അല്‍ ഖ്വയ്ദ ഇന്ത്യ തലവന്റെ കുടുംബം സ്വാതന്ത്ര്യ സമര സേനാനിയുടേത്
സംബല്‍: അല്‍ ഖ്വയ്ദ ഇന്ത്യ തലവന്‍ സാനുല്‍ ഹഖിന്റെ കുടുംബം സ്വാതന്ത്ര്യ സമര സേനാനിളുടേതാണെന്ന് ഇന്ത്യന്‍ ഇന്റലിജന്‍സ് കണ്ടെത്തി. ഉത്തര്‍ പ്രദേശിലെ സംബല്‍ പ്രദേശത്തുകാരനായ മൗലാന അസിം ഉമര്‍ ആണ് സാനുല്‍ ഹഖായി മാറിയതെന്നും ഇന്റലിജന്‍സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
ഹഖ് ആറുവര്‍ഷം മുന്‍പ് മരിച്ചുപോയെന്നാണ് അയാളുടെ കുടുംബം കരുതിയിരുന്നത്. ഇന്റലിജന്‍സ് ഹഖിന്റെ അറുപതു വയസായ അമ്മയില്‍ നിന്നും വെള്ളിയാഴ്ച മൊഴിയെടുത്തിരുന്നു. എന്നാല്‍, മകന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും തീവ്രവാദികളുടെ തലവനാണെന്നും ഇന്റലിജന്‍സ് ഹഖിന്റെ കുടുംബത്തെ അറിയിച്ചു.

സ്ഥിരമായി നന്നായി വായിച്ചുകൊണ്ടിരുന്ന ഹഖ് ഖുറാന്‍ പഠനത്തിനായെന്ന് പറഞ്ഞാണ് 14 വര്‍ഷം മുന്‍പ് വീടുവിട്ടതെന്ന് പറയുന്നു. പിന്നീട് വിവിധ തീവ്രവാദ ഗ്രൂപ്പുകളില്‍ പ്രവര്‍ത്തിച്ച് ഒടുവില്‍ അല്‍ ഖ്വയ്ദയുടെ ഇന്ത്യാ തലവനായി. ഹഖിന്റെ പിതാവ് ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു. എന്നാല്‍, തീവ്രമത ചിന്താഗതിയുമായി വളര്‍ന്ന ഹഖ് വീട്ടുകാരെ ധിക്കരിച്ച് ഇറങ്ങിപ്പോവുകയായിരുന്നു.
അല്‍ ഖ്വയ്ദ നേതാവ് സാവാഹിരിയുടെ അറബിക് വീഡിയോകള്‍ ഹിന്ദിയിലേക്ക് തര്‍ജ്ജിമ ചെയ്തിരുന്നത് ഹഖ് ആയിരുന്നു. ഇന്ത്യയില്‍ നൂറു കണക്കിന് ചെറുപ്പക്കാരെ ആകര്‍ഷിക്കാനായി പ്രകോപനപരമായിട്ടായിരുന്നു ഹഖിന്റെ തര്‍ജ്ജിമകള്‍. തീവ്രവാദ ഗ്രൂപ്പില്‍ ശക്തമായ സാന്നിധ്യമായ ഹഖ് വൈകാതെ ഇന്ത്യയിലെ തലവനാവുകയും ചെയ്തു.












Click it and Unblock the Notifications