കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷാ കേന്ദ്ര മന്ത്രിമാരെ കാണുന്നു.... പ്രചാരണത്തിനിറങ്ങാന്‍ നിര്‍ദേശം... തള്ളി നേതാക്കള്‍!!

Google Oneindia Malayalam News

ദില്ലി: മൂന്ന് സംസ്ഥാനങ്ങളിലെ തോല്‍വിക്ക് പിന്നാലെ ബിജെപി പുതിയ നീക്കങ്ങള്‍ക്ക്. നിലവിലെ കീഴ്‌വഴക്കം തെറ്റിച്ച് കേന്ദ്ര മന്ത്രിമാരെയും എംപിമാരെയും കാണാനൊരുങ്ങുകയാണ് ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഇവര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങളും നല്‍കും. പല നേതാക്കളും ഇപ്പോഴത്തെ നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തില്‍ അസംതൃപ്തിയിലാണ്. ഇതാണ് തോല്‍വി കാരണമെന്നാണ് ബിജെപിയുടെ നിരീക്ഷക സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

പഴയ പ്രതാപം തിരിച്ച് പിടിക്കണമെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ ഐക്യം തിരിച്ച് വരണമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ അമിത് ഷായോട് നിര്‍ദേശിച്ചിരിക്കുന്നത്. എല്‍കെ അദ്വാനി അടക്കമുള്ളവരെ അനുനയിപ്പിക്കാനും ഷാ ശ്രമിക്കുമെന്നാണ് സൂചന. ബിജെപി ഇപ്പോള്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാന്‍ സാധിക്കുന്ന അവസ്ഥയിലല്ല ഉള്ളത്. അതുകൊണ്ട് ഘടകകക്ഷികളെ അടക്കം കൂടെ നിര്‍ത്താനാണ് ദേശീയ അധ്യക്ഷന്‍ സംസ്ഥാന പര്യടനത്തിന് തയ്യാറായത്.

കേന്ദ്ര മന്ത്രിമാരെ കാണുന്നു

കേന്ദ്ര മന്ത്രിമാരെ കാണുന്നു

അമിത് ഷാ കേന്ദ്ര മന്ത്രിമാരെയും പ്രമുഖ എംപിമാരെയുമാണ് കാണുന്നത്. ഹിമാചല്‍ പ്രദേശ്, ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ്, ദില്ലി തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള എംപിമാരെയും കേന്ദ്ര മന്ത്രിമാരെയും അദ്ദേഹം കണ്ട് കഴിഞ്ഞു. ഡിസംബര്‍ 20 മുതലാണ് ഇത് ആരംഭിച്ചത്. ജനുവരി നാല് വരെ ഇത് തുടരും. ബിജെപി പ്രതിരോധത്തില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളാണ് ഇത്. അതുകൊണ്ട് തന്നെയാണ് ഇവ ആദ്യം തിരഞ്ഞെടുത്തത്.

പ്രവര്‍ത്തകര്‍ക്ക് താല്‍പര്യമില്ല

പ്രവര്‍ത്തകര്‍ക്ക് താല്‍പര്യമില്ല

ഈ സംസ്ഥാനങ്ങളില്‍ നടക്കുന്ന യോഗങ്ങളില്‍ അമിത് ഷാ പങ്കെടുക്കുന്നത് വളരെ അപൂര്‍വമാണ്. എംപിമാരില്‍ നിന്ന് പാര്‍ട്ടിയുടെ പ്രതിസന്ധികളും പ്രശ്‌നങ്ങളും ചോദിച്ചറിഞ്ഞിരിക്കുകയാണ് ഷാ. 2019ന് മുമ്പ് പാര്‍ട്ടിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ഈ നീക്കമെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ പല പ്രവര്‍ത്തകര്‍ക്കും അമിത് ഷായുടെ വരവില്‍ താല്‍പര്യമില്ല. അദ്ദേഹം തിരഞ്ഞെടുപ്പ് നേട്ടം മാത്രമാണ് ലക്ഷ്യമിടുന്നതെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

സംസ്ഥാനങ്ങളിലെ തോല്‍വി

സംസ്ഥാനങ്ങളിലെ തോല്‍വി

മൂന്ന് സംസ്ഥാനങ്ങളിലെ തോല്‍വിയാണ് അമിത് ഷായുടെ വരവിന് കാരണമെന്ന് ബിജെപി എംപിമാര്‍ പറയുന്നു. ഇവരുടെ നിര്‍ദേശങ്ങള്‍ ഒരിക്കലും തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗമാകില്ലെന്ന് ഉറപ്പാണ്. നേരത്തെ തന്നെ നേതാക്കള്‍ ഷായുടെ വരവ് ഉറപ്പിച്ചതാണ്. ബിജെപി തോറ്റാല്‍ ഇവരോട് നിര്‍ദേശം ചോദിച്ചില്ലെന്ന പരാതിയും ആരോപണങ്ങളും ഒഴിവാക്കാനാണ് അമിത് ഷാ ലക്ഷ്യമിടുന്നത്. ഷായുടെ വരവ് വളരെ വൈകി പോയെന്നും, ഇനി ബിജെപയെ തിരിച്ച് കൊണ്ടുവരിക അസാധ്യമാണെന്നും എംപിമാര്‍ പറയുന്നു.

സംസാരിക്കാന്‍ അവസരമില്ല

സംസാരിക്കാന്‍ അവസരമില്ല

പല എംപിമാര്‍ക്കും മോദി ഷാ കൂട്ടുകെട്ടില്‍ കടുത്ത അമര്‍ഷമുണ്ട്. പല മന്ത്രിമാര്‍ക്കും മന്ത്രിസഭാ യോഗത്തില്‍ സംസാരിക്കാന്‍ പോലുമുള്ള സ്വാതന്ത്രമുണ്ടായിരുന്നില്ല. കഴിഞ്ഞ നാലര വര്‍ഷം ഒന്നും പറയാന്‍ പോലും പല നേതാക്കള്‍ക്കുംസാധിച്ചിരുന്നില്ല. പാര്‍ട്ടി നേതൃത്വം മറ്റ് നേതാക്കളെ അംഗീകരിച്ചിരുന്നില്ല. മുതിര്‍ന്ന മന്ത്രിമാര്‍ പോലും പ്രധാനമന്ത്രിയുടെ മുന്നില്‍ സംസാരിക്കാന്‍ പോലും ഭയപ്പെട്ടിരുന്നു. ഇപ്പോഴത്തെ നീക്കം അതുകൊണ്ട് തന്നെ നാടകമാണെന്നും എംപിമാര്‍ പറയുന്നു.

വിമതനീക്കം ശക്തം

വിമതനീക്കം ശക്തം

ബിജെപിയിലെ വിമതര്‍ ശക്തമാണ് ഇപ്പോള്‍. ഇവര്‍ നേതൃത്വത്തിനെതിരെ രംഗത്ത് വന്നില്ലെങ്കിലും പാര്‍ട്ടിയുടെ വിജയസാധ്യത ഇല്ലാതാക്കാന്‍ എല്ലാ വഴിയും നോക്കുന്നുണ്ട്. ഇത് ദേശീയ നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം ബൂത്ത് തല പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച്ച നടത്തണമെന്ന് എംപിമാര്‍ക്ക് പ്രത്യേക നിര്‍ദേശമുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം, എന്‍ഡിഎയിലെ വിള്ളല്‍, രാമക്ഷേത്രം തുടങ്ങിയ വിഷയങ്ങളിലും അമിത് ഷായെ എംപിമാര്‍ ചോദ്യം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിനൊന്നും അദ്ദേഹം മറുപടി നല്‍കിയിട്ടില്ല.

ജിഎസ്ടി 2.0 മുതല്‍ പെട്രോള്‍ ഡീസല്‍ നിരക്ക് വരെ... കോണ്‍ഗ്രസിന്റെ പ്രകടനപത്രിക ഇങ്ങനെജിഎസ്ടി 2.0 മുതല്‍ പെട്രോള്‍ ഡീസല്‍ നിരക്ക് വരെ... കോണ്‍ഗ്രസിന്റെ പ്രകടനപത്രിക ഇങ്ങനെ

യുപിയില്‍ ബിജെപി നില പരുങ്ങലില്‍; അടിപതറുമെന്ന് പുതിയ സര്‍വ്വെ, ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍...യുപിയില്‍ ബിജെപി നില പരുങ്ങലില്‍; അടിപതറുമെന്ന് പുതിയ സര്‍വ്വെ, ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍...

English summary
amit shah reaches out to bjp mps
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X