പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കണം, ഗോസംരക്ഷണം ഹിന്ദുക്കളുടെ മൗലികാവകാശമാക്കണമെന്ന് അലഹബാദ് ഹൈക്കോടതി
ലഖ്നൊ: പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കുന്നതിന് പാർലമെന്റ് നിയമം പാസാക്കണമെന്ന് അലഹബാദ് ഹൈക്കോടതി. പശുക്കളെ സംരക്ഷിക്കുകയെന്നത് ഹിന്ദുക്കളുടെ മൗലിക അവകാശമാണെന്ന് നിരീക്ഷ കോടതി പശുക്കളെ ആക്രമിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകണമെന്നും അഹമ്മദാബാദ് ഹൈക്കോടതിയിലെ സിംഗിൾ ബെഞ്ച് ജഡ്ജി ശേഖർ കുമാർ യാദവ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഉത്തർപ്രദേശിലെ ഗോവധം തടയൽ നിയമം ലംഘിച്ച് പശുമാംസം വിതരണം ചെയ്തെന്ന് ആരോപിച്ച് അറസ്റ്റിലായ ജാവേദ് എന്നയാൾക്ക് ജാമ്യം നിഷേധിച്ച് കൊണ്ടായിരുന്നു കോടതിയുടെ ഈ നിരീക്ഷണം. പശു ഇന്ത്യയുടെ സംസ്കാരവുമായി ബന്ധപ്പെട്ടതാണെന്നും ജസ്റ്റിസ് ശേഖർ കുമാർ യാദവ് അഭിപ്രായപ്പെട്ടു. അതേ സമയം ഗോസംരക്ഷണം ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം കടമയല്ലെന്നും ഗോസംരക്ഷണം ഏതെങ്കിലും മതത്തിന്റെ കടമയല്ല.

എല്ലാ മതത്തിലുംപെട്ട പൌരന്മാരുടെ കടമയാണ് അതിനാൽ പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും കോടതി ആവശ്യപ്പെടുന്നു. ഉത്തർപ്രദേശിലെ സംഭൽ ജില്ലയിലെ 59 കാരനാണ് ജാമ്യം നിഷേധിച്ചിട്ടുണ്ട്. "ഇന്ത്യൻ സംസ്കാരത്തെ നിർവചിക്കുന്ന വേദങ്ങളും മഹാഭാരതവും പോലുള്ള ഇന്ത്യയുടെ പുരാതന ഗ്രന്ഥങ്ങളിൽ പശു ഒരു പ്രധാന ഭാഗമായി കാണിച്ചിരിക്കുന്നു, അതിന് ഇന്ത്യ അറിയപ്പെടുന്നു," ജസ്റ്റിസ് ശേഖർ കുമാർ യാദവ് തന്റെ 12 പേജുള്ള ഉത്തരവിൽ പറഞ്ഞു.
വ്യത്യസ്ത മതവിഭാഗങ്ങളും ആചാരണങ്ങളും ഉണ്ടെങ്കിൽപ്പോലും ഒരേതരത്തിൽ പൌരന്മാർ ചിന്തിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി. നേരത്തെയും ഇതേ കുറ്റത്തിന് അറസ്റ്റിലായിട്ടുള്ള ജാവേദിന് ജാമ്യം അനുവദിക്കുന്ന പക്ഷം രാജ്യത്തെ സാമൂഹിക സൌഹാർദ്ദം തകരുമെന്നും കോടതി അഭിപ്രായപ്പെട്ടു. ഇതിന് പുറമേ ഉത്തർപ്രദേശം ഗോശാലകളുടെ ശോചനീയാവസ്ഥയെക്കുറിച്ചും ഉത്തരവിൽ ജഡ്ജി പരാമർശിച്ചിട്ടുണ്ട്.
ജസ്റ്റിസ് ശേഖർ യാദവ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്. ബീഫ് കഴിക്കുന്നവർക്ക് മാത്രമല്ല പശുവിനെ ആരാധിക്കുന്നവർക്കും മൗലിക അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ജീവിക്കാനുള്ള അവകാശത്തെക്കാൾ വലുതായി ബീഫ് കഴിക്കാനുള്ള അവകാശത്തെ കണക്കാക്കാനാകില്ല എന്നും കോടതി പറഞ്ഞു.
Recommended Video
അമ്മയെ പോലെ കാണുന്ന പശുവിനെ പ്രായമായാലും രോഗം ബാധിച്ചാലും കൊല്ലുന്നത് അവകാശമായി കാണാനാകില്ല. പശുക്കളെ ഇന്ത്യൻ സംസ്കാരത്തിന്‍റെ ഭാഗമായി കണ്ട മുസ്ളീം ഭരണാധികാരികൾ മുമ്പ് ഉണ്ടായിട്ടുണ്ടെന്നും സംസ്കാരത്തിനും വിശ്വാസങ്ങൾക്കും ഉണ്ടാകുന്ന ആഘാതം രാജ്യത്തെ തളർത്തുമെന്നും അലഹാബാദ് ഹൈക്കോടതി പറഞ്ഞു.












Click it and Unblock the Notifications