Get Updates
Get notified of breaking news, exclusive insights, and must-see stories!

റെഡ്ഡി സഹോദരങ്ങള്‍ അഴിമതിക്കാര്‍, അമിത് ഷാ വേദി പങ്കിട്ടില്ല, മോദിയും പങ്കിടില്ല, ബിജെപിക്ക് ആശങ്ക!

അമിത് ഷാ ബെല്ലാരിയില്‍ റാലി നടത്തില്ല

ബെംഗളൂരു: കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് ചൂട് കാരണം പ്രധാന പാര്‍ട്ടികളെല്ലാം ഓരോ വഴിക്ക് ഓടിക്കൊണ്ടിരിക്കുകയാണ്. പ്രധാന പാര്‍ട്ടിയായ കോണ്‍ഗ്രസും ബിജെപിയും ഇപ്പോഴും ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്. ബിജെപിക്ക് എല്ലാം സാധ്യതയും രാഷ്ട്രീയ നിരീക്ഷകര്‍ പ്രവചിക്കുന്നുണ്ട്. എന്നാല്‍ ഇത്രയൊക്കെയാണെങ്കിലും പ്രശ്‌നങ്ങള്‍ അവരെ വിട്ടുപോകുന്നില്ലെന്നാണ് സൂചന. വേറൊന്നുമല്ല ഇപ്പോഴത്തെ പ്രശ്‌നം റെഡ്ഡി സഹോദരങ്ങളാണ്. ഇവരെ തിരഞ്ഞെടുപ്പിന്റെ ഭാഗമാക്കിയതാണ് ഇപ്പോള്‍ കോലാഹലങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്.

ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് പോലും ഇവരോട് യാതൊരു വിധ താല്‍പര്യവുമില്ലെന്നാണ് സൂചന. ബെല്ലാരിയില്‍ നിരവധി റാലികള്‍ അമിത് ഷാ റദ്ദാക്കുകയും ചെയ്തു. റെഡ്ഡി സഹോദരങ്ങളുമായി വേദി പങ്കിടുന്നതിന് താല്‍പര്യമില്ലാത്തതിനാലാണ് ഇതെന്നാണ് സൂചന. ഇവരെ പ്രചാരണത്തിന്റെ ഭാഗമാക്കിയതില്‍ അദ്ദേഹത്തിന് കടുത്ത അമര്‍ഷമുണ്ട്.

റെഡ്ഡി സഹോദരന്‍മാര്‍

റെഡ്ഡി സഹോദരന്‍മാര്‍

ജനാര്‍ദന റെഡ്ഡിയടക്കമുള്ള റെഡ്ഡി സഹോദരന്‍മാര്‍ക്ക് ബെല്ലാരി ശക്തി കേന്ദ്രമാണ്. ഇവിടെ ബിജെപി തകര്‍പ്പന്‍ വിജയവും പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ ദേശീയ നേതൃത്വം റെഡ്ഡി സഹോദരന്‍മാരുമായി അത്ര അടുപ്പത്തിലല്ല. ഇവരുമായി കൂടുന്നത് പാര്‍ട്ടിക്ക ദോഷം ചെയ്യുമെന്ന് അമിത് ഷാ ഉറച്ച് വിശ്വസിക്കുന്നുണ്ട്. അതേസമയം റെഡ്ഡി സഹോദരന്‍മാരുമായി ഒരു ഇടപാടും ഇല്ലെന്നാണ് സംസ്ഥാന നേതൃത്വും പറയുന്നത്. 50000 കോടിയുടെ ഖനന അഴിമതിയുടെ ഭാഗമായിരുന്നു ഇവര്‍. കര്‍ണാടകയിലെ ഏറ്റവും വലിയ അഴിമതിയില്‍ പ്രതിസ്ഥാനത്ത് ഉള്ളവരും ഇവര്‍ തന്നെയാണ്.

ബെല്ലാരിയില്‍ പ്രചാരണം

ബെല്ലാരിയില്‍ പ്രചാരണം

റെഡ്ഡി വിഭാഗത്തിലെ ഏഴു പേര്‍ക്കാണ് ഇത്തവണ ബിജെപി ടിക്കറ്റ് കൊടുത്തത്. ഇത് കോണ്‍ഗ്രസിനെ പോലും ഞെട്ടിക്കുന്നതായിരുന്നു. ഇത്രയും അഴിമതിക്കാര്‍ക്ക് എന്തിന് സീറ്റ് നല്‍കി എന്നത് ഇപ്പോഴും അദ്ഭുതമാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പോലും ഇതിനോട് എതിര്‍പ്പുണ്ട്. എന്നാല്‍ ഉന്നത നേതാക്കള്‍ ഇടപെട്ടെന്നാണ് സൂചന. ഇവര്‍ ഉണ്ടാവില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് അമിത് ഷാ ഇവിടെ പ്രചാരണ റാലി നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ ഇവര്‍ ഉണ്ടാവുമെന്ന് അറിഞ്ഞതോടെ അമിത് ഷാ ഈ പര്യടനം തന്നെ റദ്ദാക്കുകയായിരുന്നു. അഴിമതിക്കാരായ റെഡ്ഡി സഹോദരന്‍മാരുമായി വേദി പങ്കിടില്ലെന്നാണ് ഷായുടെ തീരുമാനം.

