Get Updates
Get notified of breaking news, exclusive insights, and must-see stories!

അമിത് ഷാ തുനിഞ്ഞിറങ്ങി; ഗോവയില്‍ കോണ്‍ഗ്രസ് മോഹങ്ങള്‍ പൊലിയുന്നു, പ്രശ്‌നങ്ങള്‍ പരിഹരിച്ച് ബിജെപി

നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ്സായിരുന്നു ഗോവയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. പ്രാദേശിക പാര്‍ട്ടികളുടെ നിലപാട് നിര്‍ണ്ണാകമായ അവസരം. ഒന്ന് തുനിഞ്ഞിറങ്ങിയാല്‍ കോണ്‍ഗ്രസ്സിന് അധികാരത്തിലെത്താനുള്ള എല്ലാ സാധ്യതകളും ഉണ്ടായിരുന്നെങ്കിലും ദ്രുതഗതിയിലുള്ള നീക്കങ്ങള്‍ക്കൊടുവില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകായിരുന്നു.

സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്താതിരുന്നതില്‍ കോണ്‍ഗ്ര്‌സ്് അന്ന് വ്യാപക വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ഈ വിമര്‍ശനങ്ങളില്‍നിന്ന് പാഠമുള്‍ക്കൊണ്ടെന്നോണമാണ് മനോഹര്‍ പരീക്കറിന്റെ അഭാവം സൃഷ്ടിച്ച രാഷ്ട്രീയം സാഹചര്യം മുതലെടുക്കാന്‍ കോണ്‍ഗ്രസ് രംഗത്തിറങ്ങിയത്. എന്നാല്‍ അമിത് ഷായുടെ നേരിട്ടുള്ള ഇടപെടല്‍ കോണ്‍ഗ്രസ്സിന്റെ മോഹങ്ങള്‍ ഉടച്ചു കളഞ്ഞിരിക്കുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ മറ്റു ബിജെപി നേതാക്കളെയൊന്നും അംഗീകരിക്കാന്‍ തയ്യാറാവാതിരുന്ന പ്രാദേശിക പാര്‍ട്ടികളെ കൂടെ നിര്‍ത്താന്‍ വേണ്ടിയായിരുന്നു കേന്ദ്ര പ്രതിരോധ മന്ത്രിയായ മനോഹര്‍ പരീക്കറിനെ ഗോവന്‍ മുഖ്യമന്ത്രിയായി ബിജെപി നിയോഗിച്ചത്.

അസുഖ ബാധിതനായി മനോഹര്‍ പരീക്കര്‍

അസുഖ ബാധിതനായി മനോഹര്‍ പരീക്കര്‍

അസുഖ ബാധിതനായി മനോഹര്‍ പരീക്കര്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലാണ്. ഈ സമയത്താണ് സംസ്ഥാനത്ത് സവിശേഷമായ രാഷ്ട്രീയ സാഹചര്യം ഉരുത്തിരിഞ്ഞ് വന്നത്. മനോഹര്‍ പരീക്കറിന് പകരം മറ്റൊരാളെ മുഖ്യമന്ത്രിയായി അംഗീകരിക്കാന്‍ പ്രാദേശിക പാര്‍ട്ടികള്‍ തയ്യാറാവാതിരുന്നതാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്.

ഭൂരിപക്ഷം തെളിയിക്കാന്‍ തയ്യാറാകണം

ഭൂരിപക്ഷം തെളിയിക്കാന്‍ തയ്യാറാകണം

ഇതോടൊപ്പം തന്നെയാണ് ബിജെപി സര്‍ക്കാര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ തയ്യാറാകണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തുന്നത്. ഏറ്റവും വലിയ ഒറ്റകക്ഷികളായ തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തുകയും ചെയ്തു.

ഗോവന്‍ വിഷയത്തില്‍ ഇടപെടുന്നു

ഗോവന്‍ വിഷയത്തില്‍ ഇടപെടുന്നു

ഇതോടെയാണ് ദേശീയ അധ്യക്ഷന്‍ അമിത് ഷാ തന്നെ ഗോവന്‍ വിഷയത്തില്‍ നേരിട്ട് ഇടപെട്ടത്. അമിത് ഷാ നടത്തിയ നീക്കങ്ങള്‍ക്കൊടുവില്‍ സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ക്ക് അയവ വരുന്നെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.

ഡെപ്യൂട്ടി മുഖ്യമന്ത്രി

ഡെപ്യൂട്ടി മുഖ്യമന്ത്രി

സംസ്ഥാനത്തെ ബിജെപി നേതാക്കളുമായും പ്രാദേശിക പാര്‍ട്ടി നേതാക്കളുമായും അമിത് ഷാ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ഡെപ്യൂട്ടി മുഖ്യമന്ത്രിയെ നിയമിക്കാന്‍ തീരുമാനമായിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉടന്‍ തന്നെ ഇതു സംബന്ധിച്ച അന്തിമ തീരുമാനം ബിജെപി പുറത്തുവിടും.

