• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എല്ലാ സർവ്വേകളും അനുകൂലം, തെലങ്കാനയില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചേക്കും'; സീറ്റുകളെണ്ണി രേവന്ത്

Google Oneindia Malayalam News

ഹൈദരാബാദ്: തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയിലെ ജനങ്ങളുടെ മാനസ് കോൺഗ്രസിന് അനുകൂലമാണെന്നാണ് എല്ലാ സർവേ റിപ്പോർട്ടുകളും സൂചിപ്പിക്കുന്നതെന്ന് തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ എ രേവന്ത് റെഡ്ഡി. "ഒന്നോ രണ്ടോ സീറ്റുകളുടെ വ്യത്യാസം ഉണ്ടാകാം, എന്നാൽ എല്ലാ സർവേകളും, പ്രത്യേകിച്ച് പ്രശാന്ത് കിഷോറിന്റെ ഐ-പാക് നടത്തിയ സർവ്വേയില്‍ 25 സീറ്റുകളിൽ മാത്രം ടി ആർ എസിന് വിജയപ്രതീക്ഷയുണ്ടെന്നും 17 സീറ്റുകളിൽ കടുത്ത മത്സരം നേരിടേണ്ടി വരുമെന്നുമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദിലീപിന് മാത്രമല്ല, ജയിലില്‍ ആർക്കും സപ്രമഞ്ച കട്ടിലില്ല മാഡം: ജയിലില്‍ നടന്നത് ജിന്‍സണ്‍ പറയുന്നുദിലീപിന് മാത്രമല്ല, ജയിലില്‍ ആർക്കും സപ്രമഞ്ച കട്ടിലില്ല മാഡം: ജയിലില്‍ നടന്നത് ജിന്‍സണ്‍ പറയുന്നു

കോൺഗ്രസിന് 32 സീറ്റുകളില്‍ തികഞ്ഞ വിജയ പ്രതീക്ഷയും

കോൺഗ്രസിന് 32 സീറ്റുകളില്‍ തികഞ്ഞ വിജയ പ്രതീക്ഷയും 23 മണ്ഡലങ്ങളിൽ നേർക്കുനേർ പോരാട്ടം നടത്തുകയും ചെയ്യും. ബിജെപിക്ക് 6-8 സീറ്റുകൾ നേടാനും 8-9 സീറ്റുകളിൽ മത്സരം നേരിടാനും കഴിയും. എ ഐ എം ഐ എമ്മിന് 5 സീറ്റുകൾ ലഭിക്കുമെന്നും മറ്റ് രണ്ട് സീറ്റുകളിൽ മുൻതൂക്കമുണ്ടാകുമെന്നും രേവന്ത് വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടു.

ടി ആർ എസും ബി ജെ പിയും ഒരുമിച്ച് വന്നാലും ഞങ്ങള്‍

ടി ആർ എസും ബി ജെ പിയും ഒരുമിച്ച് വന്നാലും ഞങ്ങള്‍ അധികാരത്തിലെത്തുന്നതിന് തടയിടാന്‍ അവർക്ക് കഴിയില്ല. ടി ആർ എസിനെ ഏത് വിധേനയും അധികാരത്തില്‍ നിന്നും ഒഴിവാക്കാന്‍ അവർ കാത്തിരിക്കുകയാണ്. തെലങ്കാനയിലെ ജനത ബി ജെ പിയെ നേരത്തെ തന്നെ അടുപ്പിച്ചിട്ടില്ല. കേന്ദ്രത്തിലെ ഭരണം അവരെ കൂടുതല്‍ കൂടുതല്‍ ബി ജെ പി വിരുദ്ധരാക്കിയെന്നും രേവന്ത് അഭിപ്രായപ്പെടുന്നു.

