ഷമിക്ക് ഹസിന്റെ മകളുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ്, പപ്പ വളരെ സ്‌നേഹമുള്ളവന്‍, ഹസിന്റെ ആരോപണങ്ങള്‍ നുണയോ?

  • Written By: Vaisakhan MK
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഉന്നയിച്ച ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ വലിയ പ്രശ്‌നങ്ങളിലേക്ക് നയിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഹസിന്‍ ജഹാന്‍ ഷമിക്കെതിരെ നിര്‍ണായക തെളിവുകള്‍ പോലീസിന് കൈാറുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഹസിന്‍ സത്യവാങ്മൂലം നല്‍കണമെന്ന് പോലീസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതോടെ ഷമി ശരിക്കും പ്രതിരോധത്തിലാവുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ഹസിന്റെ മുന്‍ ഭര്‍ത്താവും അതിലുണ്ടായ കുട്ടികളും ഇതില്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. വിഷയത്തില്‍ പുതിയൊരു ട്വിസ്റ്റാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. അതേസമയം ദയവ് ചെയ്ത് ഈ വിവാദത്തില്‍ നിന്ന് തങ്ങളെ മാറ്റിനിര്‍ത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹസിന്റെ മക്കള്‍

ഹസിന്റെ മക്കള്‍

മുന്‍ ഭര്‍ത്താവ് ഷെയ്ഖ് സെയ്ഫുദ്ദീനുമായുള്ള ബന്ധത്തില്‍ ഇവര്‍ക്ക് രണ്ടുമക്കളാണുള്ളത്. ഇവര്‍ നേരത്തെ സെയ്ഫുദ്ദീനുമായുള്ള ബന്ധം പിരിഞ്ഞ ശേഷം ഹസിനൊപ്പമായിരുന്നു താമസം. രണ്ടുപേരും സ്‌കൂളില്‍ പഠിക്കുകയാണ്. ഹസിന്‍ ഷമിയെ വിവാഹം ചെയ്ത ശേഷം ഇവര്‍ സെയ്ഫുദ്ദീന്റെ വീട്ടിലേക്ക് മാറി താമസിക്കുകയായിരുന്നു. എന്നാല്‍ ഹസിന്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്ന ഇവര്‍ അടുത്ത ദിവസമാണ് അറിഞ്ഞത്. എന്നാല്‍ വിഷയത്തില്‍ നിശബ്ദരായിട്ട് ഇരിക്കാനാണ് ഇവര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഹസിന്റെ ആരോപണങ്ങള്‍ ഇവരുടെ വ്യക്തിജീവിതത്തെ കൂടി ബാധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഷമി ഓഡിയോ ക്ലിപ്പിങ്ങില്‍ പറയുന്ന കാര്യം സത്യമാണോയെന്ന് ഇവരോടും മാധ്യമപ്രവര്‍ത്തകരടക്കമുള്ളവര്‍ ചോദിക്കുന്നുണ്ട്.

പപ്പ വളരെ നല്ലവനാണ്

പപ്പ വളരെ നല്ലവനാണ്

സെയ്ഫുദ്ദീന്‍ കൊല്‍ക്കത്തയിലെ സുരിയില്‍ പലചരക്ക് നടത്തുകയാണ്. 2010ലാണ് താനുമായുള്ള ബന്ധം ഹസിന്‍ വേര്‍പിരിഞ്ഞതെന്ന് സെയ്ഫുദ്ദീന്‍ പറയുന്നു. ഷമിയുമായുള്ള വിവാഹം കഴിഞ്ഞെങ്കിലും തന്റെ മക്കള്‍ ഹസിന്റെ വീട്ടില്‍ പോവാറുണ്ടായിരുന്നെന്ന് സെയ്ഫുദ്ദീന്‍ പറയുന്നു. ഷമി ഏറ്റവും നന്നായി സ്‌നേഹിക്കുന്ന ഒരാളാണെന്ന് ഹസിന്റെ മകള്‍ പറയുന്നു. ഇവര്‍ സ്‌നേഹത്തോടെ ഷമിയെ പപ്പാ എന്നാണ് വിളിച്ചിരുന്നത്. വളരെ നല്ലവനാണ് ഷമിയെന്നും ഇവര്‍ പറയുന്നു.അതേസമയം ഇപ്പോഴത്തെ പ്രശ്‌നം എന്തിന്റെ പേരിലാണെന്ന് അറിയില്ലെന്നും ഇവര്‍ പറയുന്നു. ഇപ്പോഴത്തെ പ്രശ്‌നം ഏത്രയും പെട്ടെന്ന് പരിഹരിച്ച് അവര്‍ ഒന്നാകണമെന്നാണ് പ്രാര്‍ത്ഥനയെന്ന് ഹസിന്റെ മൂത്ത മകള്‍ പറയുന്നു.