പരാജയപ്പെടും

പരാജയപ്പെടും

പ്രത്യേക നിയമസഭ വിളിച്ച് കൂട്ടി പരീക്കര്‍ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയാല്‍ പരാജയപ്പെടുമെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. വിശ്വാസ വോട്ടെടുപ്പില്‍ ബിജെപി അംഗങ്ങള്‍വരെ കൂറുമാറുമെന്ന് കോണ്‍ഗ്രസ് സൂചന കോണ്‍ഗ്രസ്സ് നല്‍കിയിരുന്നു.

21 അംഗങ്ങളുടെ പിന്തുണ

21 അംഗങ്ങളുടെ പിന്തുണ

സഭയില്‍ വിശ്വാസവോട്ടെടുപ്പ് നടക്കുകയാണെങ്കില്‍ അതിനെ മറികടക്കാന്‍ 21 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. നിലവില്‍ ബിജെപിക്ക് 23 അംഗങ്ങളുടെ പിന്തുണയുണ്ട്. എന്നാല്‍ ഈ പിന്തുണയെല്ലാം ലഭിക്കുന്നത് മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രിയായി എന്ന കാരണത്താലാണ്. മറ്റാരെങ്കിലും മുഖ്യന്ത്രിയായാല്‍ തങ്ങള്‍ പിന്തുണയ്ക്കില്ലെന്നാണ് പ്രാദേശിക കക്ഷികളുടെയും സ്വതന്ത്രരുടെയും നിലപാട്.

പരീക്കര്‍ മാറിയാല്‍

പരീക്കര്‍ മാറിയാല്‍

പരീക്കര്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറിയാല്‍ പിന്തുണ പിന്‍വലിക്കുമെന്നാണ് രണ്ട് പ്രാദേശിക കക്ഷികളുടെയും നിലപാട്. അല്ലെങ്കില്‍ മുഖ്യമന്ത്രി പദം തങ്ങള്‍ക്ക് കിട്ടണമെന്നു മഹാരാഷ്ട്രവാദി ഗോമന്‍തക് പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെടുന്നു. ഇതിന് ബിജെപി തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് ദേശീയ പ്രസിഡന്റ് അമിതാ ഷാ തന്നെ ഗോവന്‍ രാഷ്ട്രീയത്തില്‍ നേരിട്ട് ഇടപെട്ടത്.

ഫോണില്‍ ബന്ധപ്പെട്ടു

ഫോണില്‍ ബന്ധപ്പെട്ടു

കോണ്‍ഗ്രസ് പക്ഷത്തേക്ക് ചേക്കേറുമെന്ന് സൂചനയുള്ള ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി നേതാവ് വിജയ് സര്‍ദേശായിയെ അമിത് ഷാ കഴിഞ്ഞ ദിവസം ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പരീക്കറുടെ അഭാവത്തില്‍ ഭരണ പ്രതിസന്ധി ഉണ്ടാക്കരുതെന്ന് അദ്ദേഹം സര്‍ദേശായിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

എന്ത് വിലകൊടുത്തും

എന്ത് വിലകൊടുത്തും

എന്ത് വിലകൊടുത്തും സംസ്ഥാനത്തെ ബിജെപി ഭരണം നിലനിര്‍ത്തണമെന്ന നിര്‍ദ്ദേശമാണ് അമിത് ഷാ സംസ്ഥാന നേതാക്കള്‍ക്ക് നല്‍കുന്നത്. മുഖ്യമന്ത്രി പദത്തിന് വേണ്ടി സഖ്യം പൊളിക്കാന്‍ കൂട്ടുനില്‍ക്കരുതെന്നാണ് അമിത് ഷാ ഇടഞ്ഞി നില്‍ക്കുന്ന പ്രാദേശിക കക്ഷികളോട് ആവശ്യപ്പെടുന്നത്.

മുന്നറിയിപ്പ്

മുന്നറിയിപ്പ്

സഖ്യം നിലനിര്‍ത്താനും പ്രാദേശിക കക്ഷി നേതാക്കളുമായു്ള്ള ബന്ധം വഷളാകാതെ നോക്കണമെന്നും അമിത് ഗോവയിലെ നേതാക്കള്‍ക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.മധ്യപ്രദേശ്, രാജസ്ഥാന്‍, മിസോറാ, ചത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്ത ഘട്ടത്തില്‍ ഗോവയില്‍ ബിജെപിക്ക് അധികാരം നഷ്ടപ്പെട്ടാല്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അത് ബിജെപിയെ പ്രതികൂലമായി ബാധിക്കും.

വിജയിക്കാന്‍ കഴിഞ്ഞിരിക്കുന്നു

വിജയിക്കാന്‍ കഴിഞ്ഞിരിക്കുന്നു

ഈ സാഹചര്യത്തില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കുന്നതിന് മുമ്പുള്ള ദിനങ്ങള്‍ ബിജെപിയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ്. ഇടഞ്ഞു നില്‍ക്കുന്നവരെ മെരുക്കി ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങളാണ് ഈ ദിനങ്ങളില്‍ ബിജെപി നടത്തുന്നത്. അതില്‍ ഒരുപരിധിവരെ വിജയിക്കാന്‍ കഴിഞ്ഞിരിക്കുന്നു എന്ന ആത്മവിശ്വാസത്തിലാണിപ്പോള്‍ ബിജെപി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+