തമിഴ്‌നാട്ടില്‍ പൊട്ടിത്തെറി; ശശികലയും ദിനകരനും പുറത്ത്? ഇപിഎസും ഒപിഎസും ദില്ലിയിലേക്ക്!!

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

ചെന്നൈ: തമിഴ്‌നാട്ടില്‍ നിന്നു വ്യത്യസ്തമായ രാഷ്ട്രീയ വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. അണ്ണാഡിഎംകെ ഇരുവിഭാഗങ്ങള്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കാന്‍ ഏകദേശ ധാരണയായി. ഇതിന് ശക്തിപകര്‍ന്നുകൊണ്ട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ശശികലയ്ക്കും സഹോദരപുത്രന്‍ ടിടിവി ദിനകരനുമെതിരേ പ്രമേയം പാസാക്കി.

ശശികലയ്ക്ക് അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി പദവി നല്‍കിയത് താല്‍ക്കാലികമാണെന്ന് പ്രേമയം വ്യക്തമാക്കുന്നു. മാത്രമല്ല, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായ ദിനകരന്റെ തീരുമാനങ്ങള്‍ പാര്‍ട്ടിയുടെതല്ലെന്നും പ്രമേയത്തില്‍ പറയുന്നു. ഐക്യപ്പെടാനും മന്ത്രിസഭ അഴിച്ചുപണിയാനും ധാരണയായിട്ടുണ്ട്. അന്തിമഘട്ട ചര്‍ച്ചകള്‍ വ്യാഴാഴ്ച വൈകീട്ട് ദില്ലിയിലായിരിക്കും.

അണ്ണാ ഡിഎംകെയിലെ ഇരുവിഭാഗം

അണ്ണാ ഡിഎംകെയിലെ ഇരുവിഭാഗം

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവുമാണ് അണ്ണാ ഡിഎംകെയിലെ ഇരുവിഭാഗങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഔദ്യോഗിക വിഭാഗത്തിന്റെ നേതാവായ പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കിയിരുന്നെങ്കിലും പാര്‍ട്ടി പദവികള്‍ ശശികല പിടിച്ചുവച്ചിരുന്നു.

ശശികലയെ മാറ്റണം

ശശികലയെ മാറ്റണം

ഇതാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ പോര് രൂക്ഷമാകാന്‍ ഇടയാക്കിയത്. ശശികലയെയും കുടുംബത്തെയും പാര്‍ട്ടിയില്‍ നിന്നു അകറ്റിയാല്‍ മാത്രമേ ഇരുവിഭാഗങ്ങളുടെ ഐക്യ സാധ്യമാകൂവെന്ന് പനീര്‍ശെല്‍വം വ്യക്തമാക്കിയിരുന്നു.

ഐക്യചര്‍ച്ച അന്തിമഘട്ടത്തില്‍

ഐക്യചര്‍ച്ച അന്തിമഘട്ടത്തില്‍

ഈ പശ്ചാത്തലത്തിലാണ് ശശികലയെയും ദിനകരനെയും അവഗണിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന യോഗം പ്രമേയം പാസാക്കുന്നത്. പനീര്‍ശെല്‍വം വിഭാഗവുമായുള്ള ഐക്യചര്‍ച്ചകളും അന്തിമഘട്ടത്തിലേക്ക് കടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒപിഎസ് ഉപമുഖ്യമന്ത്രി

ഒപിഎസ് ഉപമുഖ്യമന്ത്രി

പുതിയ ഐക്യ ഫോര്‍മുല തയ്യാറാക്കിയിട്ടുണ്ട്. ഇതുപ്രകാരം മുഖ്യമന്ത്രിയായി പളനിസ്വാമി തുടരും. ഉപമുഖ്യമന്ത്രി പദവി പനീര്‍ശെല്‍വത്തിന് നല്‍കും. കൂടാതെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവിയും പനീര്‍ശെല്‍വത്തിന് കിട്ടും.

ലയനം അടുത്താഴ്ച പ്രഖ്യാപിക്കും

ലയനം അടുത്താഴ്ച പ്രഖ്യാപിക്കും

ഐക്യചര്‍ച്ചകള്‍ വേഗത്തില്‍ നടത്തി ലയനം അടുത്താഴ്ച പ്രഖ്യാപിക്കുമെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരങ്ങള്‍. എന്നാല്‍ ഇതുസംബന്ധിച്ച് ഇരുവിഭാഗം നേതാക്കളും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ദിനകരന്റെ വാക്കുകള്‍ പാര്‍ട്ടിയുടേതല്ല

