മുത്തലാഖ് നിയമത്തിന്റെ കണ്ണില്‍ മോശപ്പെട്ട കാര്യം; വിവാഹം ഉടമ്പടിയാണ്, അവസാനിപ്പികാനാകില്ല: കോടതി

  • By: Akshay
Subscribe to Oneindia Malayalam

അലഹബാദ്: മുത്തലാഖ് സമ്പ്രദായം നിയമത്തിന്റെ കണ്ണില്‍ മോശപ്പെട്ട കാര്യമാണെന്ന് അലഹബാദ് ഹൈക്കോടതി. വിവഹം ഉടമ്പടിയാണ്. ഭര്‍ത്താവിന് ഏകപക്ഷീയമായി അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

മുത്തലാഖ് നിലനില്‍ക്കുന്നതല്ലെന്നും അത് തെറ്റായ കാര്യമാണെന്നും കോടതി പറഞ്ഞു. ഭാര്യ ഫയല്‍ ചെയ്ത ക്രിമിനല്‍ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.

 ഭര്‍ത്താവ്

ഭര്‍ത്താവ്

സ്ത്രീധനം നല്‍കിയില്ലെന്ന് ആരോപിച്ച് ഭര്‍ത്താവ് തന്നെ ഉപദ്രവിക്കാറുണ്ടെന്നും സ്ത്രീധം നല്‍കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ മുത്തലാഖ് ചൊല്ലി മൊഴിചൊല്ലിയതിനും ഇയാള്‍ക്ക് എതിരെ ക്രമിനല്‍ കുറ്റം ചുമത്തിയിരുന്നു.

 ക്രിമിനല്‍ കുറ്റം

ക്രിമിനല്‍ കുറ്റം

തനിക്കെതിരെയുള്ള ക്രിമിനല്‍ കുറ്റം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് കോടതിയില്‍ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് അലഹബാദ് കോടതിയുടെ പരാമര്‍ശം വന്നത്.

 ഉഭയ സമ്മത പ്രകാരമുള്ള ഉടമ്പടി

ഉഭയ സമ്മത പ്രകാരമുള്ള ഉടമ്പടി

വിവാഹം എന്നത് ഉഭയ സമ്മത പ്രകാരമുള്ള ഉടമ്പടിയായതുകൊണ്ടു തന്നെ ഭര്‍ത്താവിന് ഏകപക്ഷീയമായി അതിനെ റദ്ദാക്കാന്‍ സാധിക്കില്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.

 അലഹബാദ് ഹൈക്കോടതി

അലഹബാദ് ഹൈക്കോടതി

മുത്തലാഖ് നിലനില്‍ക്കുന്നതല്ലെന്നും അത് തെറ്റായ കാര്യമാണെന്നും കോടതി പറഞ്ഞു.

English summary
The Islamic practice of triple talaq is unsustainable and bad in law because Muslim marriages are contracts that cannot be unilaterally rescinded by the husband, the Allahabad high court has said.
Please Wait while comments are loading...