കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബിൽ മഞ്ഞുരുകുമോ? അമരീന്ദറിനെ സ്ഥാനാരോഹണ ചടങ്ങിന് ക്ഷണിക്കാൻ സിദ്ദു, അകമ്പടി സേവിച്ച് അനുയായികൾ...

Google Oneindia Malayalam News

ചണ്ഡിഗഡ്: പഞ്ചാബ് കോൺഗ്രസിൽ അമരീന്ദർ സിംഗും നവ്ജോത് സിംഗ് സിദ്ദുവും തമ്മിലുള്ള തർക്കങ്ങൾക്കിടെ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായി അധികാരമേൽക്കാനൊരുങ്ങി സിദ്ദു. വെള്ളിയാഴ്ച നടക്കുന്ന ചടങ്ങിലേക്ക് നവജോത് സിംഗ് സിദ്ധു മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിനെ ഔദ്യോഗികമായി ക്ഷണിക്കാൻ ഒരുങ്ങുകയാണ് സിദ്ദു.

ഓക്സിജന്‍ ക്ഷാമം മൂലം ആരും മരിച്ചില്ലെന്ന് കേന്ദ്രം: രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധിഓക്സിജന്‍ ക്ഷാമം മൂലം ആരും മരിച്ചില്ലെന്ന് കേന്ദ്രം: രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

1

അമരീന്ദ് സിംഗിനെതിരെ സിദ്ദു നടത്തിയ അപകീർത്തികരമായ പരാമർശങ്ങളിൽ പരസ്യമായി മാപ്പ് പറയാതെ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് സാധ്യതയില്ലെന്ന് ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവ് രവീൻ തുക്രാൽ ട്വീറ്റ് ചെയ്തിരുന്നു. നവജോത് സിംഗ് സിദ്ദുവിനു പുറമേ പഞ്ചാബ് കോൺഗ്രസിന്റെ പുതിയ നാല് വർക്കിംഗ് പ്രസിഡന്റുമാരും മുഖ്യമന്ത്രിയെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

2


പഞ്ചാബ് കോൺഗ്രസ് പ്രസിഡന്റായിരുന്ന സുനിൽ ജഖാർ ഉൾപ്പെടെയുള്ള സിദ്ധുവും മറ്റ് നേതാക്കളും ക്ഷണക്കത്ത് തയ്യാറാക്കി ഒപ്പുവെച്ചിട്ടുണ്ട്. ഇത് ഉടൻ തന്നെ ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന് അയയ്ക്കും. നവജോത് സിംഗ് സിദ്ദു ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ കാണാൻ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ടുകൾ തള്ളിക്കൊണ്ട് മാധ്യമ ഉപദേഷ്ടാവ് രവീൻ തുക്രാൽ കഴിഞ്ഞ ദിവസം ട്വിറ്ററിൽ കുറിച്ചിരുന്നു.

6

സിദ്ദുവിനെ പാർട്ടി അധ്യക്ഷനാക്കി പഞ്ചാബ് കോൺഗ്രസി താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിക്കാനുള്ള കോൺഗ്രസ് ഹൈക്കമാൻഡിന്റെ നീക്കത്തിന് തിരിച്ചടി നൽകുന്നതാണ് അമരീന്ദർ സിംഗിന്റെ ഇപ്പോഴത്തെ നിലപാട്. സിദ്ദുവിനെ പുറമേ പഞ്ചാബ് കോൺഗ്രസിന് വേണ്ടി നാല് വർക്കിംഗ് പ്രസിഡന്റുമാരെയും കോൺഗ്രസ് ഹൈക്കമാൻഡ് നിയമിച്ചിരുന്നു. സിദ്ദു അമരീന്ദറിനോട് മാപ്പ് പറയില്ലെന്നും അമരീന്ദറാണ് മാപ്പ് പറയേണ്ടതെന്നുമാണ് സിദ്ദു അനുയായികളുടെ നിലപാട്.

3


പഞ്ചാബ് കോൺഗ്രസ് പ്രസിഡന്റായിരുന്ന സുനിൽ ജഖാർ ഉൾപ്പെടെയുള്ള സിദ്ധുവും മറ്റ് നേതാക്കളും ക്ഷണക്കത്ത് തയ്യാറാക്കി ഒപ്പുവെച്ചിട്ടുണ്ട്. ഇത് ഉടൻ തന്നെ ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന് അയയ്ക്കും. നവജോത് സിംഗ് സിദ്ദു ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ കാണാൻ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ടുകൾ തള്ളിക്കൊണ്ട് മാധ്യമ ഉപദേഷ്ടാവ് രവീൻ തുക്രാൽ കഴിഞ്ഞ ദിവസം ട്വിറ്ററിൽ കുറിച്ചിരുന്നു.

4

തനിക്ക് 60 കോൺഗ്രസ് എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് നവ്ജോത് സിംഗ് അവകാശപ്പെട്ടപ്പോൾ പഞ്ചാബ് നിയമസഭയിലെ 80 എംഎൽഎമാരുടെ പിന്തുണ തനിക്കുണ്ടെന്ന് അമരീന്ദർ സിംഗ് അവകാശപ്പെടിരുന്നു. സിദ്ദുവിനെ പിന്തുണയ്ക്കുന്ന കോൺഗ്രസ് എംഎൽഎമാർ അമൃത്സറിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി ശക്തി തെളിയിച്ചിരുന്നു.

5

അമരീന്ദർ സിംഗുമായുള്ള പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കുന്നത് വരെ നവ്ജ്യോത് സിംഗ് സിദ്ദുവുമായി സംസാരിക്കില്ലെന്ന് പഞ്ചാബ് മന്ത്രി ബ്രാം മൊഹീന്ദ്രയും കഴിഞ്ഞ ദിവസവും പ്രതികരിച്ചിരുന്നു. കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട് സിദ്ദു അമൃത്സറിലേക്ക് എത്തുന്ന അതേ ദിവസമാണ് ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. അമൃത്സറിലെത്തിയ സിദ്ദുവിന് കോൺഗ്രസ് പ്രവർത്തകരും സിദ്ദു അനുകൂലികളും ഗംഭീരമായ വരവേൽപ്പാണ് നൽകിയത്.

പുത്തന്‍ മേക്കോവറില്‍ നടി ലക്ഷ്മി മേനോന്‍; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
PM Modi calls vaccinated people 'Bahubali'

English summary
Amid rift Sidhu to invite Aminder Singh for the event, he will take charge as Punjab Congress president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X