കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈനിക ഉദ്യോഗസ്ഥരുടെ അവിഹിത ബന്ധം, വിചാരണ നടത്തുമെന്ന് സൈന്യം അച്ചടക്ക നടപടി ഉറപ്പ്!

വീട്ടില്‍ പ്രശ്നമായതോടെ രണ്ടുവര്‍ഷം മുന്‍പ് ഇരുവരും വീട് വിട്ട് ഒളിച്ചോടിയിരുന്നുഭര്‍ത്താവിനെതിരെ ശക്തമായ തെളിവുകള്‍ ഇവര്‍ ഹാജരാക്കിയിട്ടുണ്ട്

Google Oneindia Malayalam News

ദില്ലി: സൈന്യത്തിനകത്ത് ഉന്നത ഉദ്യോഗസ്ഥര്‍ തമ്മില്‍ അവിഹിത ബന്ധത്തില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് സൈന്യം. ഉത്തരമേഖലയിലെ സൈനിക യൂണിറ്റില്‍ ഉദ്യോഗസ്ഥയായ വനിതാ മേജറും സ്‌പെഷ്യല്‍ ഫോഴ്‌സ് കമാന്‍ഡോ ഗ്രൂപ്പിലെ മേജറും തമ്മിലാണ് അവിഹിത ബന്ധം ഉണ്ടായിരിക്കുന്നത്.

ഇതില്‍ സപെഷ്യല്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ ഭാര്യ പരാതി നല്‍കിയതോടെയാണ് ഇരുവര്‍ക്കുമെതിരെ നടപടി എടുക്കാന്‍ സൈന്യം നിര്‍ബന്ധിതമായിരിക്കുന്നത്. രണ്ട് ഉദ്യോഗസ്ഥരുടെയും നടപടി സൈന്യത്തിനകത്ത് തന്നെ ചര്‍ച്ചയായിട്ടുണ്ട്.

ഭാര്യ കണ്ടുപിടിച്ചു

ഭാര്യ കണ്ടുപിടിച്ചു

മേജറുടെ ഭാര്യ സൈന്യത്തിന്റെ വൈവ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ അധ്യക്ഷയാണ്. സൈനികരുടെ കുടുംബ പ്രശ്‌നങ്ങളില്‍ ഇടപെട്ട് അവ പരിഹരിക്കുകയാണ് ഇവരുടെ ജോലി. കഴിഞ്ഞ ദിവസം ഇരുവരുടെയും ബന്ധത്തെ കുറിച്ച് അറിഞ്ഞ ഭാര്യ സൈനിക നേതൃത്വത്തിന് പരാതി നല്‍കുകയായിരുന്നു.

തെളിവ് കൈമാറി

തെളിവ് കൈമാറി

ഭര്‍ത്താവിനെതിരെ ശക്തമായ തെളിവുകള്‍ ഇവര്‍ ഹാജരാക്കിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള ചിത്രങ്ങള്‍ വീഡിയോകള്‍ എന്നിവയും കൈമാറിയിട്ടുണ്ട്.ഇവ തെളിവായി പരിഗണിക്കുമെന്ന് സൈനിക നേതൃത്വം വ്യക്താക്കിയിട്ടുണ്ട്.

അച്ചടക്ക നടപടി

അച്ചടക്ക നടപടി

ഇവര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ നിയമങ്ങള്‍ക്കും ധാര്‍മികതയ്ക്കും എതിരായിട്ടാണ് പ്രവര്‍ത്തിച്ചതെന്ന് സൈനിക വക്താവ് പറഞ്ഞു. മേജറിന്റെ ഭാര്യ കൈമാറിയ തെളിവുകള്‍ ധാരാളമാണ്. ഇവര്‍ക്കെതിരെ വകുപ്പുതല നടപടിക്കും സൈന്യം ശുപാര്‍ശ ചെയ്തിട്ടുണ്ട്. അതേസമയം ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സൈനിക കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

