കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളിൽ പ്രതിസന്ധി അയഞ്ഞു: പ്രശ്നം പറഞ്ഞുതീർത്ത് സുവേന്ദു അധികാരി, മന്ത്രിസഭയിലേക്ക് മടങ്ങും!!

Google Oneindia Malayalam News

കൊൽക്കത്ത: മണിക്കൂറുകൾക്കിടെ ബംഗാൾ രാഷ്ട്രീയത്തിൽ വഴിത്തിരിവ്: അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് മന്ത്രി സ്ഥാനം രാജിവെച്ച മുൻ മന്ത്രി സുവേന്ദു അധികാരി തിരിച്ച് പാർട്ടിയിലേക്ക്. പാർട്ടിയുമായുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ചതായി മുതിർന്ന തൃണമൂൽ എംപി സൌഗത റോയ് വ്യക്തമാക്കി. മുഖ്യമന്ത്രി മമതാ ബാനർജിയുടെ നിർദേശപ്രകാരം നടന്ന ചർച്ചയിലാണ് പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നത്.

ഹൈദരബാദ്‌ മുനിസിപ്പല്‍ തിരഞ്ഞെടുപ്പ്‌; പോളിങ്‌ ശതമാനത്തില്‍ വന്‍ കുറവ്‌; ആകെ രേഖപ്പെടുത്തിയത്‌ 35% ഹൈദരബാദ്‌ മുനിസിപ്പല്‍ തിരഞ്ഞെടുപ്പ്‌; പോളിങ്‌ ശതമാനത്തില്‍ വന്‍ കുറവ്‌; ആകെ രേഖപ്പെടുത്തിയത്‌ 35%

ഭിന്നിപ്പ്.. രാജി...

ഭിന്നിപ്പ്.. രാജി...

അഭിപ്രായ വ്യത്യാങ്ങളെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് നന്ദിഗ്രാമിൽ നിന്നുള്ള എംഎൽഎയായ ഈ 49കാരൻ രാജിവെച്ചത്. സുവേന്ദു തൃണമൂൽ കോൺഗ്രസിനൊപ്പം തന്നെ തുടരുമെന്നും ഇക്കാര്യത്തിൽ ധാരണയിലെത്തിയതായും അവർ വ്യക്തമാക്കി. ബംഗാളിൽ 2021ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാർട്ടിയ്ക്ക് ക്ഷീണമുണ്ടാക്കുന്ന നിലപാടായിരുന്നു അദ്ദേഹം സ്വീകരിച്ചത്.

യോഗം നിർണ്ണായകം

യോഗം നിർണ്ണായകം

സൌഗത റോയിക്ക് പുറമേ തൃണമൂൽ എംപി സുദീപ് ബാനർജിയും യോഗത്തിൽ പങ്കെടുത്തിരുന്നു.
രണ്ടുമണിക്കൂർ നീണ്ട യോഗത്തിൽ അധികാരി, തൃണമൂൽ എംപിയും മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജി എന്നിവർ പങ്കെടുത്ത ശേഷമാണ് സംഭവത്തിൽ ധാരണയായത്. മുഖ്യമന്ത്രി മമതാ ബാനർജിക്കും ഗവർണർക്കുമാണ് രാജി സമർപ്പിച്ചത്.

 വിമർശനം ഏറ്റു

വിമർശനം ഏറ്റു

ഞായറാഴ്ച ഡയമണ്ട് ഹാർബറിൽ നടന്ന റാലിയിൽ വെച്ച് മമതാ ബാനർജിയുടെ മരുമകൻ അഭിഷേക് ബാനർജി ഇദ്ദേഹത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. ഉഅധികാരിയെ ബാനർജി നിശിതമായി വിമർശിച്ചിരുന്നു. "ഞാൻ പാരച്യൂട്ടിൽ എത്തിയിട്ടില്ലായിരുന്നുവെങ്കിൽ ഞാൻ ഇവിടെയെത്താൻ ലിഫ്റ്റ് ഉപയോഗിക്കേണ്ടിവരുമായിരുന്നു. എന്നാൽ അധികാരിയുടെ പേരെടുത്ത് പരാമർശിക്കാതെ പാർട്ടിയുടെ ഉന്നതിയിലെത്താൻ കുറുക്കുവഴി പ്രയോഗിച്ചു എന്ന തരത്തിലുള്ള പരാമർശമാണ് അദ്ദേഹം നടത്തിയത്.

Recommended Video

cmsvideo
Pfizer Vaccine to get approval for emergency use very soon | Oneindia Malayalam
 കുറുക്കുവഴികളില്ലെന്ന്

കുറുക്കുവഴികളില്ലെന്ന്

"ഞാൻ ഒരു പാരച്യൂട്ട് അല്ലെങ്കിൽ ഒരു ഗോവണി ഉപയോഗിച്ചിരുന്നുവെങ്കിൽ, ഡയമണ്ട് ഹാർബർ പോലുള്ള കടുത്ത മത്സരമുള്ള നിയോജകമണ്ഡലത്തിൽ നിന്ന് എംപിയാകാൻ എനിക്ക് കഴിയില്ലായിരുന്നു. എന്റെ സ്വന്തം മണ്ഡലമായ തെക്കൻ കൊൽക്കത്തയിൽ നിന്ന് ഞാൻ മത്സരിക്കുമായിരുന്നു" ബാനർജി പറഞ്ഞു. "ഞാനും എന്റെ കുടുംബവും നിരവധി പദവികൾ വഹിക്കുമായിരുന്നുവെന്നും അഭിഷേക് ബാനർജി വ്യക്തമാക്കി.

English summary
"All Problems Solved": Trinamool Leaders After Meeting Suvendu Adhikari who resigns from Mamata's cabinet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X