വിവാഹ വാഗ്ദാനം നല്‍കി അമേരിക്കന്‍ സ്ത്രീ 16 ലക്ഷം രൂപ തട്ടിയതായി പരാതി
ഡെറാഡൂണ്‍: വിവാഹ വാഗ്ദാനം നല്‍കി അമേരിക്കന്‍ സ്വദേശിയായ സ്ത്രീ 16 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഡെറാഡൂണ്‍ സ്വദേശിയായ നിവിന്‍ സിക്കന്ദ് ആണ് പരാതിക്കാരന്‍. ജോലിയില്‍ നിന്നും വിരമിച്ച മുതര്‍ന്ന പൗരനാണ് നിവിന്‍. സഹസ്രധാര റോഡില്‍ താമസിക്കുന്ന ഇയാള്‍ ഒരു മാട്രിമോണിയല്‍ സൈറ്റുവഴിയാണ് റബേക്ക മോര്‍ഗന്‍ എന്ന സ്ത്രീയെ പരിചയപ്പെടുന്നത്.
2014ല്‍ ആയിരുന്നു ഇതെന്ന് റാജ്പൂര്‍ പോലീസ് സ്‌റ്റേഷനില്‍ നല്‍കി പരാതിയില്‍ വ്യക്തമാക്കുന്നു. ഇതിനുശേഷം ഫോണ്‍ വഴിയും മെസേജുകള്‍ വഴിയും ഇരുവരും നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. പിന്നാലെ സ്ത്രീ സിക്കന്ദിനെകാണാനായി ദില്ലിയില്‍ എത്തുകയും ചെയ്തു.

ഇവിടെവെച്ച് ഇരുവരും തമ്മില്‍ സംസാരിക്കുകയും വിവാഹത്തിന് സമ്മതിക്കുകയുമായിരുന്നു. ഇതിനുശേഷവും റബേക്കയുമായി പലതവണ ഫോണില്‍ സംസാരിച്ചിരുന്നതായി സിക്കന്ദ് പറയുന്നു. ഇതിനിടയിലാണ് താന്‍ കടുത്ത സാമ്പത്തിക ബാധ്യതയിലാണെന്നും വിവാഹത്തിനു മുന്‍പ് ബാധ്യത തീര്‍ക്കാന്‍ സഹായിക്കണമെന്നും മോര്‍ഗന്‍ സിക്കന്ദിനെ അറിയിച്ചത്.
ഇതേ തുടര്‍ന്ന് 16 ലക്ഷം രൂപ മൂന്നു തവണകളായി സ്ത്രീയുടെ അക്കൗണ്ടിലേക്ക് കൈമാറിയതായി സിക്കന്ദ് പറഞ്ഞു. പണം മുഴുവന്‍ കൈമാറിക്കഴിഞ്ഞ് മൂന്നു മാസത്തോളം ഇവര്‍ സമ്പര്‍ക്കമുണ്ടായിരുന്നു. എന്നാല്‍, ഇതിനുശേഷം മോര്‍ഗനെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്ന് സിക്കന്ദ് പരാതിയില്‍ പറയുന്നു. മോര്‍ഗന്‍ പണം വാങ്ങി തന്നെ വഞ്ചിച്ചതായാണ് സിക്കന്ദിന്റെ ആരോപണം. പരാതി ലഭിച്ചിട്ടുണ്ടെന്നും കേസില്‍ അന്വേഷണം ആരംഭിച്ചതായും റാജ്പുര്‍ പോലീസ് സ്‌റ്റേഷന്‍ ഓഫീസര്‍ അറിയിച്ചു.












Click it and Unblock the Notifications