കശ്മീരിലെ പോരാട്ടം

കശ്മീരിലെ പോരാട്ടം

രണ്ട് ഉദ്യോഗസ്ഥരും തമ്മില്‍ കശ്മീരില്‍ വച്ചാണ് പരിചയപ്പെടുന്നത്. ബുര്‍ഹാന്‍ വാനിയെ വധിച്ചതിനെ തുടര്‍ന്നുള്ള സംഘര്‍ഷം നിയന്ത്രിക്കാനായിരുന്നു ഇരുവരും കശ്മീരിലെത്തിയത്. നേരത്തെ സൈനിക ഉദ്യോഗസ്ഥന്‍ ദക്ഷിണേന്ത്യയിലായിരുന്നു സേവനം ചെയ്തിരുന്നത്. പ്രത്യേക സാഹചര്യത്തിലായിരുന്നു മാറ്റം വേണ്ടി വന്നത്.

തെറ്റായ ആരോപണം

തെറ്റായ ആരോപണം

ആരോപണം സൈനിക ഉദ്യോഗസ്ഥനും ഉദ്യോഗസ്ഥയും നിഷേധിച്ചിട്ടുണ്ട്. തന്റെ ഭാര്യയുടെ ആരോപണങ്ങള്‍ തെറ്റായതും അടിസ്ഥാനരഹിതവുമാണെന്ന് ഇരുവരും കോടതിയില്‍ പറഞ്ഞു. എന്നാല്‍ മേജറുടെ ഭാര്യ സമര്‍പ്പിച്ച ആറ് ചിത്രങ്ങളും ഒരു സിഡിയും കോടതി പ്രധാന തെളിവായി പരിഗണിച്ചിട്ടുണ്ട്.

ഭര്‍ത്താവ് ക്രൂരന്‍

ഭര്‍ത്താവ് ക്രൂരന്‍

മകള്‍ക്ക് എഴുമാസം മാത്രം പ്രായമുള്ളപ്പോള്‍ ഭര്‍ത്താവ് തന്നെയും കുട്ടിയെ വഴിയില്‍ ഇറക്കി വിട്ട് പോയതായി ഉദ്യോഗസ്ഥന്റെ ഭാര്യ പറഞ്ഞു. ഇതിന് ശേഷം ഭര്‍ത്താവ് എവിടെയാണെന്ന് പോലും അറിയില്ലായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു

അവാര്‍ഡുകള്‍

അവാര്‍ഡുകള്‍

അവിഹിത ബന്ധം ആരോപിക്കപ്പെട്ട യുവതി കശ്മീരിലെ സേവനത്തെ തുടര്‍ന്ന് നിരധി ബഹുമതികള്‍ സ്വന്തമാക്കിയിരുന്നു. കശ്മീരിലെ ഭീകരരെ നേരിടാനുള്ള ഓപ്പറേഷന്റെ നിര്‍ണായക ഭാഗമായിരുന്നു ഇവര്‍. 2012ല്‍ ഇവര്‍ മികച്ച സേവനത്തിനുള്ള അവാര്‍ഡും ലഭിച്ചിരുന്നു.

സുൻജ് വാന്‍ ആക്രമണം: പിന്നില്‍‍ ജൂണിൽ നുഴഞ്ഞ‍ുകയറിയ ഭീകരർ! ആക്രമണത്തിനായി ഒളിച്ചു കഴിഞ്ഞു!സുൻജ് വാന്‍ ആക്രമണം: പിന്നില്‍‍ ജൂണിൽ നുഴഞ്ഞ‍ുകയറിയ ഭീകരർ! ആക്രമണത്തിനായി ഒളിച്ചു കഴിഞ്ഞു!

അനന്തപുരി ഭക്തിസാന്ദ്രം! ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ ലക്ഷക്കണക്കിന് ഭക്തർ...അനന്തപുരി ഭക്തിസാന്ദ്രം! ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ ലക്ഷക്കണക്കിന് ഭക്തർ...

അതൊരു അശ്ലീലാവയവമോ അശ്ലീല പദമോ അല്ല.. നോക്കിയും കണ്ടും പറഞ്ഞും അറപ്പു തീരട്ടെ..അതൊരു അശ്ലീലാവയവമോ അശ്ലീല പദമോ അല്ല.. നോക്കിയും കണ്ടും പറഞ്ഞും അറപ്പു തീരട്ടെ..

English summary
alleged affair between two army majors land them in trouble
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X