• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോൺഗ്രസ്-എസ്പി സഖ്യത്തിൽ പൊട്ടിത്തെറി! അഖിലേഷ് കോൺഗ്രസുമായുളള ബന്ധം അവസാനിപ്പിക്കുന്നു...

  • By Ankitha

ലഖ്നൗ: സമാജ് വാദി പാർട്ടി നേതാവും ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രിയുമായിരുന്ന അഖിലേഷ് യാദവ് കോൺഗ്രസുമായുള്ള സഖ്യം ഉപേക്ഷിക്കുന്നതായി റിപ്പോർട്ട്. ഉത്തർ പ്രദേശിൽ നിന്ന് ലഭിച്ച പരാജയത്തിനു പിന്നാലെയാണ് കോൺഗ്രസുമായുള്ള സഖ്യം അവസാനിപ്പിക്കുന്നത്. കോൺഗ്രസുമായിട്ടുള്ള സഖ്യത്തിനെ കുറിച്ചു ചിന്തിക്കാതെ 2019 ൽ വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടിയുമായി മുന്നോട്ടു പോകുമെന്നും അഖിലേഷ് പറഞ്ഞു. വാർത്ത വിതരണ ഏജൻസിയായി പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അഖിലേഷ് ഇക്കാര്യം വ്യക്തമാക്കിയത്.

'കഴിവുള്ളവർ മാത്രം ഇനി രാജ്യത്ത് മതി', കുടിയേറ്റം കുറയ്ക്കാൻ പുതിയ നീക്കവുമായി ട്രംപ്

ഇപ്പോൾ തന്നെ സംബന്ധിച്ച് 2019 ൽ വരാൻ പോകുന്ന ലോകസഭ തിരഞ്ഞെടുപ്പിനാണ് പ്രാധാന്യം. അതിനു വേണ്ടി കൂടുതൽ കഠിനാധ്വാനം ചെയ്യണമെന്നും അഖിലേഷ് പറഞ്ഞു. തിരച്ചു വരണമെങ്കിൽ ഒരോ സീറ്റിനു വേണ്ടിയും കഠിനമായി പ്രവർത്തിക്കണം. സ്ഥാനാർഥികളെ തിരഞ്ഞെടുക്കുന്നതിന് പ്രദേശിക സമവായങ്ങൾ തേടുന്നുണ്ടെന്നും യാദവ് പറഞ്ഞു.

11 മണിക്കൂർ നീണ്ട കൂടിക്കാഴ്ച, ആണവ പരീക്ഷണം യുഎസിനെ പ്രതിരോധിക്കാൻ, തുറന്ന് പറഞ്ഞ് ഉത്തരകൊറിയ

സമയം പാഴാക്കും

സമയം പാഴാക്കും

ഇപ്പോൾ ഒരു പാർട്ടികളുമായുള്ള സഖ്യത്തെക്കുറിച്ച് താൻ ചിന്തിക്കുന്നില്ല. സഖ്യ ചർച്ചയും സീറ്റു വിഭജനവുമെല്ലാം നമുക്ക് മുന്നിലുള്ള സമയം പാഴാക്കും. കൂടാതെ സീറ്റുകളുടെ കാര്യത്തിൽ കൂടുതൽ സങ്കീർണ്ണത സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും യാദവ് പറഞ്ഞു. അതേ സമയം സമാന ചിന്താഗതിക്കാരായ ആളുകളെ പാർട്ടിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നുവെന്നും യാദവ് കൂട്ടിച്ചേർത്തു

 പാർട്ടി കൂടുതൽ ശക്തപ്പെടുത്തും

പാർട്ടി കൂടുതൽ ശക്തപ്പെടുത്തും

2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെ ശക്തമാക്കണമെന്നും അഖിലേഷ് പറഞ്ഞു. സംഘടന ശക്തമായ ഇടങ്ങളിൽ നിന്നെല്ലാം മത്സരിക്കും. നിലവിൽ തങ്ങൾ മധ്യപ്രദേശ്, ഝാർഖണ്ഡ്, ഛത്തീസ്ഗഡ് എന്നീവിടങ്ങളിലെല്ലാം പാർട്ടിയ്ക്ക് ശക്തമായ അടിത്തറയുണ്ട്. കൂടാതെ ഉത്തരാഖണ്ഡിലും, രജസ്ഥാനിലും തങ്ങൾ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും യാദവ് കൂട്ടിച്ചേർത്തു.

 യോഗി സർക്കാർ പരാജയപ്പെട്ട സർക്കാർ

യോഗി സർക്കാർ പരാജയപ്പെട്ട സർക്കാർ

യോഗി സർക്കാരിനു നേരെ രൂക്ഷ മായ വിമർശനമാണ് ഉന്നയിച്ചത്. യുപിയിൽ യോഗി സർക്കാർ പരാജയപ്പെട്ടു കൊണ്ടിരിക്കുകയാണ് . തങ്ങൾ ചെയ്തിരുന്ന പ്രവർത്തനങ്ങൾ അവരുടെ ബോർഡ് വെച്ച് തങ്ങളുടേയാക്കുക മാത്രമാണ് ചെയ്തത്. കൂടാതെ ജനങ്ങളെ വിഡ്ഢികളാക്കിക്കൊണ്ടാണ് ബിജെപി ജയിച്ചത്, അതേ സമയം ജനങ്ങൾക്ക് സർക്കാരിന്റെ തെറ്റ് മനസിലായിട്ടുണ്ടെന്നും അഖിലേഷ് കൂട്ടിച്ചേർത്തു.

 എസ്പി കോണ്‍ഗ്രസ് സഖ്യം

എസ്പി കോണ്‍ഗ്രസ് സഖ്യം

ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു സമാജ് വാദി- കോൺഗ്രസ് സഖ്യം ഉണ്ടാക്കിയത്. ബിജെപി സർക്കാരിന്റെ തേരോട്ടം നിർത്താൻ വേണ്ടിയിട്ടായിരുന്നു കോൺഗ്രസ്- എസ്പി സഖ്യം ചേർന്നത്. എന്നാൽ സഖ്യത്തിന് കനത്ത തിരിച്ചടിയായിരുന്നു യുപിയിൽ. ഭരണത്തിലിരുന്ന എസ്പിയെ തകർത്ത് ബിജെപി അധികാരത്തിലേറുകയായിരുന്നു. സഖ്യം എന്നതിൽ ഉപരി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി വളരെ അടുത്ത ബന്ധമായിരുന്നു അഖിലേഷ് യാദവിന്. എന്നാൽ ഇപ്പോൾ സഖ്യത്തിൽ നിന്ന് പുറത്തു പോകുന്നുവെന്ന വാർത്ത പലതരത്തിലുമുള്ള ഊഹബോധങ്ങൾക്ക് വഴിവെയ്ക്കുന്നുണ്ട്.

English summary
Akhilesh Yadav, singed by his failed partnership with the Congress for last year's Uttar Pradesh election that saw the BJP taking power, has described talk of alliances a "waste of time" and said his priority ahead of the 2019 national election is to strengthen the Samajwadi Party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more