വികസന പ്രവർത്തനങ്ങൾക്കോ ​​ക്ഷേമ പദ്ധതികൾക്കോ

വികസന പ്രവർത്തനങ്ങൾക്കോ ​​ക്ഷേമ പദ്ധതികൾക്കോ ​​വേണ്ടി തെലങ്കാനയിലെ ജനങ്ങൾ ഒരിക്കലും തങ്ങളുടെ സ്വാതന്ത്ര്യത്തിലും ആത്മാഭിമാനത്തിലും വിട്ടുവീഴ്ച ചെയ്തിട്ടില്ല. എന്നാല്‍ ടി ആർ എസ് ഭരണത്തിൽ ജനങ്ങൾക്ക് സ്വാതന്ത്ര്യവും ആത്മാഭിമാനവും നഷ്ടപ്പെട്ടുവെന്നും പി സി സി മേധാവി അഭിപ്രായപ്പെട്ടു

നിസാമും ഏകീകൃത ആന്ധ്രാപ്രദേശിലെ ഭരണാധികാരികളും

"നിസാമും ഏകീകൃത ആന്ധ്രാപ്രദേശിലെ ഭരണാധികാരികളും തെലങ്കാനയിൽ നിരവധി വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്തിരുന്നു, എന്നാൽ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വേണ്ടി ആളുകൾ അവർക്കെതിരെ കലാപം നടത്തി," അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും ടിആർഎസ് അധ്യക്ഷനുമായ കെ. ചന്ദ്രശേഖർ റാവു തന്റെ രാഷ്ട്രീയ സാമ്രാജ്യം കെട്ടിപ്പടുത്തത് പ്രത്യേക തെലങ്കാന പ്രസ്ഥാനത്തെ ഒരു ‘ഉപകരണ'മായി ഉപയോഗിച്ചാണെന്നും രേവന്ത് ആരോപിച്ചു.

ടിആർഎസ് ഭരണത്തിൽ, നവ ഫ്യൂഡലിസ്റ്റുകളുടെ എണ്ണം

"ടിആർഎസ് ഭരണത്തിൽ, നവ ഫ്യൂഡലിസ്റ്റുകളുടെ എണ്ണം വർദ്ധിച്ചു, ജനങ്ങളുടെയും പ്രതിപക്ഷ പാർട്ടികളുടെയും ശബ്ദം അടിച്ചമർത്തപ്പെട്ടു. തെലങ്കാന രക്തസാക്ഷി സ്മാരകത്തിന്റെ നിർമ്മാണത്തിലെ അസാധാരണമായ കാലതാമസം തെലങ്കാന വികാരത്തോടുള്ള ടി ആർ എസ് സർക്കാരിന്റെ ആത്മാർത്ഥതയുടെ ഉത്തമ ഉദാഹരണമാണ്," അദ്ദേഹം പറഞ്ഞു.

വിവാദ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ നാഗേശ്വർ

വിവാദ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ നാഗേശ്വർ റാവുവിന് കെ സി ആർ കുടുംബാംഗങ്ങളുമായി അടുപ്പമുണ്ട്. ബലാത്സംഗ കേസിൽ നിന്ന് തന്നെ സംരക്ഷിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ചന്ദ്രശേഖർ റാവു ഏകാധിപതിയല്ല, കള്ളനും വഞ്ചകനുമാണെന്ന് അദ്ദേഹം ആരോപിച്ചു. തന്റെ കുടുംബത്തിൽ നിന്ന് ആരും രാഷ്ട്രീയത്തിൽ ഇറങ്ങില്ലെന്ന് പ്രഖ്യാപിച്ച കെസിആർ, തെലങ്കാന സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയായി ദലിതനെ നിയമിക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ തെലങ്കാനയ്ക്ക് സംസ്ഥാന പദവി നൽകിയപ്പോൾ അദ്ദേഹം തന്റെ വാഗ്ദാനം മറന്നുവെന്നും പി സി സി അധ്യക്ഷന്‍ ആരോപിച്ചു.

 ദിലീപ് പുണ്യാളനാണെന്ന് പറയുന്നില്ല; മനുഷ്യസഹജമായ തെറ്റുകളുണ്ടാവും, പക്ഷെ..: സജി നന്ത്യാട്ട് പറയുന്നു ദിലീപ് പുണ്യാളനാണെന്ന് പറയുന്നില്ല; മനുഷ്യസഹജമായ തെറ്റുകളുണ്ടാവും, പക്ഷെ..: സജി നന്ത്യാട്ട് പറയുന്നു

Recommended Video

cmsvideo
  മെസേജിന് ശ്രീലേഖ തന്ന മറുപടി ഇങ്ങനെ'; ഭാഗ്യലക്ഷ്മി പറയുന്നു |*Kerala
  English summary
  All the surveys say that the Congress will win power in Telangana; Revanth Reddy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X