കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷായ്ക്കെതിരെ രാഹുല്‍ ഗാന്ധി: ഷായുടെ പ്രസ്താവന അനാദരവ്, പ്രതിഫലിച്ചത് മാനസികാവസ്ഥയെന്ന്

Google Oneindia Malayalam News

ദില്ലി: പ്രതിപക്ഷ പാർട്ടികളെ മൃഗങ്ങളോട് ഉപമിച്ച സംഭവത്തിനെതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അമിത് ഷായുടെ പ്രസ്താവന അനാദരവാണെന്നും ഇതില്‍ പ്രതിഫലിക്കുന്നത് അദ്ദേഹത്തിന്റെ മാനസികാവസ്ഥയാണെന്നുമാണ് രാഹുല്‍ ഗാന്ധി ആരോപിക്കുന്നത്. മോദിയുടെ ഭരണകാലത്ത് സർക്കാരിന്റെ തകര്‍ച്ചയാണ് ഇതെന്നും രാഹുൽ ചൂണ്ടിക്കാണിക്കുന്നു.

മെയ് 12ന് കർണാടകത്തിൽ‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോലാർ, ചിക്കബെല്ലപൂർ ജില്ലകളിൽ റോഡ് ഷോകളിലും റാലികളിലും പങ്കെടുത്തിരുന്നു. ഇതിനിടെയാണ് അമിത് ഷായുടെ പ്രസ്താവനയെ വിമർശിച്ച് രാഹുൽ രംഗത്തെത്തിയത്. മാധ്യമപ്രവർത്തകരോടായിരുന്നു രാഹുലിന്റെ പ്രതികരണം. അ‍ഞ്ചാം ഘട്ട കർണാടക സന്ദർശനത്തിനെത്തിയതാണ് കോൺഗ്രസ് അധ്യക്ഷൻ‍ രാഹുൽ ഗാന്ധി.

 സർക്കാരിന്റെ തകർച്ച

സർക്കാരിന്റെ തകർച്ച


രാജ്യത്ത് പ്രധാനമന്ത്രി മോദിയും അമിത് ഷായും മൃഗങ്ങളല്ലാത്തവരെന്നാണ് ബിജെപിയും ആർഎസ്എസും കണക്കാക്കുന്നത്. ദളിതുകളും പട്ടിക ജാതി- പട്ടിക വിഭാഗക്കാരും ന്യൂനപക്ഷ സമുദായങ്ങളും അദ്ദേഹത്തിന്റെ പാർട്ടി അംഗങ്ങൾ‍ പോലും വിലകെട്ടവരാണെന്നും രാഹുൽ‍ ഗാന്ധി ആരോപിക്കുന്നു. നല്ലതാണ് നിങ്ങള്‍ എങ്ങനെയാണ് ലോകത്തെ നോക്കിക്കാണുന്നതെന്ന് മനസിലായെന്നും അമിത് ഷായുടെ പ്രസ്താവന അനാദരവാണെന്നും രാഹുൽ ആഞ്ഞടിക്കുന്നു. എന്നാൽ പറഞ്ഞതെല്ലാം അത്രത്തോളം ഗൗരവമായി എടുക്കാന്‍ കഴിയില്ലെന്നും രാഹുൽ ഗാന്ധി പറയുന്നു.

 മോദിക്കെതിരെ ആഞ്ഞടിച്ച്

മോദിക്കെതിരെ ആഞ്ഞടിച്ച്

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രംഗത്തെത്തിയ രാഹുൽ‍ ഗാന്ധി മോദിയ്ക്ക് പെരുമാറ്റത്തിലും പ്രകടനത്തിലും നിയന്ത്രണം നഷ്ടമായെന്നും ആരോപിക്കുന്നു. നിങ്ങൾക്കത് അദ്ദേഹത്തിന്റെ പ്രസംഗത്തിൽ‍ നിന്ന് തന്നെ മനസിലാക്കാമെന്നും രാഹുൽ പറയുന്നു. സാമ്പത്തികമേഖല കൈകാര്യം ചെയ്യുന്നതില്‍ വന്ന പിഴവ് മൂലം മോദിയുടെ അധികാരത്തിന് കീഴിൽ സർക്കാർ‍ തകർന്നിരിക്കുന്നുവെന്നും നോട്ടുനിരോധനം സാമ്പത്തിക വ്യവസ്ഥയെ തകർത്തുവെന്നും രാഹുൽ ആരോപിക്കുന്നു. നീരവ് മോദിയും, ലളിത് മോദിയും, വിജയ് മല്യയും പിയൂഷ് ഗോയലും ഇതിനുള്ള ഉദാഹരണങ്ങളാണെന്നും രാഹുൽ കൂട്ടിച്ചേർക്കുന്നു.

 പ്രതിപക്ഷ പാർട്ടികള്‍‍ക്കെതിരെ ഷാ

പ്രതിപക്ഷ പാർട്ടികള്‍‍ക്കെതിരെ ഷാ


മോദിയുടെ പ്രഭാവത്തിനെതിരെ നായയും പൂച്ചയും കിരീയും പാമ്പും വരെ ഒന്നായെന്ന അമിത് ഷായുടെ പ്രസ്താവനയാണ് വിവാദമായിട്ടുള്ളത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ അണിനിരക്കുന്ന സാഹചര്യത്തിലാണ് അമിത് ഷാ ഇതിനെ പരിഹസിച്ച് രംഗത്തെത്തിയത്. ഇവര്‍ ഒന്നിച്ച് വന്നാലും മോദിയുടെ കരുത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാവില്ലെ. അതേസമയം ബിജെപിയെ തകര്‍ക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന കോണ്‍ഗ്രസിനെ വിമർശിക്കാനും അമിത് ഷാ മറന്നിട്ടില്ല. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന്റെയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെയും നേതൃത്വത്തിൽ മുന്നണി രൂപീകരിക്കുന്നതിനുള്ള നീക്കത്തെയാണ് അമിത് ഷാ ഇത്തരത്തിൽ നേരിട്ടത്.

English summary
Congress president Rahul Gandhi today slammed BJP chief Amit Shah's remarks equating the opposition parties with animals, alleging that the "disrespectful statement" reflected his "mentality" that considered Dalits, tribals, minorities and even his own party leaders "worthless".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X