കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിപ്പബ്ലിക്ക് ടിവിയോട് 'കടക്ക് പുറത്ത്' പറഞ്ഞ ധീര യുവതി; ആരാണ് ഷെഹ്ലാ റാഷിദ്, അറിയേണ്ടതെല്ലാം...

  • By Akshay
Google Oneindia Malayalam News

മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം മറച്ച് വെക്കാൻ ശ്രമിക്കുന്നവർ ഇവിടെ വേണ്ടെന്ന് പറഞ്ഞ് ദില്ലിയിലെ പരിപാടിയിൽ വച്ച് അർണാബ് ഗോസ്വാമിയുടെ റിപ്പോർട്ടറെ പുറത്താക്കിയ ഷെഹ്ലാ റാഷിദ് ഷോറ എന്ന് പെൺകുട്ടിയാണ് ഇന്ന് മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. എന്നാൽ ആരാണ് ഷെഹ്ലാ റാഷിദ്?

ജെഎൻയുവിലെ സമര മുഖങ്ങലിൽ നിറസാനിധ്യമായിരുന്നു ഈ പെൺകുട്ടി. അസാധാരണമായ പെൺ കരുത്തിന്റെ വിപ്ലവ കണ്ണാടി. ദിവസങ്ങളായി ജെഎൻയുവിൽ നടന്ന സമരത്തെ നേരിട്ട് നയിച്ചത് കശ്മീരുകാരിയായ ഷെഹ്ലയായിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തി യൂണിയന്‍ അധ്യക്ഷന്‍ കനയ്യയെ ജയിലിലടച്ചപ്പോഴും, ഉമര്‍ ഖാലിദ് ക്യാപസില്‍ തിരിച്ചെത്തിയപ്പോഴുള്ള സമയത്തെ സമരങ്ങളെ നിയന്ത്രിച്ചതും ഈ പെൺകുട്ടിയായിരുന്നു.

കശ്മീരിലെ ധീര

കശ്മീരിലെ ധീര

ജെഎൻയുവിലെ എംഫിൽ വിദ്യാർത്ഥിയാണ് ഷെഹ്ല റാഷിദ് ഷോറ. കശ്മീരിലെ മനുഷ്യാവകാശ വിരുദ്ധ പ്രവർത്തനങ്ങളെ നേരിടുന്ന ചുരുക്കം ചില പെൺകുട്ടികളിൽ ഒരാളാണ് ഷെഹ്ല റാഷിദ്.

ആദ്യ കശ്മീരി വനിത പ്രതിനിധി

ആദ്യ കശ്മീരി വനിത പ്രതിനിധി

ജെഎൻയു സ്റ്റുഡന്റ് യൂണിയനിലെ കശ്മീരിൽ നിന്നുള്ള ആദ്യ വനിത പ്രതിനിധിയാണ് ഷെഹ്ല. എബിവിപിയുടെ സ്ഥാനാർത്ഥി വാലന്റീന ബ്രഹ്മയെ 200 വോട്ടിന് പരാജയപ്പെടുത്തിയാണ് ജെഎൻയു സ്റ്റുഡന്റ് യൂണിയൻ വൈസ് പ്രസിഡന്റായത്.

തീപ്പൊരി പ്രാസംഗിക

തീപ്പൊരി പ്രാസംഗിക

രാജ്യദ്രോഹക്കുറ്റം ചുമത്തി യൂണിയന്‍ അധ്യക്ഷന്‍ കനയ്യയെ ജയിലിലടച്ചപ്പോഴും ഉമര്‍ ഖാലിദ് ക്യാപസില്‍ തിരിച്ചെത്തിയപ്പോഴുള്ള സമയത്തെ സമരങ്ങളെ നിയന്ത്രിച്ചത് ഷെഹ്‌ലയുടെ തീപ്പൊരി പ്രസംഗങ്ങളാണ്. ജെഎന്‍യുവിലെ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളെ ഐക്യപ്പെടുത്തിയതിന് പിന്നില്‍ ഷെഹ്‌ലയുടെ കിടിലന്‍ പ്രസംഗങ്ങള്‍ക്കും സ്ഥാനമുണ്ട്.

വേശ്യയെന്ന് വിളിക്കുന്നതിനേക്കാൾ അപമാനം സംഘിയാകുന്നത്

വേശ്യയെന്ന് വിളിക്കുന്നതിനേക്കാൾ അപമാനം സംഘിയാകുന്നത്

ജെഎന്‍യുവിലെ വിദ്യാര്‍ത്ഥിനികളെ വേശ്യയെന്ന് വിളിച്ച രാജ്സ്ഥാനിലെ ബിജെപി എംഎല്‍എ ഗ്യാന്‍ദേവ് അഹൂജയ്‌ക്കെതിരേ കൊടുത്ത ചൂടന്‍ മറുപടിയും വൈറലായിരുന്നു. വേശ്യകളെന്ന് വിളിക്കുന്നതിനേക്കാള്‍ അപമാനം സംഘികളെന്ന് വിളിക്കുമ്പോഴാണ് ഉണ്ടാകുന്നതെന്നാണ് ഷെഹ് ല ഗ്യാന്‍ദേവിന് നല്‍കിയ മറുപടി.