ദിനകരന്റെ വാക്കുകള്‍ പാര്‍ട്ടിയുടേതല്ല

ദിനകരന്റെ നേതൃത്വത്തിലുള്ള നേതാക്കള്‍ ഇറക്കുന്ന പ്രസ്താവനകള്‍ പാര്‍ട്ടിയുടെത് അല്ലെന്നും പാര്‍ട്ടിക്ക് അവരുമായി ബന്ധമില്ലെന്നും വ്യാഴാഴ്ച പാസാക്കിയ പ്രമേയം പറയുന്നു. പനീര്‍ശെല്‍വം വിഭാഗത്തിലെ രണ്ടു പ്രമുഖരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

പ്രധാന പദവികള്‍ കിട്ടും

പ്രധാന പദവികള്‍ കിട്ടും

ഒപിഎസ് പക്ഷത്തെ പ്രമുഖരായ മഫോയ് കെ പാണ്ഡ്യരാജന്‍, സെമ്മലയ് എന്നിവരെയാണ് മന്ത്രിമാരാക്കുക എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഐക്യം സാധ്യമാകുമ്പോള്‍ പ്രധാന സ്ഥാനങ്ങള്‍ വേണമെന്ന് ഒപിഎസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ദിനകരനെതിരേ ഐക്യത്തോടെ

ദിനകരനെതിരേ ഐക്യത്തോടെ

കൈക്കൂലി കേസില്‍ പുറത്തിറങ്ങിയ ശേഷം അണ്ണാ ഡിഎംകെയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ദിനകരന്‍ ശ്രമിക്കുന്നുണ്ട്. ഇതാണ് ഒപിഎസ്-ഇപിഎസ് വിഭാഗങ്ങളുടെ ലയനം വേഗത്തിലാക്കിയത്. ദിനകരനെ ഒതുക്കിയില്ലെങ്കില്‍ തങ്ങള്‍ പുറത്താകുമെന്ന ഭയം ഇരുവിഭാഗങ്ങള്‍ക്കുമുണ്ട്.

ദിനകരന്റെ 64 അംഗം

ദിനകരന്റെ 64 അംഗം

122 എംഎല്‍എമാര്‍ തന്നോടൊപ്പമുണ്ടെന്ന് കഴിഞ്ഞദിവസം ദിനകരന്‍ പറഞ്ഞിരുന്നു. പിന്നീട് അദ്ദേഹം 64 അംഗ പാര്‍ട്ടി ഭാരവാഹികളുടെ പട്ടിക പുറത്തിറക്കുകയും ചെയ്തു. ഈ ഭാരവാഹികള്‍ പാര്‍ട്ടിയുടേതല്ലെന്നാണ് പളനിസ്വാമി വിഭാഗത്തിന്റെ പ്രമേയത്തില്‍ പറയുന്നത്.

നിയമനങ്ങള്‍ നിയമവിരുദ്ധം

നിയമനങ്ങള്‍ നിയമവിരുദ്ധം

ദിനകരന്റെ നിയമനങ്ങള്‍ നിയമവിരുദ്ധമാണെന്ന് പ്രമേയം വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം പ്രഖ്യാപിച്ച ഭാരവാഹികള്‍ ഔദ്യോഗികമല്ല എന്നാണ് പ്രമേയത്തില്‍ പറയുന്നത്. പളനിസ്വാമി-പനീര്‍ശെല്‍വം വിഭാഗങ്ങള്‍ ഐക്യപ്പെടുന്ന കാഴ്ചയാണിപ്പോള്‍ തമിഴകത്ത്.

ദില്ലിയിലേക്ക് പോകും

ദില്ലിയിലേക്ക് പോകും

ഒപിഎസ്-ഇപിഎസ് വിഭാഗങ്ങളിലെ പ്രമുഖര്‍ വ്യാഴാഴ്ച വൈകീട്ട് ദില്ലിയിലേക്ക് പോകും. ഉപരാഷ്ട്രപതിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനാണിത്. ദില്ലിയില്‍ വച്ച് വിശദമായ അന്തിമ ചര്‍ച്ച നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

പനീര്‍ശെല്‍വത്തിന് ഉപമുഖ്യമന്ത്രി പദവി നല്‍കുമെന്നാണ് പുറത്തുവരുന്ന ഒരു വിവരം. മറ്റൊന്ന് പാര്‍ട്ടി നിയന്ത്രണം പൂര്‍ണമായും അദ്ദേഹത്തെ ഏല്‍പ്പിക്കുമെന്നാണ്. ഇതിന് വേണ്ടി പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തില്‍ ഏഴംഗ സമിതി രൂപീകരിക്കും. തിരഞ്ഞെടുപ്പ് വരെ ഇവരായിരിക്കും പാര്‍ട്ടിയെ നിയന്ത്രിക്കുക എന്ന റിപ്പോര്‍ട്ടുമുണ്ട്.

English summary
Amid AIADMK Merger Talks, EPS Slams Dhinakaran’s Appointment
Please Wait while comments are loading...