Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂടോത്രം ചെയ്തെന്നാരോപിച്ച് ഭാര്യയെ പുറത്താക്കി

സൂറത്ത്: സൂറത്തിലെ പിപ്ലോഡില്‍ മന്ത്രവാദം നടത്തിയെന്നാരോപിച്ച് യുവതിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് പുറത്താക്കിയതായി പരാതി. യുവതി മന്ത്രവാദം നടത്തിയെന്നും ഇവര്‍ക്കൊപ്പം താമസിയ്ക്കാനാകില്ലെന്നും ഭര്‍ത്താവ്. വിവാഹമോചനത്തിന് വേണ്ടി ഭര്‍ത്താവും ബന്ധുക്കളും യുവതിയെ ഭീഷണിപ്പെടുത്തുന്നതായും ആരോപണം.

തങ്ങളുടെ കുടുംബത്തിനെതിരെ ആഭിചാരക്രിയകള്‍ നടത്തുന്നെന്ന് ആരോപിച്ചായിരുന്നു മെയ് മാസത്തില്‍ ഭര്‍ത്താവും ബന്ധുക്കളും യുവതിയെ വീട്ടില്‍ നിന്ന് ഇറക്കി വിട്ടത്. തുടര്‍ന്ന് ഇവര്‍ സ്വന്തം വീട്ടില്‍ അഭയം തേടി. എന്നിട്ടും ഭര്‍ത്താവിന്റെ പീഡനം അവസാനിച്ചില്ല. വിവാഹമോചനത്തിന് തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് നിരന്തരമായി മാനിസിക പീഡനത്തിന് ഇരയാക്കി.

Rape

യുവതിയുെട പരാതിയെത്തുടര്‍ന്ന് ഭര്‍ത്താവ് വിനോദ് നായ്ക, പിതാവ് ധീരു, മാതാവ് സുധ, സഹോദരി ലത എന്നിവര്‍ക്കെതിരെ കേസെടുത്തു. 2005ലാണ് യുവതി വിവാഹിതയായത്. 2012 വരെ ഇവരുടെ ദാമ്പത്യബന്ധത്തില്‍ യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീടങ്ങോട്ട് ഭര്‍ത്താവിന്റെ ബന്ധുക്കളില്‍ നിന്ന് കടുത്ത പീഡനങ്ങളാണ് ഏറ്റ് വാങ്ങേണ്ടി വന്നത്. യുവതിയും അവരുടെ ബന്ധുക്കളും മന്ത്രവാദം ചെയ്യുന്നവരാണെന്നാണ് ഭര്‍തൃ വീട്ടുകാര്‍ ആരോപിയ്ക്കുന്നത്. യുവതിയ്ക്ക് ഒരു മകനുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+