എംഫിൽ വിദ്യാർത്ഥി

എംഫിൽ വിദ്യാർത്ഥി

ശ്രീനഗറിലെ എന്‍ഐടിയില്‍ നിന്ന് എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ ഷെഹ്‌ല, പിന്നീട് ഐഐഎം ബാഗ്ലൂരില്‍ നിന്ന് പൊളിറ്റിക്ക്‌സില്‍ ബിരുദാനന്തര ബിരുദം നേടി. ജെഎന്‍യുവില്‍ ലോ ആന്റ് ഗവേണസില്‍ ഇപ്പോള്‍ എം എഫില്‍ ചെയ്യുകയാണ് ഈ കശ്മീരി പെണ്‍കുട്ടി.

സ്റ്റുഡന്റ്സ് യൂണിയൻ ഉപാധ്യക്ഷ

സ്റ്റുഡന്റ്സ് യൂണിയൻ ഉപാധ്യക്ഷ

ഓള്‍ ഇന്ത്യാ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍(അയസാ) വേണ്ടി മല്‍സരിച്ചാണ് ഉപാധ്യക്ഷയായത്. എബിവിപിയായിരുന്നു ഷെഹ്‌ല യുടെ മുഖ്യ എതിരാളി.

ദേശീയ മധ്യമങ്ങളിലെ താരം

ദേശീയ മധ്യമങ്ങളിലെ താരം

ജെഎൻയുവിലെ ഭൂരിപക്ഷം വിദ്യാർത്ഥികളെ ഐക്യപ്പെടുത്തിയതിന് പിന്നിൽ‌ 27കാരിയായ ഷെഹ്ലയുടെ കിടിലൻ പ്രസംഗങ്ങൾക്ക് സ്ഥാനമുണ്ട്. ദേശീയ മാധ്യമങ്ങളിൽ താരമാണ് ഷെഹ്ലാ റാഷിദ് ഷോറ എന്ന കശ്മീരി പെൺകുട്ടി.

ഒട്ടും അതിശയോക്തിയില്ല

ഒട്ടും അതിശയോക്തിയില്ല

കഴിഞ്ഞ ദിവസം ഗൗരി ലങ്കേഷിന്റെ കൊലപതകത്തിൽ പ്രതിഷേധിച്ച സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ ഷെഹ്ല സംസാരിക്കവെ അവര്‍ക്കുനേരെ മൈക്ക് നീട്ടിയ റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടറോട് പ്രസംഗം നിര്‍ത്തി അവര്‍ രോഷാകുലയായതിൽ ഒട്ടും അതിശയോക്തിയില്ല.

കടക്കൂ പുറത്ത്

കടക്കൂ പുറത്ത്

നിങ്ങള്‍ ഗൗരി ലങ്കേഷിന്റെ മരണം മൂടിവെയ്ക്കാന്‍ ശ്രമിക്കുകയാണ്. അതു കൊണ്ട് കടക്കൂ പുറത്ത്. എന്റെ മുന്നില്‍ മൈക്ക് വെയ്ക്കരുത്. ഇവിടെ റിപ്പബ്ലിക് ടിവി വേണ്ട. ഇവര്‍ക്ക് ഗൗരി ലങ്കേഷിന്റെ മരണം മൂടിവെയ്ക്കുന്നതില്‍ കയ്യുണ്ട്. ചാനലിന് ഫണ്ട് ചെയ്യുന്ന ബിജെപി എംപിയുടെ ഉത്തരവ് അനുസരിച്ച് മാത്രമാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. എന്നായിരുന്നു പ്രസംഗത്തിന്റെ ഇടയിൽ ഷെഹ്ല പറഞ്ഞത്.

ശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമം

കഴിഞ്ഞ രണ്ട് വര്‍ഷമായി ഗൗരി ലങ്കേഷിനെ ഭീഷണിപ്പെടുത്തുന്ന തീവ്ര സംഘടനകള്‍ക്കും ആളുകള്‍ക്കും നേരെയുള്ള ശ്രദ്ധ തിരിച്ചുവിടാനാണ് ശ്രമം. ഞങ്ങള്‍ക്ക് അറിയാം എന്താണ് ഇവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന്. എങ്ങനെയാണ് ധബോല്‍ക്കറും പന്‍സാരെയും കല്‍ബുര്‍ഗിയും കൊല്ലപ്പെട്ടതെന്ന്. ഇതൊരു രാഷ്ട്രീയ കൊലപാതകമാണ്. അതിനെ അങ്ങനെ തന്നെയാണ് കാണേണ്ടത് എന്നാണ് ഷെഹ്ല പറഞ്ഞത്.

English summary
All details about JNU student union vice president Shehla Rashid Shora
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X