Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രളയത്തിൽ കുടുങ്ങിയ മഹാലക്ഷ്മി എക്സ്പ്രസിലെ മുഴുവൻ യാത്രക്കാരെയും രക്ഷപെടുത്തി; മുംബൈയിൽ കനത്ത മഴ

മുംബൈ: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വഴിയിൽ കുടുങ്ങിയ മഹാലക്ഷ്മി എക്സ്പ്രസിലെ മുഴുവൻ യാത്രക്കാരെയും രക്ഷപെടുത്തി. മഹാരാഷ്ട്രയിലെ ബാദൽപൂരിൽ ട്രാക്കിൽ വെള്ളം കയറിയതിനെ തുടർന്നാണ് മഹാലക്ഷ്മി എക്സ്പ്രസ് കുടുങ്ങിയത്. യാത്രക്കാരെ പ്രത്യേക ട്രെയിനിൽ കോലാപ്പൂരിൽ എത്തിക്കും,

കോലാപൂരിൽ നിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന മഹാലക്ഷ്മി എക്സ്പ്രസ്സാണ് ബാദർപൂരിന് സമീപ് വങ്കാനി ഗ്രാമത്തിൽ ട്രാക്കിൽ വെള്ളം കയറിയതിനെ തുടർന്ന് വഴിയിൽ കുടുങ്ങിയത്. പുലർച്ചെ 3 മണിയോടെയായിരുന്നു സംഭവം. 1050 യാത്രക്കാരെ രക്ഷപെടുത്തിയതായി റെയിൽ വേ അറിയിച്ചു.

mahalakshmi

ദേശീയ ദുരന്ത നിവാരണ സേനയും നാവികസേനയും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ ദേശീയ ദുരന്ത നിവാരണ സേനയുടെയും സൈന്യത്തിന്റെയും അംഗങ്ങളെ കേന്ദ്ര ആഭ്യന്തരമന്ത്രി അഭിനന്ദിച്ചു.

അതേ സമയം മുംബൈയിൽ കനത്ത മഴ തുടരുകയാണ്. രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. റോഡുകളിൽ വെള്ളം കയറിയതിനാൽ നഗരത്തിൽ രൂക്ഷമായ ഗാതഗാത കുരുക്കാണ് അനുഭവപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+