടുമറിക്കും.

5

ഒബിസി വോട്ടില്‍ 25 ശതമാനം വിള്ളല്‍ പോലും വീണാല്‍ ബിജെപി രണ്ടാം സ്ഥാനത്തേക്ക് വീഴുമെന്ന് ഉറപ്പാണ്. എബിപി സര്‍വേ പ്രകാരം എസ്പിയും ബിജെപിയും തമ്മില്‍ 60 സീറ്റുകളുടെ വ്യത്യാസമാണ് ഉള്ളത്. ബിഎസ്പി വോട്ടുമറിക്കുകയും, കോണ്‍ഗ്രസ് ബ്രാഹ്മണ വോട്ടുകള്‍ ചോര്‍ത്തുകയും ചെയ്താല്‍ ബിജെപിയുടെ സീറ്റ് നില ഇനിയും കുറയും, ഇത് സംഭവിക്കുമെന്ന് ഉറപ്പാണ്. ദുര്‍ബലമായ ബിഎസ്പി നേതൃത്വത്തെ പല നേതാക്കളും കൈവിട്ട് തുടങ്ങിയിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ മുന്നേറ്റമുണ്ടാവില്ലെങ്കിലും മൂന്ന് സീറ്റെങ്കിലും അവര്‍ വര്‍ധിപ്പിക്കും. 15 ശതമാനം വോട്ട് കോണ്‍ഗ്രസ് പിടിച്ചാല്‍ വരെ അത് വലിയൊരു മാറ്റം യുപിയിലുണ്ടാക്കും. സര്‍വേ ഫലങ്ങളെ ബിജെപി കാര്യമായി എടുക്കുന്നുണ്ട്. പാര്‍ട്ടിയുടെ സര്‍വേയിലും യോഗിക്കെതിരെ നല്ല ഭരണവിരുദ്ധ വികാരമുണ്ട്. പ്രധാനമായും മോശം മന്ത്രിമാരുടെ ഇമേജാണ് പ്രശ്‌നം. അഖിലേഷിനുള്ള നേട്ടം ഇക്കാര്യത്തിലാണ്.

Recommended Video

cmsvideo
പ്രസംഗത്തിനിടെ മോദി മുമ്പിൽ 2 കുന്തം വെച്ചത് എന്തിന്? ട്രോളിക്കൊന്ന് കോൺഗ്രസ് | Oneindia Malayalam

രാഹുലിന് ചുറ്റും 5 പാര്‍ട്ടികള്‍, പ്രതിപക്ഷ യോഗം സ്ഥിരമാക്കും, പ്രശാന്ത് പറയുന്നത് ഇങ്ങനെരാഹുലിന് ചുറ്റും 5 പാര്‍ട്ടികള്‍, പ്രതിപക്ഷ യോഗം സ്ഥിരമാക്കും, പ്രശാന്ത് പറയുന്നത് ഇങ്ങനെ

English summary
akhilesh yadav new alliance have four parties, shivpal yadav latest to join, bjp have a big challenge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X