അമര്‍നാഥ് യാത്ര: ആശുപത്രില്‍ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു,മരണം 8 ആയി..

Subscribe to Oneindia Malayalam

ശ്രീനഗര്‍: അമര്‍നാഥ് യാത്രക്കിടെ ഉണ്ടായ ഭീകരാക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. ഗുജറാത്ത് സ്വദേശി ലളിത(47) ആണ് മരിച്ചത്. ഇതോടെ അമര്‍നാഥ് ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം എട്ട് ആയി.

ജൂലൈ 10 നു നടന്ന ആക്രമണത്തിനു ശേഷ് സിക്കിമിലെ ഷെര്‍-ഇ-കശ്മീര്‍-ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്നു ലളിത. ശനിയാഴ്ച രാത്രിയാണ് ലളിത മരിച്ചതെന്ന് ഷെര്‍-ഇ-കശ്മീര്‍-ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് സൂപ്രണ് സയീദ് അമിന്‍ താബിഷ് അറിയിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ പുഷ്പ എന്ന സ്ത്രീയും ഇവിടെ ചികിത്സയിലാണ്. മറ്റുള്ളവരെ ദില്ലിയിലാണ് ചികിത്സക്കായി എത്തിച്ചത്.

attack

ജമ്മു കാശ്മീരിലെ അനന്ത്നാഗ് ജില്ലയിലാണ് ആക്രമണം നടന്നത്. തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. 7 പേര്‍ സംഭവം നടന്ന അന്നു തന്നെ മകൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗുജറാത്ത് രജിസ്‌ട്രേഷനിലുള്ള ബസിനു നേരെയാണ് ആക്രമണമുണ്ടായത്.

English summary
Amarnath Yatra terror attack: Woman pilgrim succumbs to injuries; toll 8
Please Wait while comments are loading...