ചോദ്യങ്ങള്‍ പ്രശ്‌നമാണ്....

ചോദ്യങ്ങള്‍ പ്രശ്‌നമാണ്....

വിവാദം ഉണ്ടായപ്പോള്‍ അക്കാര്യം ആരും തങ്ങളോട് പറഞ്ഞിരുന്നില്ലെന്ന് ഹസിന്റെ ഇളയ മകള്‍ പറയുന്നു. പിന്നീട് ഇത് വലിയ വിഷയമായപ്പോഴാണ് എല്ലാവരും ശ്രദ്ധിക്കാന്‍ ആരംഭിച്ചത്. എന്നാല്‍ ഇത് വലിയ ശല്യമായെന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കൂടിയായ മൂത്ത മകള്‍ പറയുന്നു. പലരും തന്നെ വിഷമത്തിലാക്കുന്ന ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. ഒന്നിനും ഉത്തരം പറയാന്‍ പോലും അറിയില്ലായിരുന്നു. എന്റെ സഹപാഠികള്‍ ഈ വിഷയത്തെ കുറിച്ച് പപ്പായോട് ചോദിച്ചോ, ഇനി ശരിക്കും പപ്പാ സ്ത്രീ ലമ്പടനാണോ എന്ന് വരെ ചോദിച്ചു. ഇതെല്ലാം ഞങ്ങള്‍ രണ്ടുപേരെയും മാനസികമായി വല്ലാതെ തളര്‍ത്തിയെന്ന് മൂത്ത മകള്‍ പറയുന്നു. ഇവര്‍ വീണ്ടും ഒന്നിക്കുക മാത്രമാണ് പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാനുള്ള ഏക വഴിയെന്ന് കുട്ടികള്‍ പറയുന്നു.

ഇതൊക്കെ എന്ന് തീരും

ഇതൊക്കെ എന്ന് തീരും

ഈ പ്രശ്‌നങ്ങളൊക്കെ കുട്ടികളെ ബാധിച്ചതില്‍ വലിയ സങ്കടമുണ്ടെന്ന് ഹസിന്റെ പിതാവ് പറയുന്നു. ഓരോ ദിവസവും ഞങ്ങളെ തേടിയെത്തുന്ന ചോദ്യങ്ങള്‍ എന്ന് അവസാനിക്കുമെന്ന് പിതാവ് ഹസന്‍ ചോദിക്കുന്നു. അതേസമയം വിവാദങ്ങള്‍ തനിക്കും പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന് സെയ്ഫുദ്ദീന്‍ പറയുന്നു. തന്റെ കടയിലെത്തുന്ന എല്ലാവര്‍ക്കും ഈ വിഷയത്തെ കുറിച്ചാണ് അറിയേണ്ടത്. ഒരാള്‍ പോലും ഈ വിഷയത്തെ അവഗണിക്കുന്നില്ല. ഇത് തന്നെ വല്ലാതെ ദേഷ്യം പിടിപ്പിക്കുന്നുണ്ട്. ഞാന്‍ ഒരു ബന്ധവുമില്ലാത്ത വ്യക്തിയാണ് ഷമി. എനിക്കയാളെ നേരിട്ട് അറിയുക പോലുമില്ല. പിന്നെങ്ങനെ അദ്ദേഹത്തെ പറ്റി എനിക്ക് പറയാന്‍ പറ്റും. അവര്‍ പരസ്പരമുള്ള പ്രശ്‌നങ്ങള്‍ സംസാരിച്ച് തീര്‍ക്കട്ടെ. മാധ്യമങ്ങള്‍ക്ക് വെറുതെ വിവാദ വിഷയം കൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും സെയ്ഫുദ്ദീന്‍ പറഞ്ഞു.

വധ ഭീഷണി... മുഖ്യമന്ത്രി മമതാ ബാനര്‍ജിയോട് സഹായം അഭ്യര്‍ത്ഥിച്ച് ഹസിന്‍ ജഹാന്‍!!

ഷമിക്ക് രക്ഷയില്ല...ക്രിക്കറ്റ് സംഘടനയും കൈവിട്ടു, അന്വേഷണം ഉണ്ടാകും, വിലക്ക് വരുമോ?

തണ്ടൊടിഞ്ഞ് താമര, ഉപതിരഞ്ഞെടുപ്പില്‍ തോറ്റ് തുന്നംപാടി, യുപിയില്‍ എസ്പി, ബീഹാറില്‍ ആര്‍ജെഡി

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
amid mohammed shami hasin jahan saga elder daughter calls for peace

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്