Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേഠിയില്‍ മത്സരിക്കുന്നത് രാഹുലോ പ്രിയങ്കയോ?

അമേഠി: ഗാന്ധികുടുംബത്തിലെ ഇളമുറത്തമ്പുരാട്ടിയായ പ്രിയങ്ക ഗാന്ധിയാണ് അമേഠിയിലെ താരം. സഹോദരനും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ രാഹുല്‍ ഗാന്ധിയെ കടത്തിവെട്ടിയാണ് അമേഠിയില്‍ പ്രിയങ്കയുടെ പ്രകടനം. വോട്ട് പിടിക്കുന്നത് രാഹുലിന് വേണ്ടിയാണെങ്കിലും ശരിക്കും ബി ജെ പിയിലെ സ്മൃതി ഇറാനിയെ നേരിടുന്നത് പ്രിയങ്കയാണ് എന്ന് തോന്നും അമേഠിയിലെ ഓളം കണ്ടാല്‍.

കോണ്‍ഗ്രസിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ലെന്ന് പ്രിയങ്ക നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ റായ്ബറേലിയില്‍ അമ്മ സോണിയാ ഗാന്ധിക്ക് വേണ്ടിയും അമേഠിയില്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടിയും പ്രിയങ്ക വോട്ട് പിടിക്കാനെത്തി. ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്‌ക്കെതിരെ ബി ജെ പി നടത്തിവന്നിരുന്ന ആക്രമണങ്ങള്‍ക്ക് മറുപടി പറഞ്ഞതോടെ പ്രിയങ്ക തലക്കെട്ടുകളില്‍ നിറഞ്ഞു.

priyanka-smirithi

മോദിയുമായുള്ള വിവാദവും, റോബര്‍ട്ട് വദ്രയെ ന്യായീകരിക്കാനുള്ള ശ്രമവും മാത്രമല്ല, അമേഠിയിലും റായ്ബറേലിയിലും ജനക്കൂട്ടത്തെ ആകര്‍ഷിക്കാനുളള മിടുക്കും പ്രിയങ്കയെ കോണ്‍ഗ്രസ് അണികള്‍ക്ക് പ്രിയങ്കരിയാക്കി. അമ്മൂമ്മ ഇന്ദിരാ ഗാന്ധിയുമായുള്ള അധാസാധരണമായ രൂപസാദൃശ്യവും പ്രിയങ്കയെ ജനക്കൂട്ടത്തെ കയ്യിലെടുക്കാന്‍ സഹായിക്കുന്നു. രാഹുലല്ല പ്രിയങ്കയാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ എന്ന് വരെ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു.

മറുവശത്ത്, ബി ജെ പി ക്യാംപിലും പ്രചാരണം പൊടിപൊടിക്കുകയാണ്. ബി ജെ പി ദേശീയ വൈസ് പ്രസിഡണ്ട് സ്മൃതി ഇറാനിയാണ് രാഹുലിന്റെ എതിര്‍ സ്ഥാനാര്‍ഥി. അമേഠിയിലെ വികസനക്കുറവും പോരായ്മകളുമാണ് സ്മൃതിയുടെ പ്രചാരണ വിഷയങ്ങള്‍. ഓരോ ദിവസവും കുറഞ്ഞത് 200 കിലോമീറ്ററെങ്കിലും സഞ്ചരിച്ചാണ് മുന്‍ ടി വി താരം കൂടിയായ സ്മൃതിയുടെ വോട്ടുപിടുത്തം. ഒപ്പം പാര്‍ട്ടിയുടെ വനിതാ വിഭാഗം നേതാവ് അനു ചൗധരിയുമുണ്ട്. കുമാര്‍ വിശ്വാസാണ് അമേഠിയിലെ മറ്റൊരു പ്രധാന സ്ഥാനാര്‍ഥി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+