കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമൂഹത്തില്‍ നടക്കുന്ന എല്ലാ അക്രമങ്ങള്‍ക്കും ഉത്തരവാദി പുരുഷന്‍മാരാണെന്ന് മനേകാ ഗാന്ധി

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: വീണ്ടും വിവാദ പ്രസ്താവനയുമായി മനേകാ ഗാന്ധി രംഗത്ത്. സമൂഹത്തില്‍ പുരുഷന്‍മാര്‍ കൂടുന്നതിനനുസരിച്ച് അക്രമങ്ങളും കൂടുകയാണെന്നാണ് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധി പറഞ്ഞത്. എല്ലാ അക്രമങ്ങള്‍ക്കും ഉത്തരവാദി പുരുഷന്‍മാരാണ്.

ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. രാജ്യത്ത് പുരുഷ മേധാവിത്വം കൂടുകയാണ്. ഇതനുസരിച്ച് പ്രശ്‌നങ്ങളും വര്‍ദ്ധിക്കുകയാണ്. സ്ത്രീ-പുരുഷ അസമത്വം ഇല്ലാതാക്കിയാല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നും മനേകാ ഗാന്ധി പറഞ്ഞു.

manekagandhi

ലിംഗ വിവേചനം ഇല്ലാതാക്കാന്‍ പ്രത്യേകം പദ്ധതി നടപ്പിലാക്കാനാണ് മനേകയുടെ തീരുമാനം. അതിനായി സ്‌കൂളുകളില്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂളുകളില്‍ പെണ്‍കുട്ടികളെ ബഹുമാനിക്കുകയും സഹായിക്കുകയും ചെയ്യുന്ന ആണ്‍കുട്ടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുകയും ചെയ്യും.

അത്തരം നല്ല മനസ്സുള്ളവര്‍ക്ക് ഇനിമുതല്‍ പ്രത്യേകം പുരസ്‌കാരങ്ങള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. ജെന്‍ഡര്‍ ചാമ്പ്യന്‍സ് എന്ന പേരിലാണ് ഇത് അറിയപ്പെടുക. സ്ത്രീകള്‍ക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുമെന്നും മന്ത്രി പറഞ്ഞു.

English summary
Ms Gandhi, the Minister for Women and Child Welfare Development declared in her first answer that 'all violence is male-generated' - many objected, using the headline-making case of Indrani Mukerjea, the former media executive accused of killing her daughter.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X