കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അലോക് വര്‍മ്മയേയും രാകേഷ് അസ്താനയേയും സ്ഥാനങ്ങളില്‍ നിന്ന് മാറ്റിയിട്ടില്ലെ; വിശദീകരണവുമായി സിബിഐ

Google Oneindia Malayalam News

ദില്ലി: സിബിഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മ്മയെ ചുമതലയില്‍ നിന്ന് മാറ്റിയതിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ വൻ പ്രതിഷേധനമാണ് ഉടലെടുത്തത്. റാഫേൽ അഴിമതിയുടെ സത്യാവസ്ഥ പുറത്തുവരുന്നത് പേടിച്ചിട്ടാണ് പുറത്താക്കിയതെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം. എന്നാൽ ആരോപണങ്ങൾക്ക് മറുപടിയുമായി സിബിഐ തന്നെ രംഗത്തെത്തി. അലോക് വര്‍മ്മയേയും രാകേഷ് അസ്താനയേയും സ്ഥാനങ്ങളില്‍ നിന്ന് മാറ്റിയിട്ടില്ലെന്നും ചുമതലകളില്‍ നിന്ന് നീക്കുക മാത്രമാണ് ഉണ്ടായാതെന്നും സിബിഐ അധികൃതര്‍ വ്യക്തമാക്കിയിരിക്കുകയാണ്.

<strong>തനുശ്രീ ദത്ത സ്വവർഗാനുരാഗിയെന്ന് രാഖി സാവന്ത്; തന്നെ പീഡിപ്പിച്ചിട്ടുണ്ട്, തെളിവുണ്ടെന്നും താരം</strong>തനുശ്രീ ദത്ത സ്വവർഗാനുരാഗിയെന്ന് രാഖി സാവന്ത്; തന്നെ പീഡിപ്പിച്ചിട്ടുണ്ട്, തെളിവുണ്ടെന്നും താരം

ഇരുവര്‍ക്കുമെതിരെയുള്ള അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ എം നാഗേശ്വരറാവു ഇടക്കാല ഡയറക്ടായി തുടരുമെന്നും സിബിഐ അറിയിച്ചു. അതേസമയം സിബിഐ തലപ്പത്തെ അഴിച്ചുപണിക്കു റഫാല്‍ ഇടപാടിലെ അന്വേഷണങ്ങളുമായി ബന്ധമില്ലെന്ന നിലപാടിൽ കേന്ദ്രസർക്കാർ. സിബിഐയിൽ ഉണ്ടായ വിവാദങ്ങളിൽ സുതാര്യമായ അന്വേഷണത്തിനായാണ് അലോക് വർമയെ മാറ്റിയത്. റഫാൽ ആരോപണങ്ങളിലുള്ള അന്വേഷണം സിബിഐയുടെ പരിഗണനയിലില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

CBI

റഫേല്‍ ഇടപാടില്‍ സിബിഐ നിഷ്പക്ഷ അന്വേഷണം നടത്തിയാല്‍ സത്യങ്ങള്‍ പുറത്തുവരുമെന്ന് ഭയപ്പെട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സിബിഐ മേധാവി അലോക് വര്‍മയെ സ്ഥാനത്തുനിന്ന് നീക്കിയതെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെയായിരുന്നു വിശദീകരണം. റഫേലില്‍ സി.ബി.ഐ അന്വേഷണം തുടങ്ങുമ്പോള്‍ തന്നെ പ്രധാനമന്ത്രി സ്ഥാനം നഷ്ടമാകുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു.

English summary
Alok Verma, Rakesh Asthana to continue in their roles, but can't attend office till CVC probe is over: CBI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X