കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോഡ്‌സെ പരാമര്‍ശത്തില്‍ ബിജെപിയും കേന്ദ്രസര്‍ക്കാരും ശക്തമായി അപലപിക്കുന്നതായി അമിത് ഷാ

ഗോഡ്‌സെ പരാമര്‍ശം: ബിജെപിയും കേന്ദ്രസര്‍ക്കാരും ശക്തമായി അപലപിക്കുന്നതായി അമിത് ഷാ,

  • By S Swetha
Google Oneindia Malayalam News

ദില്ലി: ഗാന്ധി ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സേയെ ദേശഭക്തനെന്ന് വിളിച്ച ബിജെപി എംപി പ്രഗ്യാസിംഗിന്റെ പരാമര്‍ശത്തെ പാര്‍ട്ടിയും സര്‍ക്കാരും അപലപിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. മുംബൈയില്‍ നടന്ന ഇക്കണോമിക് ടൈംസ് അവാര്‍ഡ് ദാന ചടങ്ങില്‍ മുതിര്‍ന്ന വ്യവസായി രാഹുല്‍ ബജാജിന്റെ അഭിപ്രായത്തിന് മറുപടി പറയുകയായിരുന്നു ഷാ. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രഗ്യയുടെ പരാമര്‍ശത്തെ ഇതിനോടകം അപലപിച്ചിട്ടുണ്ട്. മാത്രമല്ല പാര്‍ട്ടി അവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. സര്‍ക്കാരോ ബിജെപിയോ ഇത്തരം കാര്യങ്ങളെ പിന്തുണയ്ക്കുന്നില്ല. പരാമര്‍ശത്തെ ശക്തമായി അപലപിക്കുന്നതായും ഷാ പറഞ്ഞു.

അയോധ്യ കേസ്; മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് റിവ്യൂ ഹര്‍ജി നല്‍കും, വഖഫ് ബോര്‍ഡ് തീരുമാനം മറിച്ച്അയോധ്യ കേസ്; മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് റിവ്യൂ ഹര്‍ജി നല്‍കും, വഖഫ് ബോര്‍ഡ് തീരുമാനം മറിച്ച്


അതേസമയം നിലവില്‍ ഇന്ത്യയില്‍ ഒരു ഭയപ്പെടുത്തുന്ന അന്തരീക്ഷമുണ്ടെന്ന് രാഹുല്‍ ബജാജ് പറഞ്ഞു. സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ജനങ്ങള്‍ ഭയപ്പെടുന്നു. ഏത് വിമര്‍ശനത്തെയും സര്‍ക്കാര്‍ വിലമതിക്കുമെന്ന ആത്മവിശ്വാസം ജനങ്ങള്‍ക്ക് ഇപ്പോള്‍ ഇല്ലെന്നും ബജാജ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷമുണ്ടെന്ന ആരോപണം ആഭ്യന്തര മന്ത്രാലയം നിഷേധിച്ചു. ഒന്നിനെക്കുറിച്ചും ഭയപ്പെടേണ്ടതില്ല.

amit-shah19-156

മോദി സര്‍ക്കാരിനെ മാധ്യമങ്ങള്‍ നിരന്തരം വിമര്‍ശിക്കുന്നുണ്ട്. പക്ഷേ, അത്തരമൊരു അന്തരീക്ഷമുണ്ടെന്ന് നിങ്ങള്‍ പറയുകയാണെങ്കില്‍, ഇത് മെച്ചപ്പെടുത്തുന്നതിന് ഞങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും ഷാ പറഞ്ഞു. കശ്മീരിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് സംശയമുള്ളവര്‍ കുടുംബത്തോട് അവിടെ സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തണമെന്നും ഷാ പറഞ്ഞു. ഇന്ന് 630 പേര്‍ മാത്രമാണ് ജയിലില്‍ കഴിയുന്നതെന്നും അതില്‍ 112 ല്‍ താഴെ പേര്‍ മാത്രമാണ് രാഷ്ട്രീയ തടവുകാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


താന്‍ എന്തിനാണ് ഗാന്ധിയെ കൊന്നതെന്ന് ഗോഡ്‌സെ കോടതിയില്‍ നല്‍കിയ മൊഴി ഡിഎംകെ അംഗം എ രാജ ലോക്‌സഭയില്‍ വായിക്കവെ ബിജെപി എംപി പ്രഗ്യാസിംഗ് താക്കൂര്‍ നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഇതേ തുടര്‍ന്ന് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സെഷനില്‍ പാര്‍ലമെന്റ് പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് താക്കൂറിനെ ബിജെപി വിലക്കുകയും പ്രതിരോധ സമിതിയില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. മഹാത്മാഗാന്ധിയെ അപമാനിച്ചതിന് താക്കൂറിനോട് ഒരിക്കലും ക്ഷമിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പറഞ്ഞിരുന്നു.

English summary
Amit Shah and BJP condemns Pragya Singh's Godse remark.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X