കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അത് വേണ്ട, ബാലാസാഹേബിന്റെ പേര് തൊട്ട് കളിക്കേണ്ട'; വിമതര്‍ക്കെതിരെ പ്രമേയം പാസാക്കി ശിവസേന

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ വിമതരെ പ്രതിരോധിക്കാന്‍ പുതിയ നീക്കവുമായി ശിവസേന. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ശിവസേനയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗം ഏകനാഥ് ഷിന്‍ഡെയും വിമത എം എല്‍ എമാരും പാര്‍ട്ടി സ്ഥാപകന്‍ ബാലാസാഹേബ് താക്കറെയുടെ പേര് ഉപയോഗിക്കുന്നത് തടയാന്‍ പ്രമേയം പാസാക്കി.

ശിവസേനയുടേയും ബാലാസാഹേബിന്റെയും പേര് മറ്റൊരു വിഭാഗവും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.ബാലാസാഹേബ് താക്കറെ സ്ഥാപിച്ച ശിവസേനയുടെ താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമാകുന്ന തരത്തില്‍ രൂപകല്പന ചെയ്ത ഏകനാഥ് ഷിന്‍ഡെയുടെ കീഴിലുള്ള എം എല്‍ എമാരുടെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളും പെരുമാറ്റവും കണക്കിലെടുത്ത്, കുറ്റക്കാരായ എം എല്‍ എമാര്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുമെന്ന് ഞങ്ങള്‍ സംശയിക്കുന്നു.

sD

ശിവസേനയുടെയോ ബാലാസാഹേബിന്റെയോ പേര് ദുരുപയോഗം ചെയ്തുകൊണ്ട് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്, തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തില്‍ പറയുന്നു. ഏകനാഥ് ഷിന്‍ഡെയും കൂട്ടരും അവര്‍ ആഗ്രഹിക്കുന്ന ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി സ്ഥാപിക്കുന്നതില്‍ നിന്ന് ഞങ്ങള്‍ക്ക് തടയാനാവില്ലെങ്കിലും, ശിവസേനയുടെയോ ബാലാസാഹെബിന്റെയോ പേരുകളില്‍ അത്തരം ഏതെങ്കിലും പാര്‍ട്ടി സൃഷ്ടിക്കപ്പെടുന്നതിനെ ഞങ്ങള്‍ ശക്തമായി എതിര്‍ക്കുന്നു.

എല്ലാം ആ ചിരിയിലുണ്ടല്ലോ; ഹണി റോസിന്റെ കിടിലന്‍ ചിത്രങ്ങള്‍ കണ്ടോ

ഇക്കാര്യം നിങ്ങളെ മുന്‍കൂട്ടി അറിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ശിവസേനയില്‍ നിന്ന് കൂറുമാറിയവരില്‍ നിന്ന് അത്തരത്തിലുള്ള എന്തെങ്കിലും നീക്കം ഉണ്ടായേക്കാം എന്നും ഞങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുന്നു,' കത്തില്‍ പറയുന്നു. നേരത്തെ ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമത എം എല്‍ എമാര്‍ തങ്ങളുടെ ഗ്രൂപ്പിന് 'ശിവസേന ബാലാസാഹേബ്' എന്ന് പേരിടാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഷിന്‍ഡെയുടെ കലാപം കണക്കിലെടുത്ത് പാര്‍ട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് ഉദ്ധവ് താക്കറെയെ സംഘടനയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കാന്‍ അധികാരപ്പെടുത്തിയിട്ടുണ്ട്. ഷിന്‍ഡെയ്ക്കൊപ്പം അതൃപ്തിയുള്ള മറ്റൊരു പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ രാംദാസ് കദമും നടപടി നേരിടേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുവരും ദേശീയ എക്സിക്യൂട്ടീവിലെ അംഗങ്ങളാണ്.

'ഞങ്ങള്‍ക്ക് നിങ്ങളുടെ സുരക്ഷ വേണ്ട, ഗെയിറ്റിന് പുറത്ത് നിന്നോണം'; പൊലീസിനോട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍'ഞങ്ങള്‍ക്ക് നിങ്ങളുടെ സുരക്ഷ വേണ്ട, ഗെയിറ്റിന് പുറത്ത് നിന്നോണം'; പൊലീസിനോട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

കദമിന്റെ മകനും എം എല്‍ എയുമായ യോഗേഷ് കദം ഗുവാഹത്തിയിലെ വിമത ക്യാമ്പില്‍ ചേര്‍ന്നിരുന്നു. 16 വിമത എം എല്‍ എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന നേരത്തെ ഹര്‍ജി നല്‍കിയിരുന്നു. മഹാരാഷ്ട്ര നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാളാണ് ശനിയാഴ്ച വിമത എംഎല്‍എമാര്‍ക്കെതിരെ നോട്ടീസ് നല്‍കിയത്.

വിമത എം എല്‍ എമാരോട് ആവശ്യമായ എല്ലാ രേഖകളും സഹിതം ജൂണ്‍ 27 ന് വൈകുന്നേരം 5 മണിയ്ക്ക് മുന്‍പ് രേഖാമൂലം മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച നടന്ന നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാത്തതിന് 16 സേനാംഗങ്ങളെ അയോഗ്യരാക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടിരുന്നു.

English summary
amid maharashtra crisis a resolution passed to stop the use of Balasaheb Thackeray's name by rebels
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X