കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും കൊവിഡ് വരവ്..? ചൈനയിലെ സാഹചര്യം പാഠമാക്കണം; അടിയന്തരയോഗം വിളിച്ച് കേന്ദ്രം

Google Oneindia Malayalam News

ന്യൂദല്‍ഹി: ചൈനയില്‍ കൊവിഡ് വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ കനത്ത ജാഗ്രതാ നിര്‍ദേശം. കൊവിഡ് സ്ഥിരീകരണത്തിന്റേയും മരണത്തിന്റേയും അമ്പരപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് ചൈനയില്‍ നിന്ന് അനുദിനം പുറത്ത് വരുന്നത്. ഈ സാഹചര്യത്തില്‍ കര്‍ശന നിര്‍ദേശമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇന്ന് ഉന്നത ഉദ്യോഗസ്ഥരുമായും വിദഗ്ധരുമായും ചേര്‍ന്ന് അവലോകന യോഗം നടത്തും.

സംസ്ഥാനങ്ങളോട് എല്ലാ കൊവിഡ് പോസ്റ്റീവ് സാംപിളുകളും ഇന്‍സാകോഗ് ജീനോം സീക്വന്‍സിംഗ് ലാബുകളിലേക്ക് ദിവസവും അയയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ കൊവിഡ് വകഭേദങ്ങളെ കുറിച്ച് പഠിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഫോറമാണ് ഇന്‍സാകോഗ്.

1

ചൈനയെ കൂടാതെ ജപ്പാന്‍, അമേരിക്ക, കൊറിയ, ബ്രസീല്‍ എന്നിവിടങ്ങളിലും പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ കൊവിഡ് വകഭേദങ്ങള്‍ ട്രാക്ക് ചെയ്യുന്നതിന് പോസിറ്റീവ് കേസ് സാമ്പിളുകളുടെ മുഴുവന്‍ ജീനോം സീക്വന്‍സിംഗും തയ്യാറാക്കേണ്ടത് അത്യാവശ്യമാണ് എന്നാണ് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നത്.

'നിറമല്ല മനുഷ്യനെ നിര്‍ണയിക്കുന്നത്'; ടിജി മോഹന്‍ദാസിന് ശിവന്‍കുട്ടിയുടെ മറുപടി'നിറമല്ല മനുഷ്യനെ നിര്‍ണയിക്കുന്നത്'; ടിജി മോഹന്‍ദാസിന് ശിവന്‍കുട്ടിയുടെ മറുപടി

2


ഇതുവഴി രാജ്യത്ത് പ്രചരിക്കുന്ന പുതിയ വകഭേദങ്ങളെ സമയബന്ധിതമായി കണ്ടെത്താം എന്നും അതിനായി ആവശ്യമായ പൊതുജനാരോഗ്യ നടപടികള്‍ ഏറ്റെടുക്കാന്‍ സഹായിക്കുകയും ചെയ്യും എന്നും രാജേഷ് ഭൂഷണ്‍ എഴുതി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 112 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച ഇത് 181 ആയിരുന്നു. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം നിലവില്‍ 3,490 ആണ്.

ഓര്‍ഡര്‍ ചെയ്തത് ലക്ഷങ്ങളുടെ മാക്ബുക്ക്, കിട്ടിയത് ഡോഗ് ഫുഡ്..! പരാതി പറഞ്ഞപ്പോളുള്ള മറുപടി കേട്ടോഓര്‍ഡര്‍ ചെയ്തത് ലക്ഷങ്ങളുടെ മാക്ബുക്ക്, കിട്ടിയത് ഡോഗ് ഫുഡ്..! പരാതി പറഞ്ഞപ്പോളുള്ള മറുപടി കേട്ടോ

3

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മൂന്ന് കൊവിഡ് മരണങ്ങള്‍ രേഖപ്പെടുത്തി. കേരളത്തില്‍ രണ്ട് പേരും മഹാരാഷ്ട്രയില്‍ ഒരാളുമാണ് കഴിഞ്ഞ ദിവസം മരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് മരണം 5,30,677 ആണ്. അതേസമയം രാജ്യവ്യാപകമായ വാക്‌സിനേഷന്‍ ഡ്രൈവിന് കീഴില്‍ ഇതുവരെ 220 കോടി ഡോസ് കൊവിഡ് വാക്സിന്‍ നല്‍കിയിട്ടുണ്ട്. കര്‍ശനമായ ലോക്ക്ഡൗണുകളും കൂട്ട പരിശോധനകളും ഏര്‍പ്പെടുത്തിയ സീറോ കൊവിഡ് നയത്തില്‍ നിന്ന് പെട്ടെന്ന് മാറിയതിന് ശേഷമാണ് ചൈനയില്‍ കൊവിഡ് കൂടാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ട്.

ഉര്‍ഫി ജാവേദ് ദുബായില്‍ കസ്റ്റഡിയില്‍..? ഗ്ലാമറസ് വസ്ത്രധാരണം വിനയായോ..?ഉര്‍ഫി ജാവേദ് ദുബായില്‍ കസ്റ്റഡിയില്‍..? ഗ്ലാമറസ് വസ്ത്രധാരണം വിനയായോ..?

4

വിവിധ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച് സമീപകാല കേസുകളുടെ വര്‍ദ്ധനവിനെ തുടര്‍ന്ന് ആശുപത്രികളെല്ലാം രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കൊവിഡ് ബാധിച്ച് മരിച്ചവരെ സംസ്‌കരിക്കാന്‍ ശ്മശാനങ്ങള്‍ അധികസമയം പ്രവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വൈറസിന്റെ പുരോഗതി ട്രാക്കുചെയ്യുന്നത് അസാധ്യമാണെന്ന് ചൈനീസ് അധികൃതര്‍ പറയുന്നു

English summary
amid increase in covid in China, cental government will hold a review meeting today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X