കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനങ്ങളുടെ ജലവിഹിതത്തില്‍ തീരുമാനമാകട്ടെ, നദീസംയോജന റിപ്പോര്‍ട്ട് അതിന് ശേഷമെന്ന് അമിത് ഷാ

Google Oneindia Malayalam News

ദില്ലി: നദി സംയോജന പദ്ധതി റിപ്പോര്‍ട്ടില്‍ കൂടുതല്‍ വ്യക്തത വരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആദ്യം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന ജലവിഹിതത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുത്ത ശേഷമേ പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് അഥവാ ഡിപിആര്‍ സമര്‍പ്പിക്കുകയുള്ളൂ എന്ന് അമിത് ഷാ വ്യക്തമാക്കി. നേരത്തെ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഈ വിഷയവുമായി ബന്ധപ്പെട്ട് അമിത് ഷായോട് നടത്തിയ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഇങ്ങനൊരു തീരുമാനമുണ്ടായത്. അതേസമയം കേന്ദ്ര ജലവിഭവ വകുപ്പിന് ഡിപിആര്‍ സംസ്ഥാനങ്ങളുടെ കാര്യം തീരുമാനിച്ച ശേഷം മതിയെന്ന് അമിത് ഷാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജയ് ഭീം കണ്ടില്ലെങ്കില്‍ നഷ്ടം, സിനിമ മാത്രല്ല, ഞാനിപ്പോള്‍ 'ഐസിയു'വില്‍, സത്യാവസ്ഥ പറഞ്ഞ് നടന്‍ജയ് ഭീം കണ്ടില്ലെങ്കില്‍ നഷ്ടം, സിനിമ മാത്രല്ല, ഞാനിപ്പോള്‍ 'ഐസിയു'വില്‍, സത്യാവസ്ഥ പറഞ്ഞ് നടന്‍

1

ഗോദാവരി, കൃഷ്ണ, കാവേരി, പാലാര്‍ നദികളെ സംയോജിപ്പിക്കുന്ന പദ്ധതിയാണ് കേന്ദ്രം തയ്യാറാക്കുന്നത്. അതേസമയം സതേണ്‍ കൗണ്‍സില്‍ യോഗത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങുടെ പല പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സാധിച്ചെന്ന് ബസവരാജ് ബൊമ്മൈ പറഞ്ഞു. അമിത് ഷായുടെ അധ്യക്ഷതയിലായിരുന്നു ഈ യോഗം. സംസ്ഥാനങ്ങള്‍ക്കുള്ള വെള്ളത്തിന്റെ പങ്ക് എത്രയാണെന്ന് തീരുമാനിക്കണമെന്ന നിര്‍ബന്ധത്തിലായിരുന്നു കര്‍ണാടക. ഇതിന് വഴങ്ങുകയായിരുന്നു അമിത് ഷാ. കര്‍ണാടകത്തിലെ ജല പദ്ധതികള്‍ വേഗത്തില്‍ നടക്കണമെന്ന് താന്‍ ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടതായി ബൊമ്മൈ പറഞ്ഞു.

ബെംഗളൂരുവില്‍ മെട്രോ റെയില്‍ പദ്ധതിക്കായി സ്ഥലം വിട്ടുനല്‍കുന്ന കാര്യവും അമിത് ഷായുമായി കര്‍ണാടക മുഖ്യമന്ത്രി ചര്‍ച്ച ചെയ്തു. അതേസമയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോട് മത്സ്യബന്ധനത്തില്‍ നിന്ന് ആന്റിബയോട്ടിക് ഉപയോഗിക്കുന്നത് അവസാനിപ്പിക്കാന്‍ നടപടികളെടുക്കണമെന്ന് അമിത് ഷാ നിര്‍ദേശിച്ചു. പോക്‌സോ കേസുകളില്‍ വേഗത്തില്‍ നടപടി വേണമെന്നും, കൃത്യമായ സമയങ്ങളില്‍ കുറ്റപത്രങ്ങള്‍ സമര്‍പ്പിക്കണമെന്നും അമിത് ഷാ പറഞ്ഞുവെന്ന് ബൊമ്മൈ വ്യക്തമാക്കി. തമിഴ്‌നാട് മുഖ്യമന്ത്രി യോഗത്തില്‍ പങ്കെടുക്കാത്തത് കൊണ്ട് മെക്കഡറ്റു പദ്ധതി ചര്‍ച്ചയ്‌ക്കെടുത്തില്ലെന്നും കര്‍ണാടക മുഖ്യമന്ത്രി വ്യക്തമാക്കി.

മെക്കഡറ്റു പദ്ധതി നടപ്പാക്കുന്നതിനായുള്ള പ്രതിസന്ധികളെ മാറ്റാന്‍ കേന്ദ്ര ജലവിഭവ മന്ത്രി സഹായിക്കും. ഇക്കാര്യം നിയമ വിദഗ്ധരുമായി ദില്ലി സന്ദര്‍ശത്തിനിടെ സംസാരിച്ചുവെന്നും ബസവരാജ് ബൊമ്മൈ പറഞ്ഞു. തമിഴ്‌നാടുമായുള്ള നദീജല തര്‍ക്കും സ്വാതന്ത്ര്യ സമര കാലം മുതലുള്ളതാണ്. നദീ ജലം പങ്കുവെക്കുന്ന കാര്യത്തില്‍ തമിഴ്‌നാട് രാഷ്ട്രീയം കലര്‍ത്തുകയാണ്. കാവേരി ട്രിബ്യൂണല്‍ ഇടപെടല്‍ വന്നിട്ടും തമിഴ്‌നാട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ്. ഈ നിലപാടിനെതിരെ കര്‍ണാടകവും എതിര്‍പ്പറിയിച്ചിട്ടുണ്ട്. ഈ പ്രശ്‌നങ്ങള്‍ നിയമപരമായി തന്നെ പരിഹരിക്കേണ്ടതാണെന്നും ബൊമ്മൈ വ്യക്തമാക്കി.

കുറുപ്പ് കണ്ട ഉടനെ എന്നെ വാപ്പച്ചി വിളിച്ചു, ഒരേയൊരു കാര്യം പറഞ്ഞു, അതാണ് സംഭവിച്ചതെന്ന് ദുല്‍ഖര്‍കുറുപ്പ് കണ്ട ഉടനെ എന്നെ വാപ്പച്ചി വിളിച്ചു, ഒരേയൊരു കാര്യം പറഞ്ഞു, അതാണ് സംഭവിച്ചതെന്ന് ദുല്‍ഖര്‍

Recommended Video

cmsvideo
സംഘികളുടെ വിരട്ട് വക വെക്കാതെ മയിലിനെ വറക്കാൻ ഫിറോസ് ചുട്ടിപ്പാറ..

English summary
amit shah promises basavaraj bommai dpr only after deciding states water share
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X