പുതിയ കോവിഡ് വകഭേദം; ഇന്ത്യയിലും ജാഗ്രതാ നിര്‍ദ്ദേശം, വിദേശ യാത്രക്കാരെ കര്‍ശനമായി പരിശോധിക്കണം
ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കോവിഡ് വകഭേദത്തിന്റെ പശ്ചാതലത്തില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും മറ്റ് അപകടസാധ്യതയുള്ള രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാരെ കര്‍ശനമായി പരിശോധിക്കണമെന്ന് ഇന്ത്യ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി.
ഈ മാസമാദ്യത്തില്‍ യാത്രാ നിയന്ത്രണങ്ങള്‍ക്ക് ഇളവ് ഏര്‍പ്പെടുത്തിയിരുന്നു ഈ സാഹചര്യത്തിലാണ് പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ബി.1.1.529 എന്ന പുതിയ കോവിഡ് വകഭേദം വളരെ അപകടകാരിയാണെന്നും ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

പുതിയ കോവിഡ് വകഭേദത്തിന് ഉയര്‍ന്ന പകര്‍ച്ച സാധ്യയതുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അതിനാല്‍ അന്താരാഷ്ട്ര യാത്രകള്‍ക്ക് രാജ്യം നല്‍കിയ ഇളവുകള്‍ പൊതുജനാരോഗ്യത്തെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു. ഏഷ്യയിലെ മറ്റ് രാജ്യങ്ങള്‍ അതിര്‍ത്തികളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനും, യാത്രക്കാരില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും ശ്രമിക്കുമ്പോള്‍ ഇന്ത്യ ഇതുവരെ ഒരു മാര്‍ഗവും സ്വീകരിക്കുന്നില്ലെന്ന് ഉയര്‍ന്ന സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രാലയം പൂര്‍ണ്ണമായും പഠിച്ചിട്ടില്ലെന്നും വൃത്തങ്ങള്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയിലേക്കുള്ള വിദേശ സഞ്ചാരികളെ നിയന്ത്രിക്കുമോ എന്ന ചോദ്യത്തിന് ഇന്ത്യ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ലെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൊറോണ രോഗികളുടെ വര്‍ധനവില്‍ ലോക രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ, ഈ ആഴ്ചയിലെ റിപ്പോര്‍ട്ട് പ്രകാരം കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവാണ് രേഖപ്പെടുത്തിയത്. വര്‍ധിച്ചുവരുന്ന പ്രതിരോധ കുത്തിവെപ്പുകളാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് വരുത്താന്‍ സാധിച്ചതെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്. ഇന്ത്യയില്‍ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 34.56 മില്യണാണ്. സപ്തംബര്‍ മുകലാണ് ഇന്ത്യയില്‍ പ്രതിദിന കോവിഡ് രേഗികളുടെ എണ്ണത്തില്‍ കുറവ് വന്നത്.

മൊത്തം 99 രാജ്യങ്ങളിലേക്കുള്ള അതിര്‍ത്തികളാണ് ഇന്ത്യ തുറന്നത്. അതില്‍ യൂറോപ്പ്, ചൈന, ന്യൂസിലാന്റ്, ബ്രിട്ടന്‍ ദക്ഷിണാഫ്രിക്ക എന്നിവയുള്‍പ്പെടുന്ന രാജ്യങ്ങള്‍ അപകടസാധ്യതയുള്ള രാജ്യങ്ങളാണ് ഇന്ത്യ തിരിച്ചറിഞ്ഞിട്ടുണ്ട്. പുതിയ വകഭേദത്തിന്റെ പശ്ചാതലത്തില്‍ നിക്ഷേപകര്‍ അപകടസാധ്യതയുള്ള ആസ്തികളില്‍ നിന്ന് പിന്‍വലിഞ്ഞു. ഇത് കാരണം ഇന്ന് ഇന്ത്യയിലെ ഓഹരിവിപണി രണ്ട് ശതമാനത്തോളം ഇടിഞ്ഞു.

ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും അപകടകരമായ കോവിഡ് വകഭേദമാണ് കഴിഞ്ഞ ദിവസം സൗത്ത് ആഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ബ്രിട്ടീഷ് ആെരോഗ്യ മന്ത്രാലയം അധികൃതര്‍ പറഞ്ഞു. ഈ വകഭേദത്തെ ശാസ്ത്രജ്ഞര്‍ പ്രധാനപ്പെട്ടതായി കാണുന്നുണ്ടെന്നും വാക്‌സിന്‍ മൂലം ഇതിനെ ഇല്ലാതാക്കാന്‍ സാധിക്കുമോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

ആറ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ബ്രിട്ടന്‍ വിലക്കേര്‍പ്പെടുത്തി, ആ സ്ഥലങ്ങളില്‍ നിന്ന് മടങ്ങുന്ന ബ്രിട്ടീഷ് യാത്രക്കാരോട് ക്വാറന്റൈനില്‍ പോകാന്‍ ആവശ്യപ്പെട്ടു.ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്വെ, ലെസോത്തോ, ഈശ്വതിനി എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുതിയതായി കണ്ടെത്തിയ കോവിഡ്ി വകഭേദത്തിന് മറ്റ് വൈറസുകളില്‍ നിന്ന് വ്യത്യസ്തമായി ഒരു സ്‌പൈക്ക് പ്രോട്ടീന്‍ ഉണ്ടെന്നും ബ്രിട്ടീഷ് അധികൃതര്‍ പറഞ്ഞു.
Recommended Video

ഇന്നലെയാണ് ദക്ഷിണാഫ്രിക്കയില്‍ കോവിഡിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തത്. കോവിഡിന്റെ ഏറ്റവും കുടുതല്‍ അപകടകാരിയെന്നാണ് ഇതിനെ അധികൃതര്‍ വിഷേശിപ്പിക്കുന്നത്. ഇതിനോടകം ദക്ഷിണാഫ്രിക്കയില്‍ 22 പേര്‍ക്ക് പുതിയ വകഭേദം ബാധിച്ചുവെന്ന് നാഷണല്‍ ഇന്‍സ്‌റഅറിറ്റിയൂട്ട് ഫോര്‍ കമ്മിണിക്കേബിള്‍ ഡിസീസ് അധികൃതര്‍ വ്യക്തമാക്കിത്. രോഗം ബാധിച്ചവരുടെ എണ്ണവും ടെസ്റ്റ് പോസ്റ്റീവിറ്റി നിരക്കും വര്‍ധിക്കുകയാണെന്നും എന്‍ഐസിഡി പറഞ്ഞിരുന്നു.












Click it and Unblock the Notifications