യെദ്യൂരപ്പയ്ക്ക് താല്‍പ്പര്യം

യെദ്യൂരപ്പയ്ക്ക് താല്‍പ്പര്യം

റെഡ്ഡി സഹോദരന്‍മാരെ ഇത്രയധികം സഹായിക്കുന്നത് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബിഎസ് യെദ്യൂരപ്പയാണ്. ചെയ്ത തെറ്റുകള്‍ക്ക് സംസ്ഥാന താല്‍പര്യം കണക്കിലെടുത്ത് റെഡ്ഡി സഹോദരന്‍മാരോട് ക്ഷമിച്ചെന്നാണ് യെദ്യൂരപ്പ പറഞ്ഞത്. അതേസമയം ഈ പ്രസ്താവനയ്‌ക്കെതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ജനങ്ങളുടെ കോടികള്‍ കൊള്ളയടിച്ച റെഡ്ഡി സഹോദരന്‍മാരോട് ക്ഷമിച്ചത് വഴി എങ്ങനെയാണ് സംസ്ഥാന താല്‍പര്യം സംരക്ഷിക്കാനാവുകയെന്ന് സിദ്ധരാമയ്യ ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവരെ സംരക്ഷിച്ച കൊള്ളാന്‍ സിബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

വ്യാപക പ്രചാരണം

വ്യാപക പ്രചാരണം

കര്‍ണാടകയില്‍ ബിജെപിക്കായി വമ്പന്‍ പ്രചാരണം നടത്തുന്നവരില്‍ മുന്‍പന്തിയിലാണ് ജനാര്‍ധന റെഡ്ഡി. കര്‍ണാടക സെന്‍ട്രലില്‍ ഇയാളാണ് പ്രചാരണം നയിക്കുന്നത് തന്നെ. അതേസമയം അഴിമതിക്കെതിരെ പടനയിക്കുന്നു എന്ന ബിജെപിയുടെ പ്രചാരണത്തിന് ഇത് വന്‍ തിരിച്ചടിയാണ് നല്‍കുന്നത്. യെദ്യൂരപ്പയുടെ സ്വന്തം മകന് പോലും പാര്‍ട്ടി സീറ്റ് നല്‍കിയില്ല. എന്നാല്‍ റെഡ്ഡി വിഭാഗത്തിലെ ഏഴു പേര്‍ക്ക് അവര്‍ സീറ്റ് നല്‍കി. ഇത് തന്നെ അഴിമതിയാണ് ബിജെപിയുടെ മുഖമുദ്ര എന്ന് കാണിക്കുന്നത്. കര്‍ണാടകയില്‍ അവര്‍ അധികാരത്തില്‍ വന്നാല്‍ റെഡ്ഡി സഹോദരന്‍മാരായിരിക്കും സംസ്ഥാനം ഭരിക്കുക എന്ന് ഇതില്‍ നിന്ന് മനസിലാക്കാമെന്ന് സിദ്ധരാമയ്യ പരിഹസിച്ചു.

മോദിയും അവഗണിക്കും

മോദിയും അവഗണിക്കും

ബെല്ലാരിയില്‍ പ്രധാനമന്ത്രി റാലി നടത്തുമെന്ന് നേരത്തെ തന്നെ സൂചനയുണ്ട്. എന്നാല്‍ റെഡ്ഡി സഹോദരന്‍മാരുമായി യാതൊരു ഇടപാടും വേണ്ടെന്നാണ് മോദിയുടെയും തീരുമാനം. അദ്ദേഹം റാലി റദ്ദാക്കാന്‍ പോലും സാധ്യതയുണ്ട്. അതേസമയം റെഡ്ഡി സഹോദരന്‍മാരുമായുള്ള ബന്ധം ന്യായീകരിക്കാന്‍ ബിജെപി വല്ലാതെ കഷ്ടപ്പെടുന്നുണ്ട്. ഇവര്‍ക്ക് സീറ്റ് നല്‍കിയതില്‍ അമിത് ഷാ സംസ്ഥാന നേതൃത്വത്തോട് പൊട്ടിത്തെറിച്ചെന്ന് സൂചനയുണ്ട്. എന്നാല്‍ റെഡ്ഡി സഹോദരന്‍മാരെ ഉപയോഗിച്ച് സിദ്ധരാമയ്യക്കെതിരെ കളിക്കാനാണ് ബിജെപിയുടെ തീരുമാനം. ബദാമിയില്‍ സിദ്ധരാമയ്യക്കെതിരെ ജനാര്‍ധന റെഡ്ഡി പ്രചാരണം നടത്തും. ഇവരുടെ മണ്ഡലത്തില്‍ മാത്രം പ്രചാരണം നടത്തിയാല്‍ മതിയെന്ന സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യവും ജനാര്‍ദന റെഡ്ഡി തള്ളിയിട്ടുണ്ട്. റെഡ്ഡി സഹോദരന്‍മാര്‍ കാരണം പാര്‍ട്ടിക്ക് 20 സീറ്റില്ലെങ്കിലും തോല്‍വി നേരിടുമെന്ന് ബിജെപി നേതാക്കള്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+