രാജ്യത്തെ 89% കേസുകളും കേരളത്തില്‍, ഇന്‍ഫ്ലുവന്‍സ പോലുള്ള അസുഖങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് കേന്ദ്രം
ന്യൂദല്‍ഹി: രാജ്യത്ത് വര്‍ധിച്ച് വരുന്ന കൊവിഡ് കേസുകള്‍ക്കിടയില്‍ ഇന്‍ഫ്ലുവന്‍സ പോലുള്ള അസുഖങ്ങള്‍ നിരീക്ഷിക്കാനും റിപ്പോര്‍ട്ട് ചെയ്യാനും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി. ജില്ലാ തലം വരെ കൊവിഡ് സാഹചര്യത്തെ കുറിച്ച് നമ്മള് നിരന്തരമായ ജാഗ്രത പുലര്‍ത്തേണ്ടത് വളരെ പ്രധാനമാണ് എന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. അതേസമയം രാജ്യത്തെ നിലവിലെ കൊവിഡ് സാഹചര്യം നിയന്ത്രണവിധേയമാണ്.
1828 കേസുകള്‍ ആണ് രാജ്യത്ത് ആക്ടീവായിട്ടുള്ളത്. കേരളത്തില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം മരണത്തിന് കാരണം സബ് വേരിയന്റ് മാത്രമല്ല ഒന്നിലധികം ആരോഗ്യപ്രശ്നങ്ങള്‍ കൂടിയാണ് എന്ന് വൈറസിന്റെ ജീനോമിക് വകഭേദങ്ങള്‍ ട്രാക്ക് ചെയ്യുന്ന ജീനോമിക് ലബോറട്ടറികളുടെ ശൃംഖലയായ INSACOG യുടെ മേധാവി ഡോ എന്‍ കെ അറോറ പറഞ്ഞു.

തങ്ങള്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും വൈറസിന്റെ എപ്പിഡെമിയോളജിയും ക്ലിനിക്കല്‍ സ്വഭാവവും പഠിക്കുകയും ചെയ്യുന്നുണ്ട് എന്ന് അറോറ പറഞ്ഞു. ശുചിത്വം പാലിക്കുന്നതിലൂടെ രോഗങ്ങള്‍ പടരാനുള്ള സാധ്യത കുറയ്ക്കുന്നതിന് ആവശ്യമായ പൊതുജനാരോഗ്യ നടപടികളും മറ്റ് ക്രമീകരണങ്ങളും ഏര്‍പ്പെടുത്തേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസിന്റെ ജെ എന്‍ 1 സബ് വേരിയന്റ് ആണ് കേരളത്തില്‍ കണ്ടെത്തിയിരിക്കുന്നത്. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ജില്ല തിരിച്ചുള്ള ഇന്‍ഫ്ലുവന്‍സ പോലുള്ള അസുഖങ്ങളും കഠിനമായ ശ്വാസകോശ സംബന്ധമായ അസുഖങ്ങളും നിരന്തരം നിരീക്ഷിക്കാനും റിപ്പോര്‍ട്ട് ചെയ്യാനും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സാമൂഹിക അവബോധം പ്രോത്സാഹിപ്പിക്കാനും കേന്ദ്രം സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ജില്ലാ തലത്തില്‍ രോഗ ലക്ഷണങ്ങള്‍ കൂടുന്നത് നിരീക്ഷിക്കണം എന്നും ആര് ടി പി സി ആര് - ആന്റിജന്‍ പരിശോധനകള്‍ കൂടുതല്‍ നടത്തണം എന്നും കേന്ദ്രം നിര്‍ദേശിച്ചു. ആശുപത്രികളിലെ സാഹചര്യം വിലയിരുത്തണം. രാജ്യത്തിലെ 89.38 ശതമാനം കൊവിഡ് കേസുകളും നിലവില്‍ കേരളത്തിലാണ് എന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് 111 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഒന്നരമാസത്തിനിടെ 1600 ല്‍ അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പത്ത് മരണവും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ മരിച്ചവര്‍ക്ക് മറ്റ് ഗുരുതര രോഗങ്ങളുണ്ടായിരുന്നു എന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. നവംബര്‍ മുതല്‍ കേസുകള്‍ കൂടുന്നുണ്ട് എന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. അതേസമയം ആശങ്ക വേണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications