കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ട്ടിക്കിള്‍ 370 ഇനിയില്ല... ജമ്മു കാശ്മീരിന് പ്രത്യേക പദവിയും ഇല്ല... രാജ്യസഭയില്‍ അമിത് ഷാ പറഞ്ഞത് എന്തെല്ലാം? അറിയേണ്ടതെല്ലാം

Google Oneindia Malayalam News

ദില്ലി: നിരവധി ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തീരുമാനമായിട്ട് പോലും പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ഇന്ത്യയുടെ വടക്കേ അറ്റത്തെ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുകയും ചെയ്തു. ബിജെപിയുടെയും പാര്‍ട്ടിയുടെ മുന്‍ഗാമിയായ ജനസംഘത്തിന്റെയും ദീര്‍ഘകാലത്തെ അജണ്ട നടപ്പാക്കുകയാണ് ഇതോടെ ചെയ്തത്.

<strong>ഉന്നാവോ കേസ്; പെൺകുട്ടിയെ ദില്ലിയിലെ എയിംസിലെക്ക് മാറ്റണമെന്ന് കോടതി</strong>ഉന്നാവോ കേസ്; പെൺകുട്ടിയെ ദില്ലിയിലെ എയിംസിലെക്ക് മാറ്റണമെന്ന് കോടതി

ജമ്മു കശ്മീരെന്ന നിയമസഭയുള്ള കേന്ദ്ര ഭരണപ്രദേശവും ലഡാക്കെന്ന നിയമസഭയില്ലാത്ത കേന്ദ്ര ഭരണവുമായാണ് സംസ്ഥാനത്തെ വിഭജിച്ചത്. ഇതില്‍ ലഡാക്ക് നേരിട്ട് കേന്ദ്രത്തിന് കീഴിലായിരിക്കും. പ്രതിപക്ഷത്തിന്റെ കടുത്ത കോലാഹങ്ങള്‍ക്കിടയിലാണ് രാജ്യസഭയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തീരുമാനങ്ങളുടെ പരമ്പര അവതരിപ്പിച്ചത്. പ്രകോപിതനായ പിഡിപി സഭാംഗം മിര്‍ മുഹമ്മദ് ഫയാസ് ഭരണഘടനയുടെ പതിപ്പ് വലിച്ചു കീറിയത് വഴി ചെയര്‍മാന്‍ വെങ്കയ്യനായിഡുവിന്റെ ശാസന ഏറ്റുവാങ്ങാന്‍ ഇടയാക്കി.

Amit Shah

ഷാ അവതരിപ്പിച്ച പ്രമേയ പ്രകാരം സംസ്ഥാനത്തിന് പ്രത്യേക നിയമങ്ങളും വ്യവസ്ഥകളുമുണ്ട്. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഭൂമി വാങ്ങുന്നതിനും സംസ്ഥാനത്ത് താമസിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയ ആര്‍ട്ടിക്കിള്‍ 370 ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്യുന്നതിന് ഒരു നിമിഷം പോലും വൈകരുത് എന്ന് പ്രമേയം അവതരിപ്പിച്ച ഷാ പറഞ്ഞു. പാര്‍ലമെന്റിന്റെ ശുപാര്‍ശ പ്രകാരം രാഷ്ട്രപതി, 2019 ഓഗസ്റ്റ് 5 മുതല്‍, 370-ാം ആര്‍ട്ടിക്കിളിന്റെ എല്ലാ വകുപ്പുകളും (1) ഒഴികെ അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു..

കേന്ദ്രഭരണ പ്രദേശമായ ലഡാക്ക് സൃഷ്ടിക്കണമെന്ന ആവശ്യം ലഡാക്കിലെ ജനങ്ങളുടെ ദീര്‍ഘകാല ആവശ്യമായിരുന്നെന്ന് ബില്ലിന്റെ കാരണങ്ങളും വസ്തുതകളുമടങ്ങിയ പ്രസ്താവനയില്‍ പറയുന്നു. നിലവിലുള്ള ആഭ്യന്തര സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ജമ്മു കശ്മീരിലെ ഇപ്പോഴത്തെ അതിര്‍ത്തി ഭീകരതയ്ക്ക് ആക്കം കൂട്ടുന്നു. അതിനാലാണ് ജമ്മു കശ്മീരിനായി പ്രത്യേക കേന്ദ്രഭരണം സൃഷ്ടിക്കുന്നത്. ഇനി നിയമസഭയ്ക്കൊപ്പം ജമ്മു കശ്മീര്‍ കേന്ദ്രഭരണ പ്രദേശമായിരിക്കും. കഴിഞ്ഞ 70 വര്‍ഷത്തിലേറെയായി തുടരുന്ന പ്രശ്‌നത്തിനാണ് ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പുതിയ അടിത്തറ തീര്‍ത്തത്. ഈ തീരുമാനങ്ങള്‍ രാജ്യത്തെ രാഷ്ട്രീയ മേഖലയിലെ ഒരു പുതിയ നാഴികക്കല്ലാണ് തീര്‍ക്കാന്‍ പോകുന്നത്.

ഭൂരിപക്ഷത്തിന്റെ അഭാവം ചൂണ്ടിക്കാട്ടി 1998 ലും 1999 ലും അധികാരത്തില്‍ വന്നപ്പോള്‍ ബിജെപി ഈ പ്രശ്നങ്ങള്‍ മാറ്റിവെക്കുകയായിരുന്നു. ഭൂരിപക്ഷമുണ്ടായിട്ടും ഭരണഘടനയെ തടസ്സപ്പെടുത്താതിരിക്കാന്‍ ഒന്നാം മോദി സര്‍ക്കാര്‍ ജമ്മു കശ്മീരിലെ വിഷയത്തില്‍ ഒന്നും ചെയ്തില്ല. ആഭ്യന്തരമന്ത്രി ഈ രേഖകള്‍ സമര്‍പ്പിച്ചതിന് തൊട്ടുപിന്നാലെ പ്രസിഡന്റ് രാം നാഥ് കോവിന്ദ് വിജ്ഞാപനം പുറത്തിറക്കി. ഉത്തരവ് (ജമ്മു കശ്മീരിലേക്കുള്ള അപേക്ഷ)2019 ഉടന്‍ പ്രാബല്യത്തില്‍ വരും. ഇതോടെ കാലാകാലങ്ങളില്‍ ഭേദഗതി ചെയ്ത 1954 ലെ ഉത്തരവ് അസാധുവാകും.

കാലാകാലങ്ങളില്‍ ഭേദഗതി ചെയ്ത ഭരണഘടനയുടെ എല്ലാ വ്യവസ്ഥകളും ജമ്മു കശ്മീര്‍ സംസ്ഥാനവുമായി ബന്ധപ്പെട്ട് ബാധകമാകുമെന്നും ബാധകമായ ഒഴിവാക്കലുകളും പരിഷ്‌കാരങ്ങളുമുണ്ടാകുമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കി. ആര്‍ട്ടിക്കിള്‍ 367 ല്‍ ഒരു വകുപ്പ് (4) ചേര്‍ത്തു. ജമ്മു കശ്മീരിലെ സാമ്പത്തികമായി ദുര്‍ബല വിഭാഗങ്ങള്‍ക്ക് 10 ശതമാനം ക്വാട്ട നല്‍കുന്ന ബില്ലും അമിത് ഷാ അവതരിപ്പിച്ചു.

English summary
Amit Shah's speech in Rajyasabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X